കൊടിയുമായി ബി ജെ പി പ്രവർത്തകർ; ബസ്സിൽ നിന്ന് ഇറങ്ങി രാഹുൽ ഗാന്ധി; നാടകീയ രംഗങ്ങൾ
ന്യൂഡൽഹി: അസമിലെ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ സംഘർഷം. ബസ്സിന് മുന്നിലേക്ക് കൊടികളുമായി എത്തിയ ബി ജെ പി പ്രവർത്തകർക്ക് ഇടയിലേക്ക് രാഹുൽ ഗാന്ധി ഇറങ്ങിയത് നാടീയ സംഭവങ്ങൾക്ക് ഇടയാക്കി. രാഹുൽ ഇറങ്ങിയതോടെ സംഘർ സാഹതര്യം ഉണ്ടാവുമെന്ന ആശങ്കയുയർന്നുവന്നു, ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥർ രാഹുലിനെ നിർബന്ധിച്ച് വാഹനത്തിലേക്ക് കയറ്റി, പ്രവർത്തകർക്ക് ഫ്ലൈയിംഗ് കിസ് നൽകിയ ശേഷമാണ് രാഹുൽ തിരിച്ചുപോയതെന്നാണ് വിവരം.
രാഹുൽ ഗാന്ധിയും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയും തമ്മിൽ വാക്പോര് രൂക്ഷമായിക്കൊണ്ട് ഇരിക്കുന്ന സാഹചര്യത്തിലാണ് ഈ സംഘർഷം. കഴിഞ്ഞ ദിവസം വാഹനങ്ങളുടെ ചില്ലുകൾ ബി ജെ പി പ്രവർത്തകർ തകർത്തുവെന്ന കോൺഗ്രസ് ആരോപിച്ചിരുന്നു, ഇതിന് പിന്നആലെ ഇന്ന് വീണ്ടും സംഘർഷം ഉണ്ടായി. കൊടികളുമായി എത്തിയ ബി ജെ പി പ്രവർത്തകർ മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയും ആയ ജയ്റാം രമേശിന്റെ കാർ തടഞ്ഞുവെന്നാണ് ആരോപണം.

വാഹനത്തിലെ ചില്ലിൽ ഉണ്ടായിരുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ സ്റ്റിക്കറുകൾ ബി ജെ പി പ്രവർത്തകർ കീറിയെന്നും വെള്ളം ഒഴിച്ചുവെന്നും ജയ്റാം രമേശ് ആരോപിച്ചു. കോൺഗ്രസിന്റെ സോഷ്യൽ മീഡിയ മാധ്യമ സംഘത്തിന് നേരെയും കയ്യേറ്റമുണ്ടായെന്ന് ആണ് പറയുന്നത്. ബി ജെ പി പ്രവർത്തകർ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവരെ ആക്രമിച്ചെന്നും ക്യാമറ തട്ടിയെടുത്തുവെന്നും വക്താവ് സുപ്രിയ ശ്രീനാഥ് ആരോപിക്കുന്നു.
ഈ പ്രശ്നങ്ങൾക്കിടെയാണ് രാഹുലിന്റെ ബസ്സിന് അരികെ ബി ജെ പിക്കാർ എത്തിയത്. രാഹുൽ ഇവർക്കിടയിലേക്ക് ഇറങ്ങി ചെല്ലുകയും ചെയ്തു. രാഹുലിനെ സുരക്ഷ ഉദ്യോഗസ്ഥർ തിരിച്ച് ബസ്സിൽ കയറ്റുകയായിരുന്നു. ഭാരത് ജോഡോ ന്യായ് യാത്ര കണ്ടുള്ള ഭയം കാരണമാണ് അക്രമണം എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. ബ്രിട്ടീഷുകാരെ ഭയപ്പെടാത്ത പാർട്ടിയാണ് കോൺഗ്രസെന്നും ഖാർഗെ പറഞ്ഞു. ജനുവരി 25 വെരയാണ് അസമിൽ ഭാരത് ജോഡോ യാത്ര പര്യടനം. മുഖ്യമന്ത്രി ഹിമന്ദയ്ക്കെതിരെ രൂക്ഷമായ വിമർശനം ആണ് രാഹുൽ നടത്തുന്നത്. നാളെ രാഹുൽ നടത്താനിരിക്കുന്ന പ്രസ് ക്ലബ്ലിലെ വാർത്താ സമ്മേളനിത്തിനും സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടില്ല.












Click it and Unblock the Notifications