വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ആരംഭിച്ചു; കേരളത്തില്‍ ബാധകമല്ലെന്ന് സംഘടനകൾ
ദില്ലി: രാജ്യത്തെ ഇന്ധനവില വര്‍ദ്ധന, ജിഎസ്ടി, ഇവേ ബില്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ച് വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ആരംഭിച്ചു. കേരളത്തില്‍ ബന്ദ് ബാധകമല്ലെന്ന് വ്യാപാരി വ്യവസായി സമിതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോണ്‍ഫഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
ഇന്ത്യയുടെ റോഡ് ഗതാഗത മേഖലയിലെ മുന്‍നിര സ്ഥാപനങ്ങളിലൊന്നായ ഓള് ഇന്ത്യ ട്രാന്‍സ്പോര്‍ട്ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷനും (എഐടിഡബ്ല്യുഎ) ദില്ലി അതിര്‍ത്തികളില്‍ കാര്‍ഷിക നിയമത്തിനെതിരെ നിയമ പ്രതിഷേധിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയും (എസ്കെഎം) പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം
ബന്ദ് ആരംഭിച്ചതോടെ കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ വിപണികള്‍ സ്തഭിക്കും. 40000ഓളം സംഘടനകളില്‍ നിന്ന് നാല് കോടിയിലേറെ പേര് സമരത്തിന്റെ ഭാഗമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. രാജ്യത്തെ 1500ഓലം സ്ഥലങ്ങളില്‍ ധര്‍ണ നടത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്. 40 ലക്ഷം സ്ഥലങ്ങളില്‍ റോഡ് ഉപരോധം നടക്കുമെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ഇന്ന് ഓണ്‍ലൈന്‍ വഴിയുള്ള സാധനം വാങ്ങലും നടക്കില്ല. അതേസമയം, ഗതാഗത സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ വാഹനങ്ങളും നിരത്തിലിറങ്ങാനുള്ള സാധ്യതയില്ല.
കെകെ ശൈലജ പേരാവൂരിലേക്ക്, തദ്ദേശത്തില്‍ കണ്ണുവെച്ച് സിപിഎം, മട്ടന്നൂരില്‍ വരുന്നത് വി ശിവദാസന്‍!!
വട്ടിയൂര്‍ക്കാവില്‍ വേണു രാജാണി, കൊച്ചിയില്‍ ടോണി ചമ്മണി, കോണ്‍ഗ്രസിലെ സര്‍പ്രൈസ് ഇങ്ങനെ
'രാഹുൽ ഗാന്ധി വട്ടപ്പൂജ്യം, വേഷംകെട്ടി നാടകം കളിച്ചു നടക്കുന്നു', തുറന്നടിച്ച് അശോകൻ ചെരുവിൽ
അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം