കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണിമുടക്കിനെ 'പുറത്താക്കി' മമത സര്‍ക്കാര്‍! ജനജീവിതം തടസ്സപ്പെടുത്തിയാല്‍ കര്‍ശന നടപടി

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
ബംഗാളിൽ പണിമുടക്ക് വേണ്ട | Oneindia Malayalam

കേന്ദ്രസര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ പണിമുടക്ക് രാജ്യത്ത് പുരോഗമിക്കുകയാണ്. എന്നാല്‍ പണിമുടക്കിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളില്‍ പണിമുടക്ക് ഒരു രീതിയിലും ബാധിക്കാന്‍ അനുവദിക്കില്ലെന്ന് മമത പറഞ്ഞു.

mamata-banerjee-wb-22-1474533268-12-1515758923-1546920860.jpg -Properties

ഒരു രീതിയിലുളള പണിമുടക്കുകളേയും പിന്തുണയ്ക്കേണ്ടെന്ന നിലപാടാണ് ബംഗാളില്‍ കൈക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 34 വര്‍ഷം സംസ്ഥാനം ഭരിച്ച ഇടതുസര്‍ക്കാര്‍ പണിമുടക്കും ബന്ധുമായി ജനങ്ങളെ പരമാവധി ഉപദ്രവിച്ചിടുണ്ട്. ഇനി അത് അനുവദിക്കാന്‍ കഴിയില്ല, മമത പറഞ്ഞു.

പണമിടുക്ക് ദിവസങ്ങളില്‍ അവധിയില്‍ പ്രവേശിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഗതാഗതത്തെ ബാധിക്കാതിരിക്കാന്‍ 500 അധിക ബസ്സുകള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. അധിക പോലീസിനേയും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ജനജീവിതം സ്തംഭിക്കുന്ന സമരക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും മമത സര്‍ക്കാര്‍ വ്യക്തമാക്കി.അതിനിടെ
സര്‍ക്കാര്‍ വിലക്കുകളെ മറികടന്ന് പ്രതിഷേധത്തിനിറങ്ങിയ സിപിഎം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.


അതേസമയം രാജ്യമെമ്പാടും പണിമുടക്കില്‍ ജനജീവിതം സ്തംഭിച്ചു. വാഹനങ്ങള്‍ തടയില്ലെന്ന് സമരാനുകൂലികള്‍ അറിയിച്ചിരുന്നെങ്കിലും ട്രെയിനുകള്‍ അടക്കം തടയുന്ന കാഴ്ചയാണ് ഉള്ളത്. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കില്ലെന്നും തൊഴിലാളി യൂണിനുകള്‍ അറിയിച്ചിരുന്നെങ്കിലും സംസ്ഥാനത്തെ ഭൂരിപക്ഷം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. കെഎസ്ആര്‍ടിസി -സ്വകാര്യ ബസ്സുകളും ഓട്ടോ ടാക്സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുത്തിട്ടുണ്ട്.

English summary
Bharat Bandh: Enough is enough, no strike in Bengal, declares Mamata Banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X