Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുടെ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം, അടിയന്തര ഉപയോഗത്തിന് ശുപാർശ

ദില്ലി: ഇന്ത്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ഭാരത് ബയോടെക് നിര്‍മ്മിച്ച കൊവാക്‌സിനെ അടിയന്തര ഉപയോഗത്തിനായി വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഉപയോഗിക്കുന്ന പ്രധാന കൊവിഡ് പ്രതിരോധ വാക്‌സിനുകളില്‍ ഒന്നായ കൊവാക്‌സിന് അംഗീകാരം ലഭിക്കാത്തത് വിദേശത്തേക്ക് പോകുന്നവര്‍ക്ക് അടക്കം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതിയാണ് ടെക്‌നിക്കല്‍ അഡൈ്വസറി കമ്മിറ്റി. ഇയുഎല്‍ മാര്‍ഗരേഖ പ്രകാരം ഒരു കൊവിഡ് പ്രതിരോധ വാക്‌സിന്‍ അടിയന്തര ഉപയോഗത്തിനുളള പട്ടികയില്‍ പെടുത്താമോ എന്ന് ശുപാര്‍ശ ചെയ്യുന്നത് ഈ വിദഗ്ധ സമിതിയാണ്. കൊവാക്‌സിന് അംഗീകാരം നല്‍കിയതില്‍ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ ലോകാരോഗ്യ സംഘടനയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്തു.

88

ഗര്‍ഭിണികളില്‍ വാക്‌സിന്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. നിലവില്‍ ലഭ്യമായിട്ടുളള വിവരങ്ങള്‍ ഗര്‍ഭകാലത്ത് വാക്‌സിന്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ, ഫലപ്രാപ്തി ഉണ്ടാകുമോ എന്നീ കാര്യങ്ങള്‍ അറിയുന്നതിന് പര്യാപ്തമല്ലെന്നാണ് വിവരം. ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ചുളള പഠനം ആസൂത്രണം ചെയ്തിരിക്കുകയാണ്.

കൊവാക്‌സിന് അംഗീകാരം ലഭിച്ചതില്‍ സൗത്ത് ഈസ്റ്റ് ഏഷ്യ റീജിണല്‍ ഡയറക്ടര്‍ പൂനം ഖേത്രപാല്‍ സിംഗ് ഇന്ത്യയെ അഭിനന്ദിച്ചു. ലോകാരോഗ്യ സംഘടനയുടെ വിദഗ്ധരുടെ സ്ട്രാറ്റജിക് അഡൈ്വസറി സംഘവും കൊവാക്‌സിന്റെ പ്രതിരോധ ശക്തി വിശകലനം ചെയ്തിരുന്നു. പ്രായപൂര്‍ത്തിയായ ആളുകളില്‍ രണ്ട് ഡോസ് വാക്‌സിന്‍ ആണ് നിര്‍ദേശിച്ചിരിക്കുന്നത്. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് രണ്ട് ആഴ്ചകള്‍ക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടത്.

18 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്ക് മാത്രമേ കൊവാക്‌സിന്‍ നല്‍കാന്‍ പാടുളളൂ. കുട്ടികള്‍ക്ക് കൊവാക്‌സിന്‍ ഉപയോഗിക്കാനുളള അനുമതിയില്ല. കൊവിഡ് 19 വൈറസിന് എതിരെ കൊവാക്‌സിന് 77..8 ശതമാനം പ്രതിരോധ ശേഷിയുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൊവിഡിഡിന്റെ ഡെല്‍റ്റ വകഭേദത്തിന് എതിരെ 65. 2 ശതമാനവും കൊവാക്‌സിന് പ്രതിരോധശേഷിയുണ്ട്. രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്നത് കൊവാക്‌സിനൊപ്പം കൊവിഷീല്‍ഡ് വാക്‌സിനുമാണ്. ഇതിനകം ഇറാന്‍, മൗറീഷ്യസ്, മെക്‌സിക്കോ, നേപ്പാള്‍, ഒമാന്‍, ഗ്രീസ് അടക്കമുളള രാഷ്ട്രങ്ങള്‍ കൊവാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+