കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ആരംഭിച്ചു; റെയില്‍-റോഡ് ഗതാഗതം തടസപ്പെടും, കേരളത്തെ ബാധിക്കില്ല

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടകള്‍ ജില്ലി അതിര്‍ത്തിയില്‍ നടത്തുന്ന കര്‍ഷക സമരം നാല് മാസം പിന്നിടുന്ന പശ്ചാത്തലത്തില്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഭാരത് ബന്ദ്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ഭാരത് ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

bharath bandh

ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ ആരംഭിച്ച പ്രക്ഷോഭം നാല് മാസം പിന്നിടുകയാണ്. ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചത്. സംയപക്ത കിസാന്‍ മോര്‍ച്ചയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. കര്‍ഷക സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഭാരത് ബന്ദ്. രാജ്യത്തെ എല്ലാ പൗരന്മാരും ഭാരത് ബന്ദ് വിജയിപ്പിക്കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.

അതേസമയം, റെയില്‍, റോഡ് ഗതാഗത സേവനങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്, വെള്ളിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപണികള്‍ അടഞ്ഞിരിക്കും. പശ്ചിമ ബംഗാള്‍, അസം, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും രാജ്യവ്യാപകമായി അടച്ചുപൂട്ടലില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഭാരത് ബന്ദിന്റെ ഭാഗമായി പ്രതിഷേധിക്കുന്ന കര്‍ഷകര്‍ പച്ചക്കറികള്‍, പാല്‍ വിതരണം ചെയ്യുന്നത് നിര്‍ത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ദര്‍ശന്‍ പാല്‍ പറഞ്ഞു.

ഹോളിക്ക് നിറങ്ങൾക്ക് മാത്രമല്ല മോദിയുടെ താടിക്കും ഡിമാൻഡ്, ചിത്രങ്ങൾ കാണാം

സമരം സമാധാനപരമയാണ് നടത്തുന്നതെങ്കിലും റോഡ്, റെയില്‍ എന്നിവ തടയുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് വ്യാപാരികള്‍ പ്രതിഷേധത്തിന് ഒപ്പം അണ്‌ചേരണമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ബന്ദ് ജനജീവിതത്തെ കാര്യമായി ബാധിച്ചേക്കും. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ കേരളത്തെ ബന്ദിില്‍ നിന്ന് ഒഴിവാക്കിയെങ്കിലും വൈകീട്ട് കര്‍ഷക പ്രതിഷേധം നടത്താന്‍ വിവിധ സംഘടതള്‍ തീരുമാനിച്ചിട്ടുണ്ട്.

ഹോട്ടാണ് നൈന ഗാംഗുലി; താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+