കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് കാലത്തെ ഹിന്ദു; രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനത്തെ പരിഹസിച്ച് ബിജെപി

Google Oneindia Malayalam News

ദില്ലി: മഹാകാളി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി. തിരഞ്ഞെടുപ്പ് കാലത്തെ പ്രഹസനമാണ് ഇതെന്നും, രാഹുല്‍ തിരഞ്ഞെടുപ്പ് കാലത്ത് മാത്രം ഹിന്ദുവാകുന്നയാളാണെന്നും ബിജെപി നേതാക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് രാഹുല്‍ മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള മഹാകാളി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയത്.

ഗുജറാത്ത് തിരഞ്ഞെടുപ്പുമായിട്ടാണ് ബിജെപി ഇതിനെ ബന്ധപ്പെടുത്തിയത്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുകള്‍ നേടാനായി രാഹുല്‍ നടത്തിയ വിഫലമായ ശ്രമങ്ങളാണ് ഇതെന്ന് ബിജെപി ആരോപിച്ചു. ശിവ-നന്തി പൂജകളായിരുന്നു രാഹുല്‍ മഹാകാളി ക്ഷേത്രത്തില്‍ നടത്തിയത്.

1

രാഹുല്‍ തിരഞ്ഞെടുപ്പ് അടക്കുമ്പോള്‍ ഹിന്ദുവാകുന്നയാളാണെന്ന് ബിജെപിയുടെ ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ ആരോപിച്ചു. അരവിന്ദ് കെജ്രിവാള്‍ സത്യസന്ധനാണ് എന്ന് പറയും പോലെയാണ് രാഹുല്‍ ഗാന്ധി ഹിന്ദുവാണെന്ന് പറയുന്നത്. കത്തോലിക്കയായ അമ്മയ്ക്കും, പാര്‍സിയായ പിതാവിനും ജനിച്ച ഒരാള്‍, ഹിന്ദു സ്വത്വം തെളിയിക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്.

10 വര്‍ഷത്തില്‍ 4 തവണ ലോട്ടറിയടിച്ചു, 3 മാസത്തിനിടെ കനേഡിയക്കാരന് 2 ബംപര്‍; സമ്പാദ്യം ഞെട്ടിക്കും10 വര്‍ഷത്തില്‍ 4 തവണ ലോട്ടറിയടിച്ചു, 3 മാസത്തിനിടെ കനേഡിയക്കാരന് 2 ബംപര്‍; സമ്പാദ്യം ഞെട്ടിക്കും

ഇത് അദ്ദേഹത്തിന്റെ തന്ത്രപരമായ നീക്കമാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടുള്ള നീക്കം മാത്രമാണ്. മറ്റൊന്നും അതില്‍ ഇല്ലെന്നും അമിത് മാളവ്യ പറഞ്ഞു. ഒപ്പം ഫോട്ടോഗ്രാഫറെയും കൊണ്ടുപോയി രാഹുല്‍ നടത്തുന്ന രാഷ്ട്രീയ നാടകമാണിതെന്ന് ബിജെപി പരിഹസിച്ചു.

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും

ക്ഷേത്രത്തിന്റെ അകത്താണ് ഇവര്‍ പൂജാരിയെ കൊണ്ടുപോയിരിക്കുന്നതെന്നും ബിജെപി ആരോപിച്ചു. ഓംകാരേശ്വര്‍ ക്ഷേത്രത്തില്‍ നേരത്തെ രാഹുല്‍ പൂജ കഴിപ്പിച്ചിരുന്നു. ഇത് ഋഷിവര്യന്മാരെ ആരാധിച്ചിരുന്ന നാടാണ്. കഴിഞ്ഞ മൂന്ന് മാസമായി ഞാനും ഒരു തപസ്സിലാണ്. എന്നാല്‍ യഥാര്‍ത്ഥ സന്ന്യാസിമാരുടെ തപസ്സിന് മുന്നില്‍ എന്റേത് വളരെ ചെറിയ തപസ്സാണ്.

യഥാര്‍ത്ഥ സന്ന്യാസിവര്യന്മാര്‍ കര്‍ഷകരും തൊഴിലാളികളുമാണെന്ന് രാഹുല്‍ പറഞ്ഞു. അതേസമയം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഇപ്പോള്‍ മധ്യപ്രദേശിലാണ് ഉള്ളത്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനുള്ള ഇടം കൂടിയാണിത്.

ഭാഗ്യം വന്നിട്ടും വിശ്വാസമായില്ല; 6 കോടി ലോട്ടറിയടിച്ച യുവതിക്ക് ഷോക്ക്, ഭര്‍ത്താവിനും വിശ്വാസമില്ല, വൈറല്‍ഭാഗ്യം വന്നിട്ടും വിശ്വാസമായില്ല; 6 കോടി ലോട്ടറിയടിച്ച യുവതിക്ക് ഷോക്ക്, ഭര്‍ത്താവിനും വിശ്വാസമില്ല, വൈറല്‍

ഉജ്ജയിനിലെ ജെയിന്‍ മഠാധിപതി പ്രഗ്യാ സാഗര്‍ മഹാരാജില്‍ നിന്ന് രാഹുല്‍ നേരത്തെ അനുഗ്രഹം വാങ്ങിയിരുന്നു. കമല്‍നാഥ്, ജയവര്‍ധന്‍ സിംഗ്, ജിതു പട്വാരി, എന്നിവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു. ജീവിതത്തില്‍ ഏറ്റവും കഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് അര്‍ഹിച്ച അംഗീകാരം ഈ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നില്ല.

കര്‍ഷകര്‍ക്ക് വളം ലഭിക്കുന്നില്ല. ഇനി ലഭിക്കുന്നതോ വലിയ വില കൊടുത്ത് വാങ്ങേണ്ടി വരികയാണ്. അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിചാരിച്ച പണം കിട്ടുന്നില്ല. നഷ്ടപരിഹാരത്തിന്റെ കാര്യവും അങ്ങനെ തന്നെയാണ്. ബിജെപി ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ താപരെ ദുരിതത്തിലാക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.

English summary
bharat jodi yatra: rahul gandhi is election time hindu, bjp mock congress leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X