ദേശീയതയെന്നാല്‍ ഭാരത് മാതാ കീ ജയ് ആണെന്ന് നടന്‍ അനുപം ഖേര്‍
ദില്ലി: എഐഎംഐഎം നേതാവ് അസാദൂദ്ദീന്‍ ഒവൈസിയുടെ 'ഭാരത് മാതാ കീ ജയ്' എന്ന മുദ്രാവാക്യ പരാമര്‍ശം ചര്‍ച്ചാ വിഷയമായതോടെ പ്രമുഖര്‍ പ്രതികരണങ്ങളുമായി രംഗത്തെത്തി. ഒവൈസിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചു കൊണ്ട് ബോളിവുഡ് നടന്‍ അനുപം ഖേര്‍ പറഞ്ഞതിങ്ങനെ.. ഇന്ത്യയില്‍ ജീവിക്കുന്നവര്‍ക്ക് ദേശീയതയെന്നാല്‍ ഭാരത് മാതാ കീ ജയ് എന്നല്ലാതെ മറ്റൊന്നുമില്ലെന്നാണ് താരം പറയുന്നത്.
ദേശീയതയുടെ നിര്‍വചനം തന്നെ ഭാരത് മാതാ കീ ജയ് ആണെന്നാണ് അനുപം ഖേര്‍ പറയുന്നത്. ട്വിറ്ററിലൂടെയാണ് അനുപം ഖേര്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഇതിനെക്കുറിച്ച് മറ്റുള്ളവര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി വെറുതെ പറയുന്നതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുന്നു.

വിവാദ പരാമര്‍ശം നടത്തിയ ഒവൈസിക്കെതിരെ ഇതിനോടകം ഭീഷണിയും എത്തിയിരുന്നു. ഒവൈസിയുടെ നാക്കറുക്കുന്നവര്‍ക്ക് 21,000 രൂപ പാരിതോഷികം നല്‍കുമെന്നുള്ള ഭീഷണിയാണെത്തിയത്. എബിവിപി നേതാവ് ദുഷ്യന്ത് ഒമറാണ് ഒവൈസിക്കെതിരെ ഭീഷണി മുഴക്കിയത്.
ഒവൈസിയുടെ പരാമര്‍ശം രാജ്യവിരുദ്ധമാണെന്ന് ദുഷ്യന്ത് പറഞ്ഞിരുന്നു. അയാളൊരു രാജ്യസ്‌നേഹിയല്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. രാജ്യവിരുദ്ധ പ്രസ്താവനയിറക്കിയ അസാദുദ്ദീന്‍ ഒവൈസിയുടെ ലോക്‌സഭാ അംഗത്വം റദ്ദ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications