കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏപ്രിൽ പത്തിന് ഭാരത് ബന്ദ്? സംസ്ഥാനങ്ങള്‍‍ക്ക് കര്‍ശന നിർദേശം, ജയ്പൂരിലും ഭോപ്പാലിലും നിരോധനാജ്ഞ!

Google Oneindia Malayalam News

ഭോപ്പാൽ: ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിനെ തുടർന്ന് ഭോപ്പാലിൽ നിരോധനാജ്ഞ. രാജ്യത്ത് സംവരണത്തിനെതിരെ ചില സംഘടനകള്‍‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തതോടൊണ് നീക്കം. ഭോപ്പാലില്‍‍ അക്രമസംഭവങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനായി 6000 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. ഏപ്രിൽ‍ പത്തിനാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. എന്നാൽ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാർ വ്യതക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയില്‍ ഭാരത് ബന്ദിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ‍ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് ഈ നീക്കമെന്ന് ഭോപ്പാൽ കമ്മീഷണർ അജത്ശത്രു ശ്രീവാസ്തവ വ്യക്തമാക്കി. രാജ്യത്ത് ജാതി അധിഷഠിതമായി വിദ്യാഭ്യാസ മേഖലയിലും തൊഴിൽ രംഗത്തും നടപ്പിലാക്കുന്ന സംവരണത്തിനെതിരെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

ഭാരത് ബന്ദിന് ചില സംഘടനകള്‍ ആഹ്വാനം ചെയ്തതോടെ ജയ്പൂരിൽ ഏപ്രിൽ‍ ഒമ്പതിന് തന്നെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ധർണകളോ റാലികളോ നടത്തുന്നതിന് പ്രദേശത്ത് വിലക്കുണ്ട്. ഭാരത് നടക്കുമെന്ന അഭ്യൂഹങ്ങൾ വ്യാപകമായതോടെ ജയ്പൂരിലെ പല സ്കൂളുകള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസി എഎൻഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

1curfue-

ഇതോടെ ഭാരത് ബന്ദിനിടെ അക്രമസംഭവങ്ങള്‍‍ ഉണ്ടാകുന്നത് തടയുന്നതിനായി സുരക്ഷ ഉയർത്താൻ കേന്ദ്രസർക്കാർ‍ എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ അക്രമ സംഭവങ്ങളുണ്ടായാൽ ജില്ലാ മജിസ്ട്രേറ്റുമാർ, എസ്പിമാർ എന്നിവർക്കായിരിക്കും ഉത്തരവാദിത്തമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ അധികാര പരിധിയിലുള്ള പ്രദേശങ്ങളിൽ ക്രമസമാധാന നില തകരാറിലാവാതെ സൂക്ഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

 xbhopal-

രാജ്യത്ത് വ്യാപകമായ ദളിത് പ്രതിഷേധത്തിനിടെ 12 ഓളം പേർ മരിച്ചതോടെയാണ് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകൾക്ക് മുൻകരുതൽ നിർദേശം നൽകുന്നത്. ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് കാണിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും കരുതൽ നിര്‍ദേശം നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിക്കുന്നു. ചില സംഘടനകൾ സോഷ്യല്‍ മീഡിയയിലാണ് ഏപ്രില്‍ പത്തിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. അത്യാവശ്യ ഘട്ടങ്ങളിൽ‍ നിരോധനാജ്ഞ പുറപ്പെടുവിക്കാനുള്ള നിര്‍ദേശവും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുണ്ട്. അക്രമങ്ങള്‍ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ ജീവനും സ്വത്തുക്കൾക്കും നാശം സംഭവിക്കുന്നത് തടയുന്നതിനായി പോലീസ് പട്രോളിംഗ് ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

English summary
The Centre Monday advised all states to beef up security and prevent violence during the Bharat Bandh called by some groups tomorrow reportedly against caste-based reservations in jobs and education, an official said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X