നിങ്ങൾക്കും ഈ രാജ്യത്തിനും വേണ്ടി എന്തും ചെയ്യാൻ ഞാൻ തയ്യാറാണ്: രാഹുൽ ഗാന്ധി
മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുംബൈയിൽ സമാപനം. 63 ദിവസത്തെ ഭാരത് ജോഡോ യാത്രയാണ് സമാപിച്ചത്. ഇന്ത്യ സഖ്യത്തിന്റെ നേതാക്കളും സമാപന വേദയിൽ എത്തി. മണിപ്പൂരിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ഭാരത് ജോഡോ യാത്ര നടത്തിയത് കോൺഗ്രസ് തനിച്ചല്ലെന്നും പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായാണെന്നും സമാപനം വേദയിൽ രാഹുൽ പറഞ്ഞു.
എല്ലാവരും മോദി എന്ന വ്യക്തിക്കെതിരെ പോരാടുകയല്ല. എല്ലാ കക്ഷികളും ചേർന്ന് ഒരു പാർട്ടിയെ എതിർക്കുകയുമല്ല, ഒരു ശക്തിക്കെതിരെയാണ് പോരാട്ടം. നരേന്ദ്ര മോദി വെറും മുഖംമൂടിയാണ്. ബോളിവുഡിനെ വെല്ലുന്ന നടനാണ് മോദി എന്നും രാഹുൽ പറഞ്ഞു.

മുംബൈയിൽ ശിവാജി പാർക്കിൽ നടന്ന പരിപാടിയിൽ തേജസ്വി യാദവ്, എം കെ സ്റ്റാലിൻ, സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ശരദ് പവാർ, പ്രിയങ്ക ഗാന്ധി, ഉദ്ധവ് താക്കറെ, മെഹബൂബ മുഫ്തി തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കൾ പങ്കെടുത്തു.
ശിവാജി പാർക്കിൽ നടന്ന പ്രതിപക്ഷ റാലി , ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിക്കുന്ന അവസരത്തിൽ ഇന്ത്യ സഖ്യത്തിന്റെ ഏക്കാലത്തേയും വലിയ ശക്തി പ്രകടനമായാണ് ഈ പരിപാടി വിലയിരുത്തപ്പെടുന്നത്. സമ്മേളനത്തെ അഭിസംബോധന ചെയ്ത് കൊണ്ട് ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി നെഹബൂബ മുഫ്തി സംസാരിച്ചു. " ഭരണഘടന മാറ്റാൻ വേണ്ടിയാണ് ബി ജെ പി 400 ൽ അധികം ലോക്സഭാ സീറ്റുകൾ നേടുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ പേരിലെ ഗാന്ധിയെ ബി ജെ പിയിലെ ആളുകൾക്ക് ഭയമാണ്, " എന്നാണ് മുഫ്തി പറഞ്ഞത്.
കഴിഞ്ഞ ദിവസം ആന്ധ്രാപ്രേദശിൽ ബി ജെ പിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചിരുന്നു. മുംബൈയിൽ നടന്ന ഇന്ത്യ ബ്ലോക്കിന്റെ യോഗത്തെ സൂചിപ്പിച്ച് പ്രധാനമന്ത്രി മോദി, കോൺഗ്രസിന്റെ അജണ്ട അതിന്റെ പങ്കാളികളെ "ഉപയോഗിക്കുകയും തള്ളുകയും" ചെയ്യുകയാണെന്നാണ് പറഞ്ഞത്.
" എൻ ഡി എയിൽ ( നാഷണൽ ഡെമോക്രാറ്റിക് അലയൻസ്) ഞങ്ങൾ എല്ലാവരേയും ഒപ്പം കൊണ്ടുപോകുന്നു, എന്നാൽ മറുവശത്ത് കോൺഗ്രസ് പാർട്ടിയുടെ ഒരേയൊരു അജണ്ട സഖ്യകക്ഷികളെ ഉപയോഗിക്കുകയും എറിയുകയും ചെയ്യുക എന്നതാണ് എന്നാണ് മോദി പറഞ്ഞത്.
അതേ സമയം ഇന്ത്യ സഖ്യത്തിന്റെ പോരാട്ടം വ്യക്തിപരമായി പ്രധാനമന്ത്രി മോദിക്കോ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എതിരെയല്ല, മറിച്ച് വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തിന് എതിരെയാണ് എന്നാണ് രാഷ്ട്രീയ ജനയ ദളിൻ്റെ തേജസ്വി യാദവ് പറഞ്ഞത്.
മഹാത്മ ഗാന്ധി മുംബൈയിൽ നിന്നാണ് ക്വിറ്റ് ഇന്ത്യ ആഹ്വാനം നൽകിയതെന്നും അതിനാൽ ബി ജെ പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇന്ത്യൻ ബ്ലോക്കിന്റെ നേതാക്കൾ മുംബൈയിൽ നിന്ന് അത് ചെയ്യണമെന്നും നാണഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു.












Click it and Unblock the Notifications