14 സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് കൊവിഡ് വാക്സിൻ നൽകാൻ ഭാരത് ബയോടെക്:കേരളവും കര്‍ണാടകയും ലിസ്റ്റിലില്ല
ദില്ലി: രാജ്യത്ത് കൊവിഡ് വാക്സിന് ക്ഷാമം നേരിടുന്നതിനിടെ 14 സംസ്ഥാനങ്ങൾക്ക് നേരിട്ട് വാക്സിൻ നൽകാമെന്നറിയിച്ച് ഭാരത് ബയോടെക്. ഗുജറാത്തും മഹാരാഷ്ട്രയും ദില്ലിയും പശ്ചിമബംഗാളും ഉൾപ്പെടെ വാക്സിൻ നൽകുന്ന 14 സംസ്ഥാനങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിട്ടുള്ളത്. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായ കേരളവും കർണ്ണാടകവും ഈ ഭാരത് ബയോടെകിന്റെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. സർക്കാർ മുഖേന വാക്സിൻ നൽകുന്നതിന് പുറമേ നേരിട്ട് വാക്സിൻ നൽകാനാണ് ധാരണ.
മെയ് മുതല്‍ കമ്പനി നേരിട്ട് വാക്‌സിന്‍ നല്‍കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് നിലവിലെ സാഹചര്യത്തിൽ കേരളത്തിനും കര്‍ണാടകത്തിനും ഇപ്പോഴത്തെ സാഹചര്യത്തിൽ തിരിച്ചടിയാവും. കേരളത്തിൽ തുടർച്ചയായ ദിവസങ്ങളിൽ 40000 ന് മുകളിലാണ് കൊവിഡ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 35000ന് മുകളിലാണ് കേരളത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം. അതേ സമയം ദക്ഷിണേന്ത്യയില്‍ നിന്ന് ആന്ധ്രയും തെലങ്കാനയും തമിഴ്‌നാടുമാണ് ഭാരത് ബയോടെകിന്റെ പട്ടികയിലുള്ളത്.

കേരളം 25 ലക്ഷം ഡോസ് വാക്‌സിനാണ് ഭാരത് ബയോടെകിൽ നിന്ന് ആവശ്യപ്പെട്ടിരുന്നത്. അതേ സമയം വാക്സിന് വേണ്ടി ഭാരത് ബയോടെകുമായി ചര്‍ച്ച തുടരുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ലിസ്റ്റിന് പുറത്തുള്ള സംസ്ഥാനങ്ങളുടെ ആവശ്യം വാക്സിന്റെ ലഭ്യതയനുസരിച്ച് പരിഗണിക്കുമെന്ന് ഭാരത് ബയോടെകും അറിയിച്ചിട്ടുണ്ട്. പൊതുവിപണിയിൽ നിന്ന് സംസ്ഥാന സർക്കാരുകൾ നേരിട്ട് വാക്സിൻ വാങ്ങണമെന്ന് കേന്ദ്രസർക്കാർ നയം പരിഷ്കരിക്കരിച്ചതിന് പിന്നാലെയാണ് വാക്സിൻ നൽകുന്ന 14 സംസ്ഥാനങ്ങളുടെ പട്ടിക കമ്പനി തന്നെ പുറത്തുവിട്ടത്.












Click it and Unblock the Notifications