കുട്ടികളിൽ കോവാക്സിൻ പരീക്ഷണം ജൂണിൽ ആരംഭിക്കാൻ ഭാരത് ബയോടെക്
കോവിഡ് വാക്സിന്‍ പരീക്ഷണം കുട്ടികളില്‍ നടത്താന്‍ സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍റെ കോവിഡ് വിദഗ്ധ സമിതി മേയ് 12ന് അനുമതി നൽകിയിരുന്നു
ന്യൂഡൽഹി: ഇന്ത്യയിൽ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ രണ്ടും മൂന്നും ക്ലിനിക്കൽ പരീക്ഷണം ജൂണിൽ ആരംഭിക്കുമെന്ന് കമ്പനി. കുട്ടികളിൽ പരീക്ഷണം നടത്തുന്ന ഘട്ടമാണിത്. സെപ്റ്റംബറിന് മുമ്പ് അന്തിമ അനുമതി പ്രതീക്ഷിക്കുന്നതായും ഭാരത് ബയോടെക് അധികൃതർ വ്യക്തമാക്കി. കോവിഡ് വാക്സിന്‍ പരീക്ഷണം കുട്ടികളില്‍ നടത്താന്‍ സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍റെ കോവിഡ് വിദഗ്ധ സമിതി മേയ് 12ന് അനുമതി നൽകിയിരുന്നു.

വാക്‌സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് കമ്പനിയുടെ ബിസിനസ് ഡവലപ്‌മെന്റ് ആന്‍ഡ് ഇന്റര്‍നാഷണല്‍ അഡ്വോക്കസി മേധാവി ഡോ റേച്ചസ് എല്ല പറഞ്ഞു. ഈ വര്‍ഷം 700 മില്യണ്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമുിടുന്നത്.
ഐസിഎംആറുമായി ചേര്‍ന്ന് ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന കോവാക്‌സിന്‍ ഇന്ത്യന്‍ നിര്‍മിത കോവിഡ് പ്രതിരോധ വാക്‌സിനാണ്. നിലവില്‍ ഇന്ത്യയിലെ 18 മുകളില്‍ പ്രായമുളളവര്‍ക്ക് കോവാക്‌സിന്‍ വിതരണം ചെയ്യുന്നുണ്ട്. കുട്ടികളിൽ ജൂണിൽ ആരംഭിക്കുന്ന പരീക്ഷണം ജൂലൈയിൽ അവസാനിപ്പിക്കാനാണ് ഭാരത് ബയോടെക് ലക്ഷ്യമിടുന്നത്.
ക്ലിനിക്കല്‍ പരീക്ഷണത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുളളവരിൽ ഏറ്റവും പ്രായം കുറവ് രണ്ടുവയസ്സുളള കുട്ടിയാണെന്നാണ് സ്ഥിരീകരിക്കാത്ത മറ്റൊരു റിപ്പോർട്ട്. ഡല്‍ഹി എയിംസ്, എയിംസ് പട്‌ന, മെഡ്ട്രിന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് നാഗ്പുര്‍ ഉള്‍പ്പടെ വിവിധ ഇടങ്ങളിലായി 525 കുട്ടികളിലാണ് പരീക്ഷണം നടക്കുന്നത്. ആദ്യ ഡോസ് നല്‍കി 28 ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും രണ്ടാമത്തെ ഡോസ് നല്‍കുന്നത്.
Recommended Video
അതേസമയം ഉത്പാദിപ്പിക്കുന്നതിന്റെ പകുതി മാത്രം വാക്സിനാണ് ഇന്ത്യയിലെ ജനങ്ങളിലേക്ക് എത്തുന്നതെന്ന് സർക്കാർ തന്നെ വ്യക്തമാക്കുന്നത്. പ്രതിദിനം ഉത്പാദിപ്പിക്കുന്നതിന്റെ 57 ശതമാനം മാത്രമാണ് രാജ്യത്തെ ജനങ്ങളെ വാക്സിനേറ്റ് ചെയ്യാൻ ഉപയോഗിക്കുന്നത്. വിവിധ കമ്പനികൾ ചേർന്ന് പ്രതിദിനം 28.33 ലക്ഷം ഡോസ് വാക്സിനുകൾ ഉത്പാദിപ്പിക്കുമ്പോൾ 12 മുതൽ 13 ലക്ഷം വരെ മാത്രമാണ് രാജ്യത്ത് ഉപയോഗിക്കുന്നത്. ജനങ്ങളിലേക്ക് എത്തുന്ന 57 ശതമാനത്തിന് പുറമെയുള്ളവ എന്താണ് ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്രം വ്യക്തത വരുത്തിയിട്ടുമില്ല.












Click it and Unblock the Notifications