കർഷകർ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടരുന്നു; നാല് ട്രെയിനുകൾ റദ്ദാക്കി
32 കേന്ദ്രങ്ങളിലാണ് പ്രധാനമായും പ്രതിഷേധക്കാർ ഒത്തുകൂടിയിരിക്കുന്നത്
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടകള്‍ ജില്ലി അതിര്‍ത്തിയില്‍ നടത്തുന്ന കര്‍ഷക സമരം നാല് മാസം പിന്നിടുന്ന പശ്ചാത്തലത്തില്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടരുന്നു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഭാരത് ബന്ദ്. പഞ്ചാബിലും ഹരിയാനയിലും ഡൽഹിയിലും ഭാരത് ബന്ദ് പൂർണമാണ്. ഇതോടെ റെയിൽ - റോഡ് ഗതാഗതത്തെയും ഭാരത് ബന്ദ് ബാധിച്ചു.

32 കേന്ദ്രങ്ങളിലാണ് പ്രധാനമായും പ്രതിഷേധക്കാർ ഒത്തുകൂടിയിരിക്കുന്നത്. 4 ശതാബ്ദി ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. മസങ്ങളോളം അടഞ്ഞു കിടന്നിരുന്ന അമൃത്‌സർ - ഡൽഹി റെയിൽവേ പാതയും കർഷകർ തടയുന്നുണ്ട്. കിസാൻ മസ്ദൂർ കമ്മിറ്റിയാണ് ഇവിടെ ട്രെയിൻ തടയുന്നത്. കർഷകർ പ്രതിഷേധം തുടരുന്നു സിംഘു, ഗാസിപ്പൂർ, തിക്രി അതിർത്തികളും അടഞ്ഞു കിടക്കുകയാണ്.
ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ ആരംഭിച്ച പ്രക്ഷോഭം നാല് മാസം പിന്നിടുകയാണ്. ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചത്. സംയപക്ത കിസാന്‍ മോര്‍ച്ചയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. കര്‍ഷക സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഭാരത് ബന്ദ്. രാജ്യത്തെ എല്ലാ പൗരന്മാരും ഭാരത് ബന്ദ് വിജയിപ്പിക്കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.
കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം
റോഡ്, റെയില്‍ എന്നിവ തടയുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചിരുന്നു. കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് വ്യാപാരികള്‍ പ്രതിഷേധത്തിന് ഒപ്പം അണ്‌ചേരണമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ബന്ദ് ജനജീവിതത്തെ കാര്യമായി ബാധിച്ചേക്കും. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ കേരളത്തെ ബന്ദിില്‍ നിന്ന് ഒഴിവാക്കിയെങ്കിലും വൈകീട്ട് കര്‍ഷക പ്രതിഷേധം നടത്താന്‍ വിവിധ സംഘടതള്‍ തീരുമാനിച്ചിട്ടുണ്ട്.
ക്യൂട്ടായി പാർവ്വതി നായർ, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications