• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നാളെ ഭാരത ബന്ദ്; പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍, കേരളത്തില്‍ ഹര്‍ത്താല്‍

cmsvideo
  Kerala supports Bhim Army’s Bharat bandh call on Sunday | Oneindia Malayalam

  ദില്ലി: സുപ്രീം കോടതിയുടെ സംവരണ വിധിയില്‍ പ്രതിഷേധിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത ബന്ദ് നാളെ. സംവരണം മൗലിക അവകാശമല്ലെന്നും ജോലിയിലെ സ്ഥാനക്കയറ്റത്തിനായി സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കാന്‍ കഴിയില്ലെന്നുമുള്ള സുപ്രീംകോടതി വിധിയാണ് ദളിത് സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

  വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറില്‍ സിപിഐ, ആര്‍ജെഡി, ബിഹാര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

  പങ്കെടുക്കും

  സിപിഐ-എംഎല്‍, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, ആര്‍എല്‍എസ്പി, വിഐപി എന്നീ പാര്‍ട്ടികള്‍ ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടികജാതി - പട്ടികവര്‍ഗ സംവരണം അട്ടിമറിക്കുന്നതിന് എതിരെയും വിഷയത്തില്‍ പാര്‍ലമെന്റില്‍ നിയമ നിര്‍മ്മാണം നടത്തുകയെന്ന ആവശ്യവും ബന്ദ് അനുകൂലികള്‍ മുന്നോട്ടുവെക്കുന്നു.

  കേരളത്തില്‍

  കേരളത്തില്‍

  ഭീം ആര്‍മി പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണയുമായി കേരളത്തില്‍ നാളെ ഹര്‍ത്താലിന് വിവിധ പട്ടികജാതി-പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

  യോഗത്തില്‍

  യോഗത്തില്‍

  കൊച്ചിയില്‍ ചേര്‍ന്ന പട്ടികജാതി-പട്ടിക വര്‍ഗ്ഗ സംഘടനകളുടെ യോഗത്തില്‍ കേരള ചേരമര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ഐആര്‍ സദാന്ദന്‍ അധ്യക്ഷ വഹിച്ചു. ഭീംആര്‍മി ചീഫ് സുധ ഇരവിപേരൂര്‍, കെഡിപി സംസ്ഥാന കമ്മിറ്റ് അംഗം സജി തൊടുപുഴ, എകെസിഎച്ച്എംസ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ജി രാജു, കെപിഎംഎസ് ജില്ല കമ്മിറ്റിയംഗം ബാബു വൈക്കം തുടങ്ങിയവര്‍ പങ്കെടുത്തു.

  തെ​റ്റ്​ തിരുത്തണം

  തെ​റ്റ്​ തിരുത്തണം

  സംവരണ വിഷയത്തിലെ ജസ്റ്റിസ് നാ​ഗേ​ശ്വ​ര റാ​വു അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചിന്‍റെ വി​ധി ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്നും തെ​റ്റ്​ തിരുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ചന്ദ്രശേഖര്‍ ആസാദ് ഫെബ്രുവരി 23 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചത്. വെല്‍ഫയര്‍ പാര്‍ട്ടിയും ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

  സുപ്രീംകോടതി വിധി

  സുപ്രീംകോടതി വിധി

  സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ സ്ഥാനക്കയറ്റത്തിന് സംവരണം ബാധകമല്ലെന്ന സുപ്രീംകോടതി വിധി സാമൂഹ്യനീതി നിഷേധിക്കുന്നതും അവസര സമത്വം ഇല്ലാതാക്കുന്നതുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു.

  ശക്തമായ ജനവികാരവും പ്രക്ഷോഭവും

  ശക്തമായ ജനവികാരവും പ്രക്ഷോഭവും

  കോടിക്കണക്കിന് വരുന്ന ദലിത്-ആദിവാസി-പിന്നാക്ക ജനവിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിധിക്ക് അനുകൂലമായ സമീപനം സ്വീകരിച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ അതിന്റെ ജാതി മേധാവിത്വ സമീപനം ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ ജനവികാരവും പ്രക്ഷോഭവും ഉയര്‍ന്നുവരേണ്ടതുണ്ട്. പാര്‍ലമെന്റ് അംഗങ്ങള്‍ സാമൂഹ്യനീതിക്കൊപ്പം നിലയുറപ്പിക്കണം.

  അനിവാര്യമാണ്

  അനിവാര്യമാണ്

  കോടതി വിധി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ പാര്‍ലമെന്റിന് കഴിയണം. ഈ സാഹചര്യത്തില്‍ വിവേചനങ്ങള്‍ വര്‍ധിപ്പിക്കുന്ന ഈ വിധിക്കെതിരെ വിപുലമായ ജനകീയ പ്രതിഷേധം പ്രകടിപ്പിക്കുന്നതിനായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ച ഭാരത് ബന്ദ് വിജയിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

  ശിവസേനയുടെ മനം മാറുന്നു? മഹാരാഷ്ട്രയില്‍ അധികാരം പിടിക്കാന്‍ ബിജെപി, നീക്കങ്ങള്‍ ശക്തം

  വിജയ് രാഷ്ട്രീയത്തിലേക്ക്? സൂചനകളുമായി പിതാവ്; രജനീകാന്ത് തമിഴരെ പറ്റിച്ചു, ബിജെപിക്ക് വെല്ലുവിളി

  English summary
  Bharat Bandh tomorrow; hartal in Kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X