സിഎഎക്കെതിരെ ഇന്ന് ഭാരത ബന്ദ്; മുംബൈയില്‍ ട്രെയിനുകള്‍ തടഞ്ഞു
ദില്ലി: വിവാദമായ പൗരത്വ ഭേദഗതി നിമയത്തിനും എന്‍ആര്‍സിക്കുമെതിരെ ഇന്ന് ഭാരത ബന്ദ്. അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് നേതാവ് മൗലാന സജ്ജാദ് നുമാനിയാണ് ബുധനാഴ്ച ഭാരത ബന്ദ് പ്രഖ്യാപിച്ചത്. ഗുജറാത്തിലെ സൂറത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വെര്‍സറ്റയില്‍ മൈനോരിറ്റി ഫോറം (വിഎംഎഫ്), ബഹുജന്‍ ക്രാന്തി മോര്‍ച്ച, നാഷണല്‍ അസോസിയേഷന്‍ ഓഫ് സ്ട്രീറ്റ് വെണ്ടേഴ്‌സ് ഓഫ് ഇന്ത്യ (സൂറത്ത് ഘടകം), ടെക്‌സ്റ്റൈല്‍ മാര്‍ക്കറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ എന്നിവരുടെ പിന്തുണയിലാണ് ബന്ദ്.

മുംബൈയിലെ കഞ്ചുര്‍മാര്‍ഗില്‍ ബഹുജന്‍ ക്രാന്തി മോര്‍ച്ച പ്രവര്‍ത്തകര്‍ ട്രെയിനുകള്‍ തടയുകയും പാളത്തില്‍ ഇരിക്കുകയും ചെയ്തു. ഇതോടെ ട്രെയിന്‍ ഗതാഗതം താറുമാറായി. യാത്രക്കാരും സമരക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി. പ്രതിഷേധം അവസാനിപ്പിക്കണമെന്നും ജോലി സ്ഥലത്തെത്താന്‍ വൈകുമെന്നും യാത്രക്കാര്‍ പറഞ്ഞു. പിന്നീട് പോലീസെത്തി സമരക്കാരെ മാറ്റുകയായിരുന്നു.
ഭാരത ബന്ദ് എന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാജ്യവ്യാപകമായ പ്രതിഷേധമാണെന്ന് സംഘാടകര്‍ പോലും കരുതുന്നില്ല. ഗുജറാത്തിലെ സൂറത്ത്, ജാര്‍ഖണ്ഡ്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഭാരത ബന്ദിന് ആഹ്വാനമുള്ളത്. സമരത്തിന് പിന്തുണ നല്‍കണമെന്ന് അഭ്യര്‍ഥിച്ച് വിഎംഎഫ് പ്രവര്‍ത്തകര്‍ സൂറത്തില്‍ കഴിഞ്ഞദിവസം ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു.
ഇന്ത്യയിലെ തൊഴിലാളി യൂണിനയനുകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധങ്ങളുടെ ഭാഗമായി ഭാരത ബന്ദ് പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ മിക്ക ഭാരത് ബന്ദുകളും രാജ്യവ്യാപകമാകാറില്ല. പ്രഖ്യാപിക്കുന്ന പാര്‍ട്ടിക്കോ സംഘടനക്കോ സ്വാധീനമുള്ള പ്രദേശങ്ങളില്‍ മാത്രമാണ് ബന്ദ് ശക്തമാകാറ്. ഒരു സംസ്ഥാനത്ത് മാത്രമാണെങ്കില്‍ ബന്ദും ഒന്നിലധികം സംസ്ഥാനത്താണെങ്കില്‍ ഭാരത ബന്ദ് എന്നുമാണ് പ്രഖ്യാപിക്കുക.

ഈ മാസം എട്ട്, ഒമ്പത് തിയ്യതികളില്‍ 10 തൊഴിലാളി യൂണിയനുകളും ബാങ്ക് ജീവനക്കാരുടെ സംഘടനകളും ചേര്‍ന്ന് ഭാരത ബന്ദ് പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എന്നായിരുന്നു മുദ്രാവാക്യം. എന്നാല്‍ ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബംഗാളിലുമാണ് ബന്ദ് നടന്നത്. രാജ്യത്തിന്റെ മിക്ക സംസ്ഥാനങ്ങളിലും പതിവ് പോലെ സര്‍ക്കാര്‍ ഓഫീസുകളും കടകളും തുറന്നുപ്രവര്‍ത്തിക്കുകയും വാഹനങ്ങള്‍ നിരത്തിലിറങ്ങുകയും ചെയ്തു.
Recommended Video
ബന്ദിന്റെ പേരില്‍ നടക്കുന്ന നിര്‍ബന്ധിത കടയടപ്പുകളും മറ്റും 1998ല്‍ സുപ്രീംകോടതി നിരോധിച്ചതാണ്. എന്നാല്‍ രാഷ്ട്രീയ കക്ഷികള്‍ ഇപ്പോഴും ബന്ദ് ആചരിക്കാറുണ്ട്. മുംബൈയിലുണ്ടായ സ്‌ഫോടന പശ്ചാത്തലത്തില്‍ ബിജെപിയും ശിവസേനയും ചേര്‍ന്ന് 2004ല്‍ നഗരത്തില്‍ ബന്ദ് ആചരിച്ച വേളയില്‍ ഇരുപാര്‍ട്ടികള്‍ക്കും സുപ്രീംകോടതി പിഴ ചുമത്തിയിരുന്നു.












Click it and Unblock the Notifications