കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളില്‍ പ്രവേശനത്തിനും ഇനി 'ഭാരത് മാതാ കീ ജയ്'വിളിക്കണം

Google Oneindia Malayalam News

അഹമ്മദാബാദ്: 'ഭാരത് മാതാ കീ ജയ്' വിവാദം ഇതുവരെ കെട്ടടങ്ങിയില്ല. ഗുജറാത്തിലെ സ്‌കൂളിലാണ് പ്രവേശനം ലഭിക്കാന്‍ ഭാരത് മാതാ കീ ജയ് വിളിക്കണം എന്ന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യം സംബന്ധിച്ച് വിവാദങ്ങള്‍ രാജ്യത്ത് പലയിടങ്ങളിലും ഉയരുന്നതിനിടയിലാണ് ഗുജറാത്തില്‍ നിന്നും ഇത്തരം റിപ്പോര്‍ട്ട് പുറത്തു വരുന്നത്.

സംസ്ഥാന ബിജെപി നേതാവ് ദിലീപ് സംഗാനിയുടെ നേതൃത്വത്തിലുള്ള സ്‌കൂളിലാണ് വിവാദ ഉചത്തരവ് ഇറക്കിയത്. അഡ്മിഷന്‍ ഫോറത്തില്‍ 'ഭാരത് മാതാ കീ ജയ്' എന്ന് രേഖപ്പെടുത്തണമെന്നും അല്ലാത്ത കുട്ടികള്‍ക്ക് പ്രവേശനം നല്‍കേണ്ടെന്നുമാണ് വിവാദ തിരുമാനം.

Bharath Matha

അംരേലിയിലെ ശ്രീ പട്ടേല്‍ വിദ്യാര്‍ത്ഥി ആശ്രമം ട്രസ്റ്റ് സ്‌കൂളിലാണ് നിര്‍ദേശം നടപ്പാക്കുന്നത്. ദിലീപ് സംഗാനിയുടെ നേതൃത്വത്തിലുള്ള പട്ടേല്‍ വിദ്യാര്‍ത്ഥി ആസ്രമം സ്‌കൂളിലെ ട്രസ്റ്റി യോഗത്തില്‍ ഞായറാഴ്ചയാണ് വിവാദ തീരുമാം കൈകൊണ്ടത്. ദേശഭക്തി വിദ്യാര്‍ത്ഥികളില്‍ ഊട്ടി ഉറപ്പിക്കാന്‍ ഇതാവശ്യമാണെന്ന് പറഞ്ഞ് ഉത്തരവിനെ സംഗാനി ന്യായീകരിക്കുകയായിരുന്നു.

ദേശഭക്തിയുടെ പേരില്‍ ഈ മുദ്രാവാക്യം മുഴക്കണമെന്ന് ഒരു കൂട്ടം ആളുകള്‍ ആവശ്യപ്പെടുമ്പോള്‍ മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്ന ഭരണ ഘടനയെ കൂട്ടു പിടിച്ച് എതിര്‍ക്കുന്നവരും രംഗത്തുണ്ട്. വിവാദ ഉത്തരവിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. നിര്‍ബന്ധിച്ച് ഭാരത് മാതാ കീ ജയ് വിളിപ്പിക്കുന്നതിന് ആര്‍ക്കും അധികാരമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്രസിങ് ചുടാസമ പറഞ്ഞു.

English summary
The controversy surrounding 'Bharat Mata ki Jai' reached a new height in Gujarat on Sunday. Till now the slogan was being equated with patriotism by those in favour of it while the ones against it quoted religious freedom or Indian Constitution to not chant it. An educational trust in Amreli — Shree Patel Vidhyarthi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X