കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരതത്തിന് നഷ്ടമായത് രത്‌നത്തെ

  • By Narendra Modi
Google Oneindia Malayalam News

ഭാരതത്തിന് നഷ്ടമായത് രത്‌നത്തെയാണ് എന്നാല്‍ അദ്ദേഹം പകര്‍ന് ജ്വാല എന്നും നമുക്ക് വഴികാട്ടിയായിരിക്കുമെന്നും അദ്ദേഹത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ശ്രമിക്കും . കലാം ഇന്ത്യയുടെ പ്രഥമ പൗരനും, ശാസ്ത്രജ്ഞനുമാണ് എങ്കില്‍ കൂടി രാജ്യത്തെ ഒരോ പൗരനും വളരെ അധികം ആദരവ് നല്‍കുന്ന വ്യക്തിയാണ് അദ്ദേഹം.എല്ലാ നല്ല ജീവിതങ്ങളും പ്രിസം പോലെയാണ് അവ എപ്പോഴും പ്രകാശിച്ചു കൊണ്ടിരിക്കും . അദ്ദേഹം തീവ്രമായ ഐഡിയലിസത്തില്‍ നിന്നു മാറി റിയലിസത്തിന് അടിസ്ഥാനം ഒരുക്കുകയാണ് ചെയ്തിരുന്നത്. എല്ലാ കുട്ടികള്‍ക്കും ദാരിദ്രം ഉണ്ട്.അതിനാല്‍ അവരെ മോഹങ്ങളില്‍ നിന്നും അകറ്റുന്നു. അവ കുട്ടികളുടെ സ്വപ്നത്തെ തകര്‍ക്കുകയാണ് . പക്ഷേ കലാംജി ഇതിനെതിരെ പോരാടുകയാണ് ചെയ്തത്. ഒരു കാലത്ത് ന്യൂസ് പേപ്പര്‍ വിറ്റ് നടന്നിരുന്ന വ്യക്തിയാണ് കലാം എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ എല്ലാ പത്രങ്ങളുടെയും മുന്‍ പേജില്‍ അദ്ദേഹത്തിന്റെ ചിത്രം കൊടുത്ത് തങ്ങളുടെ ആദരാഞ്ജലി അറിയിച്ചിരിക്കുന്നു.

അദ്ദേഹത്തിനം എല്ലാവരും റോള്‍ മോഡല്‍ ആക്കുകയാണ് വേണ്ടത്. എന്നാല്‍ പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുകയാണ് പലപ്പോഴും. നമ്മുടെ സാമൂഹിക വ്യവസ്ഥ അവര്‍ക്ക് പഠിക്കാനുള്ള അവസരം ഒരുക്കികൊടുക്കുകയാണ് വേണ്ടത് അവരെ ഏതു സാഹചര്യത്തെയും നേരിടാനുള്ളവരായി മാറ്റണം അതിനുള്ള സഹായങ്ങളും ചെയ്തു കൊടുക്കണം.കലാംജിയുടെ സ്വഭാവത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഇത്രമാത്രം കമിറ്റ്‌മെന്റുംപ്രചോദനവും നമുക്ക് പകര്‍ന്നു തരുന്ന മറ്റൊരു വ്യക്തി ഇല്ല എന്നു തന്നെ പറയാം. അദ്ദേഹത്തിന്റെ നിഘണ്ടുവില്‍ ഇല്ലാത്ത പദമാണ് ഇഗോ. എപ്പോഴും ശാന്ത സ്വഭാവമുള്ള വ്യക്തി. അദ്ദേഹത്തിന്റെ മുന്നില്‍ എല്ലാരും ഒരുപോലെയായിരുന്നു. മന്ത്രിമാരും കുട്ടികളും എല്ലാവരെയും ഒരേ പോലെ നോക്കി കണ്ടിരുന്ന രാഷ്ട്രപതിയായിരുന്നു കലാംജി. അദ്ദേഹത്തെ കുറിച്ച് പറയുമ്പോള്‍ എടുത്തു പറയേണ്ട ഒരുകാര്യം ഉണ്ട് സത്യസന്ധത. മറ്റൊന്ന് കലാംജിക്ക് എന്നും പ്രിയം കുട്ടികളും യുവാക്കളുമായിരുന്നു. ചെറിയ ലോകത്ത് ഒരുപാട് കാര്യങ്ങള്‍ നല്കിയ വ്യക്തിയാണ് അദ്ദേഹം. ഈ സമുഹത്തിന് കലാംജി പകര്‍ന്ന നല്കിയ ചില ഗുണങ്ങള്‍ ഉണ്ട് സ്വയം നിയന്ത്രിക്കുക, ത്യാഗം ചെയ്യുക, ദയ ഉണ്ടവുക എന്നിവയാണ് അവ.

apj-modi4

കലാംജി രാഷ്്ട്രത്തിനുവേണ്ടി അത്രമേല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം, പുരോഗതി, ശക്തി ഇവയായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളുടെ അടിസ്ഥാനം. സ്വാതന്ത്ര്യം നേരത്തെ കിട്ടിയിരുന്നെങ്കില്‍ കൂടി രാജ്യത്ത് സ്വതന്ത്രരാവത്തവരും ഉണ്ടെന്നും അവരെ മുന്‍ നിരയില്‍ എത്തിക്കണം എന്നും ആഗ്രഹിച്ചിരുന്നു. അദ്ദഹം ഒരു രാഷ്ട്രീയക്കാരനായിരുന്നില്ല. 30% മാത്രമാണ് അദ്ദഹം രാഷ്ട്രീയത്തിനായി ചെലവഴിച്ചത്. ബാക്കി 70% സമയവും ചിലവിട്ടത് രാജ്യത്തിന്റ് പുരോഗതിക്ക് വേണ്ടിയായിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും സാങ്കേതികവിദ്യാവികസനത്തിനും ഏകോപനത്തിനും എല്ലാം അബ്ദുള്‍കലാം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. പൊക്രാന്‍ അണ്വായുധ പരീക്ഷണത്തിനു പിന്നില്‍ സാങ്കേതികമായും, ഭരണപരമായും കലാം ഒരു സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ സംഭാവനകള്‍ ശാസ്ത്രത്തിനും പരിസ്ഥിതിക്കും ഏറെ ഗുണങ്ങളാണ് നല്കിയിട്ടുള്ളത്. ശാസ്ത്രത്തിന് എന്ന പോലെ തന്ന പരിസ്ഥിതിയെയും കാലാംജി ഒരുപാട് പ്രോത്സാഹിപ്പിച്ചിരുന്നു.

ഒരോ മനുഷ്യനും തന്റെ ജീവിത്തില്‍ പല കാര്യങ്ങളിലും, നിര്‍ബന്ധവും, താന്‍ എല്ലാത്തിനും തികഞ്ഞതാണെന്ന ബോധവും ഉണ്ടായേക്കാം എന്നാല്‍ ഇതൊന്നുമില്ലാതെ സാധരണക്കാരനായാണ് കലാംജി ജീവിച്ചിരുന്നത്. നാം ജനിച്ചു വീഴുമ്പോള്‍ കൃത്യമായൊരു തിരക്കഥയൊന്നും ഉണ്ടാവില്ല എങ്ങനെ നാം മരിക്കും എന്ന്. കലാംജി നമ്മോടു വിടപറഞ്ഞത് ഒരു പക്ഷേ ഒരു തിരക്കഥ പോലെയാണ്. അദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരരായ ക്ലാസ് മുറിയും വിദ്യാര്‍ത്ഥികളുടെയും മുന്നില്‍ വെച്ചാണ് ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്. അദ്ദേഹം ഇന്ത്യയിലെ എല്ലാ കുട്ടികളുടെയും പിതാവാണ്. ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്കളേളു മാര്‍ഗം കാട്ടികൊടുക്കുകയാണ് അദ്ദേഹം.അദ്ദേഹത്തിന്റെ ഭൗതികശരീരം കൊണ്ടുവന്നപ്പോള്‍ ഒരു കവാടത്തിനു മുന്നില്‍ ഉണ്ടായിരുന്ന ചിത്രത്തില്‍ അദ്ദേഹമെഴുതിയ പുസ്തകത്തിലെ മികച്ച കുറച്ച് വരികള്‍ കണാനിടയായി അതും കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു. കുട്ടികള്‍ ഇത്രയേറെ ഇഷ്ടപ്പെട്ട രാഷ്ട്രപതി വേറെ ഉണ്ടാവില്ല. കലാംജിക്ക് അത്രമേല്‍ സ്വാധീനമുണ്ടായിരുന്നു കുട്ടികളുമായി. അവര്‍ക്ക് പ്രചോദനമായിരുന്നു അദ്ദേഹം. രാജ്യം അത്രമേല്‍ ആദരിക്കുന്നു ആ മഹാത്മാവിനെ .

മോഡിയുടെ ബ്ലോഗിന്റെ പൂര്‍ണരൂപം വായിക്കാം

English summary
Bharat has lost a Ratna, but the light from this jewel will guide us towards A P J Abdul Kalam’s dream destination: India as a knowledge superpower, in the first rank of nations. Our scientist-President — and one who was genuinely loved and admired across the masses — never measured success by material possessions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X