കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബിസി സംവരണം; നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് സംഘടനകള്‍, അറിയേണ്ട കാര്യങ്ങള്‍

Google Oneindia Malayalam News

ദില്ലി: വിവിധ ഒ ബി സി സംഘടനകള്‍ ആഹ്വാനം ചെയ്ത ബാരത് ബന്ദ് നാളെ. ദേശീയ പിന്നാക്ക വിഭാഗ മുന്നണിയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഒ ബി സി നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഭാരത് ബന്ദ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒ ബി സി സംവരണം സംബന്ധിച്ച നയങ്ങളെ ശക്തമായി എതിര്‍ക്കുമെന്ന് ദേശീയ പിന്നാക്ക വിഭാഗ നേതാവ് വിവേക് കഡു പറഞ്ഞു. ബന്ദുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച കൗണ്‍സില്‍ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

1

ദില്‍ഷ ചെയ്തതല്ല ബ്ലെസ്‌ലി ചെയ്തത്: എന്താണ് ക്യൂ ആർ കോഡ് വിഷയം, ബ്ലെസ്‌ലിയുടെദില്‍ഷ ചെയ്തതല്ല ബ്ലെസ്‌ലി ചെയ്തത്: എന്താണ് ക്യൂ ആർ കോഡ് വിഷയം, ബ്ലെസ്‌ലിയുടെ

കഴിഞ്ഞ 72 വര്‍ഷത്തിനിടെയില്‍ ഒ ബി സി വിഭാഗങ്ങള്‍ക്ക് അവരുടെ എണ്ണത്തിന് ആനുപാതികമായി 52 സംവരണം ലഭിച്ചിട്ടില്ല. 27 ശതമാനം സംവരണം മാത്രമാണ് ബാധകമായിരിക്കുന്നത്. സുപ്രിംകോടതിയില്‍ ഇന്ദ്രസഹാനി കേസില്‍ 50 ശതമാനത്തിലധികം സംവരണം നടപ്പാക്കില്ലെന്നതാണ് ഇതിന് പ്രധാന കാരണം.

2

ഇത്തരമൊരു തീരുമാനത്തിലൂടെ ഒബിസികള്‍ക്ക് അവരുടെ എണ്ണത്തിന് ആനുപാതികമായ പ്രാതിനിധ്യം ഇതുവരെ ലഭിച്ചിട്ടില്ല. മറുവശത്ത്, സാമ്പത്തിക അടിസ്ഥാനത്തില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്ക് ഇ ഡബ്ല്യു എസിന്റെ 10 ശതമാനം സംവരണം നല്‍കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. 50 ശതമാനത്തില്‍ കൂടുതല്‍ സംവരണം ഏര്‍പ്പെടുത്തിയ തീരുമാനത്തിനെതിരെ സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

3

വിസാ നടപടിയില്‍ വീണ്ടും ഇളവുമായി ജര്‍മ്മനി; ഇന്ത്യക്കാര്‍ക്ക് മാത്രമുള്ള ഇളവുകള്‍ ഇങ്ങനെവിസാ നടപടിയില്‍ വീണ്ടും ഇളവുമായി ജര്‍മ്മനി; ഇന്ത്യക്കാര്‍ക്ക് മാത്രമുള്ള ഇളവുകള്‍ ഇങ്ങനെ

അതേസമയം, നാളയാണ് ഒ ബി സി സംഘടന ബാരത് ബന്ദിന് ആഹ്വാനം ചെയ്തത്. ഒ ബി സി സംവരണം സംബന്ധിച്ച കേന്ദ്രത്തിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് നവംബര്‍ 29ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളതെന്ന് സംഘടന അറിയിച്ചു. കൗണ്‍സിലിലാണ് ഇത്തരമൊരു പ്രഖ്യാപനം ഉണ്ടായത്. ദേശീയ പിന്നാക്ക വിഭാഗ മോര്‍ച്ച പ്രസിഡന്റ് വിവേക് കഡു, ജില്ലാ പ്രസിഡന്റ് സുനില്‍ ദാകെ, ബഹുജന്‍ ക്രാന്തി മോര്‍ച്ച ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുനില്‍ ഡോങ്കാര്‍ഡീവ് തുടങ്ങിയവര്‍ പങ്കെടുത്തു.

4

അതേസമയം, സംഘടന ആഹ്വാനം ചെയ്ത ബന്ദ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ നടക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ബന്ദ് ജനങ്ങളെ കാര്യമായ രീതിയില്‍ ബുദ്ധിമുട്ടിക്കില്ലെന്നാണ് കരുതുന്നത്. പൊതു ഗതാഗത സംവിധാനങ്ങലെ ബന്ദ് എത്രത്തോളം ബാധിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല.

English summary
Bharat Bandh 29th November 2022: Is Bharat Bandh Confirmed Tomorrow, What Will Opens And Close
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X