Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രണ്ടാം ഘട്ടത്തിലേക്ക്; ഈ സംസ്ഥാനങ്ങള്‍ പട്ടികയില്‍

ന്യൂഡല്‍ഹി: വന്‍ വിജയമായ ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്. ഇത്തവണ നേരത്തെ സഞ്ചരിക്കാത്ത സംസ്ഥാനങ്ങളിലാണ് രാഹുല്‍ ഗാന്ധി യാത്ര നടത്തുക. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യ യാത്രയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയായിരുന്നു യാത്ര. രണ്ടാം ഘട്ട ഭാരത് ജോഡോ യാത്ര ഗുജറാത്ത് മുതല്‍ മേഘാലയ വരെയാണ്.

ഈ യാത്രയുടെ അതേ സമയത്ത് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാനത്ത് മാര്‍ച്ച് നടത്തുമെന്നും നാനാ പടോലെ വ്യക്തമാക്കി.യാത്രയുടെ രണ്ടാം ഘട്ടത്തിന്റെ മുന്നൊരുക്കങ്ങള്‍ മഹാരാഷ്ട്രയില്‍ ആരംഭിച്ചതായി പടോലെ പറയുന്നു. ഓരോ ലോക്‌സഭാ സീറ്റിലും ഓരോ പാര്‍ട്ടി നിരീക്ഷകര്‍ എന്ന നിലയില്‍ 48 പാര്‍ട്ടി നിരീക്ഷകരെ നിയമിച്ചിട്ടുണ്ട്. ആറ് ദിവസത്തിനുള്ളില്‍ ഓരോ മണ്ഡലത്തിലെയും സാഹചര്യം എന്താണെന്ന് ഈ നിരീക്ഷകര്‍ അറിയിക്കും.

rahul-gandhi

അതിന് ശേഷം കോര്‍ കമ്മിറ്റി യോഗം ഓഗസ്റ്റ് പതിനാറിന് നടക്കുമെന്നും പടോലെ പറഞ്ഞു. ഈസ്റ്റ് വിദര്‍ഭയില്‍ യാത്രയെ താന്‍ നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയില്‍ വര്‍ഷ ഗെയ്ക്വാദാണ് യാത്രയെ നയിക്കുക. വെസ്റ്റ് വിദര്‍യില്‍ വിജയ് വാഡെതിവാര്‍, ഉത്തര മഹാരാഷ്ട്രയില്‍ ബാലാസാഹേബ് തോററ്റ്, മറാത്ത് വാഡയില്‍ അശോക് ചവാന്‍, വെസ്റ്റ് മഹാരാഷ്ട്രയില്‍ പൃഥ്വിരാജ് ചവാന്‍ എന്നിവരാണ് നയിക്കുക.

അതേസമയം ഇതിന് ശേഷം എല്ലാ നേതാക്കളും കൊങ്കണില്‍ ഒത്തുച്ചേരുമെന്ന് അവിടെ നിന്ന് ബസ്സില്‍ പദയാത്ര നടക്കുന്നിടത്തേക്ക് യാത്രയാകുമെന്നും പടോലെ അറിയിച്ചു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസ് നടത്തുന്ന ഏറ്റവും നീക്കം കൂടിയാണിത്. ആദ്യ യാത്ര കോണ്‍ഗ്രസിനെ ഉത്തേജിപ്പിച്ച പോലെ രണ്ടാം യാത്രയും കോണ്‍ഗ്രസിന് നേട്ടമാകുമെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്‍ഡ്.

കഴിഞ്ഞ ദിവസം ഗുജറാത്ത് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് നിന്ന് ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ആരംഭിക്കാനായി ക്ഷണിച്ചിരുന്നു. മഹാത്മാ ഗാന്ധിയുടെയും, സര്‍ദാര്‍ പട്ടേലിന്റെയും നാടാണിത്. എന്തുകൊണ്ടും രണ്ടാം ഘട്ടം ഗുജറാത്തില്‍ നിന്ന് ആരംഭിക്കാമെന്നും ഗുജറാത്ത് പ്രതിപക്ഷ ന തോവ് അമിത് ചാവ്ദ പറഞ്ഞു. ഇന്ത്യയുടെ കിഴക്കന്‍ മേഖല തൊട്ട് പശ്ചിമ മേഖല വരെയാണ് രണ്ടാം ഘട്ടത്തില്‍ യാത്ര കടന്നുപോകുക. നേരത്തെ ദക്ഷിണ-ഉത്തര മേഖല സംസ്ഥാനങ്ങള്‍ ആദ്യ ഘട്ടത്തില്‍ പിന്നിട്ടിരുന്നു. 2022 സെപ്റ്റംബറിലായിരുന്നു ആദ്യ ഘട്ട യാത്ര ആരംഭിച്ചത്.

തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നായിരുന്നു തുടക്കം. ജനുവരി മുപ്പതിന് ജമ്മു കശ്മീരിലായിരുന്നു യാത്രയുടെ അവസാനം. 12 സംസ്ഥാനങ്ങളും, രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളുമാണ് യാത്രയുടെ ഭാഗമായത്. അതേസമയം യാത്ര വന്‍ പരാജയമായിരുന്നു എന്ന് ബിജെപി ആരോപിച്ചു. മഹാരാഷ്ട്ര കോണ്‍ഗ്രസും സമാനമായ അവസ്ഥ നേരിടും. ഏതൊക്കെ സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകുന്നുവോ അവിടങ്ങളില്‍ എല്ലാം എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് പോകും. ജനങ്ങളുമായി ബന്ധമില്ലാത്തത് കൊണ്ടാണ് അവര്‍ യാത്ര നടത്തുന്നതെന്നും ബിജെപി ആരോപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+