
ഇനി മൂക്കിലൂടെ കോവിഡ് വാക്സീന്! പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച് ഭാരത് ബയോടെക്
ഡൽഹി: മൂക്കിലൂടെ നൽകുന്ന കോവിഡ് വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തീകരിച്ച് കൊവാക്സിന് നിര്‍മാതാക്കളായ ഭാരത് ബയോടെക്. ചെയർമാനും എം ഡി യുമായ ഡോ. കൃഷ്ണ എല്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്ലിനിക്കൽ പരീക്ഷണ വിവരങ്ങൾ അടുത്ത മാസം ഡാറ്റ റെഗുലേറ്ററി ഏജൻസിയായ ഡ്രഗ്സ് കൺട്രോളർ ജനറലിന് നൽകുമെന്നും കൃഷ്ണ എല്ല പറഞ്ഞു.
വിവരങ്ങൾ പരിശോധിച്ചതിന് ശേഷം, റെഗുലേറ്ററി ഏജൻസി അനുമതി നൽകിയാൽ മൂക്കിലൂടെ നൽകാവുന്ന ലോകത്തിലെ ആദ്യ കോവിഡ് വാക്സിനായി ഭാരത് ബയോടെക് മാറും.
'നിലവിൽ ക്ലിനിക്കൽ പരീക്ഷണ വിവരങ്ങളുടെ വിശകലനം നടക്കുന്നു. ഈ വിവരങ്ങൾ റെഗുലേറ്ററി ഏജൻസിക്ക് അടുത്ത മാസം സമർപ്പിക്കും. വിവരങ്ങൾ എല്ലാം ശരിയാണെങ്കിൽ, ഉടൻ തന്നെ ഞങ്ങൾക്ക് അനുമതി ലഭിക്കും. ഇത് മൂക്കിലൂടെ നൽകാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ കോവിഡ് -19 വാക്സിൻ ആയിരിക്കും'. ഡോ കൃഷ്ണ എല്ല പറഞ്ഞു.
മൂക്കിലൂടെ നല്കാൻ സാധിക്കുന്ന കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്ക് വേണ്ടി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഭാരത് ബയോടെക്കിന് ഈ വര്‍ഷം ജനുവരിയിൽ അനുമതി നല്‍കിയിരുന്നു. കൊവാക്സിന് നിര്‍മാതാക്കൾക്ക് ഇത്തരമൊരു അനുമതി ലഭിക്കുന്നത് ഇന്ത്യയിൽ ആദ്യ സംഭവമായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ, മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ വേണ്ടി ഭാരത് ബയോടെക്ക് തയ്യാറെടുത്തു.
അതേസമയം, നിലവിൽ കോവിഡ് വാക്സിനുകള്‍ രണ്ട് ഡോസുകള്‍ വീതമാണ് നല്കി വരുന്നത്. എന്നാൽ, മൂക്കിലൂടെ ഉള്ള വാക്സിന് അനുമതി ലഭിച്ചാൽ ഒരു ഡോസ് മാത്രം നല്കിയാല് മതിയാകും.
ക്യൂട്ടാണ് നമ്മുടെ റിമി ടോമി; ആരാധകർ ഏറ്റെടുത്ത ആ വൈറൽ ചിത്രം ഇതാ; കാണാം
പ്രധാനമായും തുമ്മല്‍, ചുമ തുടങ്ങിയ ശരീര ശ്രവങ്ങളാണ് വൈറസ് വ്യാപനത്തിന് കാരണമാകുന്നത്. എന്നാൽ, മൂക്കിലൂടെ വാക്സിന് നല്കുമ്പോള് ഇതിനെ തടഞ്ഞ് നിര്‍ത്താന്‍ സാധിക്കും എന്നാണ് ഭാരത് ബയോടെക്കിന്റെ വിലയിരുത്തല്‍. ഇതിന് പുറമെ ഇവയ്ക്ക് ഒമൈക്രോൺ പോലുള്ള പുതിയ കോവിഡ് വകഭേദങ്ങളെ തടയാൻ കഴിവുണ്ടെന്നും പറയപ്പെടുന്നു.
ഒറ്റ ദിവസം 11 മരണം, ഇന്നും മൂവായിരം കടന്ന് കേരളത്തിലെ കൊവിഡ് വ്യാപനം
അതേസമയം, ഇന്ത്യയിൽ മൂന്നാം ഡോസിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനായി അപേക്ഷ സമർപ്പിക്കുന്ന രണ്ടാമത്തെ കമ്പനിയാണ് ഭാരത് ബയോടെക്. രാജ്യത്ത് വാക്സിനേഷനായി കൊവിഡ്ഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വി എന്നിവയ്ക്ക് ഇന്ത്യ അംഗീകാരം നൽകിയിരുന്നു.