കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരത് ബന്ദിനൊരുങ്ങി രാജ്യം, പിന്തുണയ്ക്കുന്നത് ഇവര്‍, അറിയാം നിയന്ത്രണങ്ങള്‍

Google Oneindia Malayalam News

ദില്ലി: രാജ്യം ഭാരത് ബന്ദിന് ഒരുങ്ങി നില്‍ക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമം നടപ്പാക്കി ഒരു വര്‍ഷം പിന്നിടുന്ന വേളയിലാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27നായിരുന്നു കാര്‍ഷിക നിയമം കൊണ്ടുവന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് നാല് വരെയാണ് ബന്ദ്. എല്ലാ ഇന്ത്യക്കാരും നാളെ സ്ഥാപനങ്ങള്‍ അടച്ചിട്ട് കര്‍ഷകര്‍ക്കൊപ്പം ചേരണമെന്ന് കര്‍ഷക നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. സമാധാനപരമായ പ്രതിഷേധമായിരിക്കും നടത്തുകയെന്ന് കര്‍ഷക നേതാക്കള്‍ ഉറപ്പ് നല്‍കി. മൂന്നാം തവണയാണ് ഭാരത് ബന്ദിന് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്യുന്നത്.

രാഹുല്‍ മുദ്ര പതിഞ്ഞ് പഞ്ചാബ്, 7 പുതുമുഖങ്ങള്‍, രാജസ്ഥാനും ഗുജറാത്തും അടുത്തത്, സച്ചിന് പ്രതീക്ഷരാഹുല്‍ മുദ്ര പതിഞ്ഞ് പഞ്ചാബ്, 7 പുതുമുഖങ്ങള്‍, രാജസ്ഥാനും ഗുജറാത്തും അടുത്തത്, സച്ചിന് പ്രതീക്ഷ

1

എല്ലാ ദേശീയ-സംസ്ഥാന പാതകളും ബന്ദില്‍ അടച്ചിടും. ദില്ലിയില്‍ കെഎംപി ഹൈവേയും അടച്ചിടും. ദസ്‌ന, മോഡിനഗര്‍, ഗാര്‍ഹ് മുക്തേശ്വര്‍, ദുഹായ്, സിംഘു അതിര്‍ത്തി എന്നിവിടങ്ങളിലും അടച്ചിടും. ഹരിയാനയില്‍ നടന്ന കര്‍ഷക മഹാപഞ്ചായത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് രാകേഷ് ടിക്കായത്ത് ആവശ്യപ്പെട്ടു. പിന്‍വലിച്ചില്ലെങ്കില്‍ സംയുക്ത കിസാന്‍ മോര്‍ച്ച തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനത്തുമെത്തി ബിജെപിയെ പരാജയപ്പെടുത്താന്‍ ആഹ്വാനം ചെയ്യുമെന്നും, ഒപ്പം പ്രചാരണവും നടത്തുമെന്നും ടിക്കായത്ത് പറഞ്ഞു. പത്ത് മാസമായി, ഇനിയെങ്കിലും സര്‍ക്കാര്‍ ഞങ്ങള്‍ പറയുന്നത് കേള്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗതാഗതവും വിപണിയും പൂര്‍ണമായും തടസ്സപ്പെടും. നിയന്ത്രണങ്ങളില്‍ പ്രധാനം ഇതായിരിക്കും. വലിയ തോതില്‍ അടച്ചിടല്‍ തന്നെ പ്രതീക്ഷിക്കാം. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളെല്ലാം പൂട്ടിയിടും. വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കില്ല. കടകളും വാണിജ്യ സ്ഥാപനങ്ങളും ഇതേ രീതി പിന്തുടരും. പൊതുപരിപാടികളും നടക്കില്ല. തൊഴിലാളി യൂണിയനുകള്‍, ജീവനക്കാര്‍, ദുരിതാശ്വാസ പ്രവര്‍ത്തകര്‍, അടിയന്തര സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെ ബന്ദില്‍ നിന്ന് ഒഴിവാക്കും. ഭാരത് ബന്ദിനെ തുടര്‍ന്ന് ഒഡീഷ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് മൂന്ന് മണിവരെ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

പല രാഷ്ട്രീയ പാര്‍ട്ടികളും ഭാരത് ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബന്ദിനെ പിന്തുണയ്ക്കുമെന്ന് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. കര്‍ഷകരുടെ അവകാശത്തില്‍ കോണ്‍ഗ്രസ് വിശ്വസിക്കുന്നു. ഞങ്ങള്‍ ഈ കരിനിയമത്തിനെതിരായ പോരാട്ടത്തില്‍ കര്‍ഷകര്‍ക്കൊപ്പമുണ്ടാകുമെന്നും വേണുഗോപാല്‍ പറഞ്ഞു. പഞ്ചാബ് കോണ്‍ഗ്രസ് ഭാരത് ബന്ദിനെ പിന്തുണയ്ക്കുന്നുവെന്ന് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു പറഞ്ഞു. തെറ്റിന്റെയും ശരിയുടെയും യുദ്ധത്തില്‍ രുപക്ഷത്തും ചേരാതെ നില്‍ക്കാനാവില്ല. കര്‍ഷകര്‍ക്കൊപ്പമാണ് ഈ ധര്‍മയുദ്ധത്തില്‍ കോണ്‍ഗ്രസെന്നും സിദ്ദു പറഞ്ഞു.

ലാലേട്ടന്റെ കൂടെ ഒരു ചിത്രം കൂടി... അനുശ്രീയെ ചേർത്തുനിർത്തി മോഹൻലാൽ, പുതിയ ചിത്രങ്ങൾ വൈറൽ

ദില്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ കുമാറും ബന്ദിനെ പിന്തുണച്ചു. താന്‍ നേരിട്ട് കര്‍ഷകരെ കാണാനായി ഗാസിപൂര്‍ അതിര്‍ത്തിയില്‍ എത്തുമെന്നും അനില്‍ കുമാര്‍ പറഞ്ഞു. ബിഎസ്പി അധ്യക്ഷ മായാവതിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രം തിടുക്കപ്പെട്ട് കൊണ്ടുവന്നതാണ് കാര്‍ഷിക നിയമം. കര്‍ഷകരുമായി ചര്‍ച്ച ചെയ്ത് പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്രം മുന്‍കൈയ്യെടുക്കണമെന്നും മായാവതി വ്യക്തമാക്കി. സമാജ് വാദി പാര്‍ട്ടിയും ഭാരത് ബന്ദിനെ പിന്തുണച്ചു. നിയമം പിന്‍വലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി ജനവിരുദ്ധമെന്നാണ് ബന്ദിനെ വിശേഷിപ്പിച്ചത്.

Recommended Video

cmsvideo
ഈ 27 ന് കേരളത്തിൽ ഹർത്താൽ..ബന്ദ് എൽഡിഎഫ് ഏറ്റെടുക്കും

ആര്‍എസ്എസിന്റെ തൊഴിലാളി സംഘടന ഭാരതീയ മസ്ദൂര്‍ സംഘ് ഒഴിച്ച് ബാക്കിയെല്ലാ തൊഴിലാളി സംഘടനകളും ഭാരത് ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്. വാഹനങ്ങള്‍ തടയുകയോ നിര്‍ബന്ധിപ്പിച്ച് കട അടപ്പിക്കുകയോ ചെയ്യില്ലെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ആന്ധ്രപ്രദേശില്‍ ടിഡിപിയും ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസും പിന്തുണയറിയിച്ചു. ദില്ലി പോലീസ് തലസ്ഥാന നഗരിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നഗരത്തില്‍ പ്രവേശിക്കാന്‍ പ്രതിഷേധക്കാരെ അനുവദിക്കില്ലെന്നാണ് പോലീസ് നിലപാട്.

English summary
bharat bandh will start from 6 am, all shops will be closed till 4 am
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X