കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരത് ബന്ദ് അക്രമാസക്തമാകുന്നു, യുപിയിലും ബീഹാറിലും കലാപത്തിന് സാധ്യത!! സംഘര്‍ഷം കത്തുന്നു!!

ഭാരത് ബന്ദിനിടെ യുപിയിലും ബീഹാറിലും അക്രമം

Google Oneindia Malayalam News

ദില്ലി: ദളിത് സംഘടനകള്‍ ഏപ്രില്‍ രണ്ടിന് നടത്തിയ ഭാരത് ബന്ദിനെതിരെ പ്രതിഷേധസൂചകമായി നടത്തുന്ന ഭാരത ബന്ദില്‍ പരക്കെ അക്രമം. കലാപത്തിനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്ന് പോലീസ് പറയുന്നു. ഉയര്‍ന്ന വിഭാഗക്കാരായ രണ്‍വീര്‍ സേനയാണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്. ബീഹാറിലും ഉത്തര്‍പ്രദേശിലും പരക്കെ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മനപ്പൂര്‍വം ഏതാനും പേര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ സഹാരണ്‍പൂരില്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ദളിത് സംഘടനയായ ഭീം ആര്‍മിയുടെ ആസ്ഥാനം ഇവിടെയാണ്. സംഘര്‍ഷത്തിനുള്ള എല്ലാ സാധ്യതയും ഇവിടെ നിലനില്‍ക്കുന്നുണ്ട്. പല രീതിയിലുള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതാണ് കലാപത്തിന് കാരണമെന്ന് പോലീസ് കരുതുന്നുണ്ട്.

ഏപ്രിൽ പത്തിന് ഭാരത് ബന്ദ്? സംസ്ഥാനങ്ങള്‍‍ക്ക് കര്‍ശന നിർദേശം, ജയ്പൂരിലും ഭോപ്പാലിലും നിരോധനാജ്ഞ!ഏപ്രിൽ പത്തിന് ഭാരത് ബന്ദ്? സംസ്ഥാനങ്ങള്‍‍ക്ക് കര്‍ശന നിർദേശം, ജയ്പൂരിലും ഭോപ്പാലിലും നിരോധനാജ്ഞ!

1

ഏപ്രില്‍ രണ്ടിന് നടത്തിയ പ്രക്ഷോഭത്തില്‍ ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ ഈ മേഖലയില്‍ സംഘര്‍ഷമുണ്ടായിരുന്നു. അതേസമയം രണ്‍വീര്‍ സേനയുടെ അംഗങ്ങള്‍ ഗ്രാമീണ മേഖലയിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്ന് പോലീസ് പറഞ്ഞു. അക്രമികള്‍ പോലീസിന്റെ കാര്‍ തല്ലിത്തകര്‍ത്തു. കലാപസാധ്യത ഏറെയുള്ള മുസഫര്‍നഗറില്‍ പോലീസ് കടുത്ത ജാഗ്രതയിലാണ്. ഇവിടെ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടാവാറുണ്ട്. ഭാഗ്പഥിലും കടുത്ത പോലീസ് നിരീക്ഷണമുണ്ട്. ഈ രണ്ട് സ്ഥലങ്ങളിലും ഇന്റര്‍നെറ്റ് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി തീവ്രവാദപരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ഈ പ്രദേശങ്ങളില്‍ പതിവാണെന്നും അതുകൊണ്ടാണ് കലാപം ഉണ്ടാവുന്നതെന്നും പോലീസ് പറയുന്നു. ഇത് മുന്നില്‍ കണ്ടാണ് ഇന്റര്‍നെറ്റ് സര്‍വീസുകള്‍ റദ്ദാക്കിയത്.

2

ബീഹാറിലും പലയിടങ്ങളിലായി സംഘര്‍ഷമുണ്ടായിട്ടുണ്ട്. ഇവ നിയന്ത്രണ വിധേയമായെന്ന് പോലീസ് അവകാശപ്പെടുന്നുണ്ട്. എന്നാല്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ അല്ല മുന്നോട്ടുപോകുന്നത്. ഇവിടെ ഹിന്ദുത്വ സംഘടനകള്‍ പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. നേരത്തെ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ രണ്ടുപേര്‍ ബീഹാറില്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഒരു നവജാത ശിശുവും ഉള്‍പ്പെടും. അതേസമയം സുരക്ഷയുടെ കാര്യത്തില്‍ ഒരുവിട്ടുവീഴ്ച്ചയും വേണ്ടെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞിട്ടുണ്ട്. നേരത്തെ സംസ്ഥാനത്തെ വിവിധയിടങ്ങളിലുണ്ടായ കലാപത്തെ കൃത്യമായി നേരിടുന്നതില്‍ മുഖ്യമന്ത്രി വീഴ്ച്ച വന്നുവെന്ന ആരോപണമുണ്ടായിരുന്നു.

പോലീസ് കസ്റ്റഡിയിൽ ശ്രീജിത്തിന്റെ മരണം: പറവൂരിൽ ബിജെപി ഹർത്താൽ.. വാഹനങ്ങൾ തടയുന്നുപോലീസ് കസ്റ്റഡിയിൽ ശ്രീജിത്തിന്റെ മരണം: പറവൂരിൽ ബിജെപി ഹർത്താൽ.. വാഹനങ്ങൾ തടയുന്നു

നീരവ് മോദി വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് ഹോങ്കോങ്: ചൈന ഇന്ത്യയ്ക്കെതിരെ തിരിയും!!നീരവ് മോദി വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് ഹോങ്കോങ്: ചൈന ഇന്ത്യയ്ക്കെതിരെ തിരിയും!!

English summary
Bharat Bandh Parts of UP Bihar Tense Ahead of Counter protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X