ഭാരത് ബന്ദ് ആഹ്വാനം: റെയില്‍വെ പൊലീസ് അതീവ ജാഗ്രതയില്‍, ബീഹാറില്‍ സുരക്ഷ ശക്തമാക്കി
ദില്ലി: പ്രതിരോധ സേനയിലേക്കുള്ള കേന്ദ്രത്തിന്റെ പുതിയ ഹ്രസ്വകാല റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്‌നിപഥിന്റെ പേരില്‍ തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും (ആര്‍ പി എഫ്) ഗവണ്‍മെന്റ് റെയില്‍വേ പോലീസും (ജി ആര്‍ പി) അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. കലാപകാരികളെ കര്‍ശനമായി നേരിടാന്‍ എല്ലാ യൂണിറ്റുകളോടും ആവശ്യപ്പെട്ട് ആര്‍ പി എഫിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
ഐപിസി വകുപ്പുകള്‍ പ്രകാരം കലാപകാരികളെ പിടികൂടാന്‍ പോലീസുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍, വീഡിയോ റെക്കോര്‍ഡിംഗ് ഉപകരണങ്ങള്‍, സിസിടിവികള്‍ എന്നിവ വഴി കലാപകാരികള്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ബീഹാറില്‍ 20 ഓളം ജില്ലകളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ടുണ്ട്. കൈമൂര്‍, ഭോജ്പൂര്‍, ഔറംഗബാദ്, റോഹ്താസ്, ബക്സര്‍, നവാഡ, വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ് ചമ്പാരണ്‍, സമസ്തിപൂര്‍, ലഖിസാരായി, ബെഗുസാരായി, വൈശാലി, സരണ്‍, മുസാഫര്‍പൂര്‍, ദര്‍ഭംഗ, ഗയ, മധുബാനി, ജെഹാനാബാദ്, ഖഗാരിയ, ഷെയ്ഖ്പുര എന്നിവിടങ്ങളിലാണ് ഇന്റര്‍നെറ്റ് നിരോധിച്ചത്.
ഹോളിവുഡ് താരങ്ങള്‍ തോറ്റുപോകും; ഗ്ലാമറസ് ആന്‍ഡ് ഹോട്ട്, നിങ്ങള്‍ പൊളിയാണ് മാളവിക
ഭാരത് ബന്ദിന്റെ ആഹ്വാനങ്ങളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് ആസ്ഥാനമായുള്ള എല്ലാ ദുര്‍ബല സൈനിക സ്ഥാപനങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലും പരിസരങ്ങളിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. പഞ്ചാബ് പോലീസ് എഡിജിപി (ക്രമസമാധാനം) ജില്ലാ പോലീസ് മേധാവികളോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബി ജെ പി ഓഫീസുകളിലും സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശമുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ബീഹാറിലെയും പശ്ചിമ ബംഗാളിലെയും വിവിധ നഗരങ്ങളില്‍ നിന്ന് പുറപ്പെടുന്ന ഏഴ് ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. ബീഹാര്‍, ബംഗാളില്‍ നിന്ന് പുറപ്പെടുന്ന മറ്റ് പത്ത് ട്രെയിനുകളുടെ സമയക്രമവും പുനഃക്രമീകരിച്ചിട്ടുണ്ട്.
തിങ്കളാഴ്ചത്തെ നിര്‍ദിഷ്ട ഭാരത് ബന്ദ് ആഹ്വാനത്തിന് മുന്നോടിയായി ബിഹാര്‍ ചീഫ് സെക്രട്ടറി അമീര്‍ സുബ്ഹാനി എല്ലാ ജില്ലാ മജിസ്ട്രേറ്റുമാരുമായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായും യോഗം ചേര്‍ന്നിരുന്നു. എല്ലാ ജില്ലകളിലെയും ഓഫീസര്‍മാരില്‍ നിന്ന് പ്രതികരണം ശേഖരിക്കുകയും സുരക്ഷാ സംവിധാനം കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ ജാര്‍ഖണ്ഡിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ നടക്കുന്ന 9, 11 ക്ലാസുകളിലെ പരീക്ഷകളും പുനഃക്രമീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications