കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി എംപിമാരുടെ ഭാരത് മാതാ കീ ജയ് മുദ്രാവാക്യം; പരിഹസിച്ച് രാഹുല്‍, ഒരുവട്ടം കൂടി

Google Oneindia Malayalam News

ദില്ലി: ലോക്‌സഭയില്‍ ഇന്ന് മുദ്രാവാക്യംവിളികളുടെ ദിവസമായിരുന്നു. ഓരോ അംഗങ്ങളും സത്യപ്രതിജ്ഞ ചൊല്ലിയ ശേഷം മുദ്രാവാക്യം വിളിച്ചാണ് തിരിച്ചുപോയത്. ഇതാകട്ടെ ഏറെ കോലാഹലങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. ബിജെപി അംഗങ്ങള്‍ ജയ് ശ്രീറാം വിളിയും ഭാരത് മാതാ കീ ജയ് വിളിയും തുടര്‍ന്നു. കോണ്‍ഗ്രസ് അംഗങ്ങള്‍ ജയ് ഹിന്ദും...

ഭരണഘടന സിന്ദാബാദ് എന്ന എസ്പി നേതാവിന്റെ വിളി വ്യത്യസ്തമായിരുന്നു. ജയ് ഭീം അല്ലാഹു അക്ബര്‍ വിളിയുമായി അസദുദ്ദീന്‍ ഉവൈസിയും എത്തിയതോടെ സഭ ബഹളത്തില്‍ മുങ്ങി. ഒന്നും വിളിക്കാതെ മടങ്ങിയവരും ഏറെ. എന്നാല്‍ സഭാ അധ്യക്ഷന് വില കൊടുക്കാതെ ബിജെപി അംഗങ്ങള്‍ ഒന്നിച്ചുവിളി തുടങ്ങിയതോടെ വന്‍ ബഹളമായി മാറുകയും ചെയ്തു.....

സഭാ അധ്യക്ഷന് പുല്ലുവില

സഭാ അധ്യക്ഷന് പുല്ലുവില

ബഹളത്തില്‍ മുങ്ങുന്ന വേളകളിലെല്ലാം സഭാ അധ്യക്ഷന്‍ പലപ്പോഴും ഇടപെട്ടു. ബഹളം വയ്ക്കരുതെന്നും അച്ചടക്കം പാലിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ആരും മുഖവിലക്കെടുക്കാത്ത പോലെ വീണ്ടും മുദ്രാവാക്യം വിളി തുടര്‍ന്നു. സമീപകാലത്തൊന്നും ഇത്തരം മുദ്രാവാക്യം വിളികള്‍ പാര്‍ലമെന്റില്‍ ഉയര്‍ന്നിട്ടില്ല.

വാക് പോരിന് രാഹുല്‍ ഗാന്ധിയും

വാക് പോരിന് രാഹുല്‍ ഗാന്ധിയും

മുദ്രാവാക്യം വിളികള്‍ പലപ്പോഴും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബിജെപി എംപിമാരും തമ്മിലുള്ള വാക്ക് പോരിന് ഇടയാക്കി. ബിജെപി എംപിമാരില്‍ മിക്കയാളുകളും സത്യപ്രതിജ്ഞ ചൊല്ലിയ ശേഷം ജയ് ശ്രീറാം, ഭാരത് മാതാകീ ജയ് എന്നിങ്ങനെ വിളിച്ചാണ് തിരിച്ചു ഇരിപ്പിടത്തിലേക്ക് മടങ്ങിയത്.

 ഒരു തവണ കൂടി എന്ന് രാഹുല്‍

ഒരു തവണ കൂടി എന്ന് രാഹുല്‍

ബിജെപി എംപി അരുണ്‍ കുമാര്‍ സാഗര്‍ രണ്ടുതവണയാണ് ഭാരത് മാതാ കീ ജയ് വിളിച്ചത്. ഒരു തവണ കൂടി എന്ന് രാഹുല്‍ ഗാന്ധി കളിയാക്കി. ശേഷം വന്ന ബിജെപി എംപി അജയ് കുമാറിനോടും രാഹുല്‍ ഗാന്ധി ഇതുപോലെ പറഞ്ഞു. രാഹുല്‍ ഗാന്ധി ജയ് ഹിന്ദ് എന്ന് പ്രതികരിച്ചപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങളെല്ലാം ഏറ്റുപറഞ്ഞു.

ഭരണഘടന സിന്ദാബാദ്

ഭരണഘടന സിന്ദാബാദ്

എംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി ജയ് ഭീം, ജയ് ഭീം, അല്ലാഹു അക്ബര്‍, ജയ് ഹിന്ദ് എന്ന് പറഞ്ഞാണ് സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. എസ്പി നേതാവ് ഷഫീഖുര്‍റഹ്മാന്‍ ഭരണഘടന സിന്ദാബാദ് എന്ന് വിളിച്ചത് വ്യത്യസ്തമായി. വന്ദേമാതരം ചൊല്ലുന്നത് ഇസ്ലാമിന് എതിരാണെന്നു അദ്ദേഹം പറഞ്ഞപ്പോള്‍ ബിജെപി അംഗങ്ങള്‍ ബഹളം വച്ചു. ബിജെപി അംഗങ്ങളെല്ലാം ചേര്‍ന്ന് വന്ദേമാതരം വിളിച്ചു.

ഇറാന്‍ അതിര്‍ത്തിയിലേക്ക് 1000 യുഎസ് സൈനികര്‍; മുന്നറിയിപ്പുമായി ചൈന, പദ്ധതി തുടങ്ങുമെന്ന് ഇറാന്‍ഇറാന്‍ അതിര്‍ത്തിയിലേക്ക് 1000 യുഎസ് സൈനികര്‍; മുന്നറിയിപ്പുമായി ചൈന, പദ്ധതി തുടങ്ങുമെന്ന് ഇറാന്‍

English summary
'Bharat Mata Ki Jai' Slogans in Lok Sabha; Rahul Reaction to One More Time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X