കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരത് ജോഡോ യാത്ര; കേരള പര്യടനം പൂർത്തിയായി, രാഹുൽ ഗാന്ധിയും സംഘവും ഗൂഡല്ലൂർ വഴി കർണാടകത്തിലേക്ക്

Google Oneindia Malayalam News

മലപ്പുറം: കോൺ​ഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം പൂർത്തിയായി. ഇനി രാഹുലും സംഘവും കർണാടകത്തിലേക്ക് പ്രവേശിക്കും. മലപ്പുറം വഴിക്കടവിൽ നിന്ന് തമിഴ്നാട് ഗൂഡല്ലൂർ വഴിയാണ് യാത്ര കർണാടകയിൽ എത്തുക.

ഇന്ന് രാവിലെ ഏഴിന് മലപ്പുറം ചുങ്കത്തറ മാർത്തോമ കോളേജ് ജങ്ഷനിൽ വെച്ചായിരുന്നു യാത്ര ആരംഭിച്ചത്. തുടർന്ന് വഴിക്കടവ് മണിമൂലി സികെഎച്ച്എസ് സെന്ററിൽ പര്യടനം അവസാനിച്ചു. തുടർന്നാണ് യാത്ര ഗൂഡല്ലൂരിലേക്ക് പ്രവേശിച്ചത്.നാളെ രാവിലെയോടെ കർണാടക പര്യടനം ആരംഭിക്കും. യാത്രയെ വിജയിപ്പിക്കാൻ കർണാടകത്തിലും വലിയ ഒരുക്കങ്ങളാണ് കോൺഗ്രസ് നേതൃത്വം നടത്തിയിരിക്കുന്നത്.

'ദിലീപ് ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചു, തെളിവ് സംഭാഷണം പോലീസിന് ലഭിച്ചു'; അതിജീവിത സുപ്രീം കോടതിയിൽ, നിർണായകം'ദിലീപ് ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചു, തെളിവ് സംഭാഷണം പോലീസിന് ലഭിച്ചു'; അതിജീവിത സുപ്രീം കോടതിയിൽ, നിർണായകം

'ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം' എന്ന മുദ്രാവാക്യമുയർത്തി സപ്റ്റംബർ 7 നായിരുന്നു രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. കന്യാകുമാരിയിലെ ഗാന്ധി മണ്ഡലപത്തിൽ നിന്നായിരുന്നു തുടക്കം. 11 നാണ് പാറശാല വഴി യാത്ര കേരളത്തിൽ പ്രവേശിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ,പാലക്കാട്, മലപ്പുറം ജില്ലകളിലായി കേരളത്തിൽ 19 ദിവസമാണ് യാത്ര കടന്ന് പോയത്. കേരളത്തിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ ആവേശം ഉണ്ടാക്കാൻ യാത്രക്ക് കഴിഞ്ഞു. വൻ ജനപങ്കാളിത്തമായിരുന്നു യാത്രയിൽ ഉണ്ടായിരുന്നത്.

'ദിലീപിന്റെ സിനിമ കാണാൻ അവർ തന്നെയെ കാണൂ; നേരിട്ട് വരാൻ ധൈര്യമില്ലാത്തവരാണവർ'; ഭാഗ്യലക്ഷ്മി'ദിലീപിന്റെ സിനിമ കാണാൻ അവർ തന്നെയെ കാണൂ; നേരിട്ട് വരാൻ ധൈര്യമില്ലാത്തവരാണവർ'; ഭാഗ്യലക്ഷ്മി

അതേസമയം കേരളത്തിൽ ഭാരത് ജോഡോ യാത്രയ്ക്കെതിരെ കടുത്ത വിമർശനമായിരുന്നു സി പി എം കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായത്. എന്നാൽ ബി ജെ പിയെ കടന്നാക്രമിച്ച് കൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗങ്ങൾ. സി പി എമ്മിനെതിരെ എന്തുകൊണ്ട് വിമർശനം ഉന്നയിക്കുന്നില്ലെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ചില ഇടത് നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. മാത്രമല്ല സംസ്ഥാനത്തെ വിഷയങ്ങൾ ഇവിടുത്തെ നേതാക്കൾക്കാണ് വ്യക്തമായി അറിയുകയെന്നും വിമർശനങ്ങൾ നേതാക്കൾ ഉന്നയിച്ചോളുമെന്നും രാഹുൽ പറഞ്ഞിരുന്നു.

'ദിലീപ് രക്ഷപ്പെടാൻ സാധ്യത ഇല്ല, ശക്തമായ തെളിവുകൾ,കാര്യങ്ങൾ അങ്ങനെ നീങ്ങിയാൽ..'; അഡ്വ ടിബി മിനി'ദിലീപ് രക്ഷപ്പെടാൻ സാധ്യത ഇല്ല, ശക്തമായ തെളിവുകൾ,കാര്യങ്ങൾ അങ്ങനെ നീങ്ങിയാൽ..'; അഡ്വ ടിബി മിനി

എന്നാൽ ജോഡോ യാത്രയുടെ കേരള ദിനങ്ങൾ കോൺഗ്രസിനെ സംബന്ധിച്ച് കടുത്ത പ്രതിസന്ധിയുടെ ദിവസങ്ങളായിരുന്നു. ഗോവയിൽ പ്രതിപക്ഷ നേതാവും മൻ മുഖ്യമന്ത്രിയും അടക്കം എട്ട് കോൺഗ്രസ് എം എൽ എമാർ പാർട്ടി വിട്ട് ബി ജെ പിയിൽ ചേർന്നതും രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് പക്ഷത്തെ എം എൽ എമാർ വിമത നീക്കം നടത്തിയതും ബി ജെ പി അടക്കം ആയുധമാക്കി. പാർട്ടി കടുത്ത പ്രതിസന്ധി നേരിടുന്ന കർണാടകയിലേക്കാണ് ഇനി രാഹുലിന്റെ യാത്ര. സംസ്ഥാനത്തെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ രാഹുലിന്റെ യാത്രയോടെ സാധിക്കുമോ അതോ സ്ഥിതി കൂടുതൽ വഷളാകുമോയെന്ന് കാത്തിരുന്ന് കാണാം.

English summary
bharath jodo journey; Rahul Gandhi Completes his journey in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X