കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കുമെന്ന് എയര്‍ടെല്‍, ഡിസംബര്‍ മൂന്ന് മുതല്‍ പ്രാബല്യത്തില്‍

Google Oneindia Malayalam News

ദില്ലി: മൊബൈല്‍ നിരക്കുകളില്‍ വര്‍ധന പ്രഖ്യാപിച്ച് ഭാരതി എയര്‍ടെല്‍. ഡിസംബര്‍ മൂന്നിന് ഇത് പ്രാബല്യത്തില്‍ വരുമെന്ന് എയര്‍ടെല്‍ അറിയിച്ചു. നേരത്തെ വോഡഫോണ്‍-ഐഡിയ നിരക്കുകളില്‍ വര്‍ധനവുണ്ടായിരുന്നു. നിലവില്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും നിരക്ക് കൂട്ടാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നിരക്കുകളില്‍ 42 ശതമാനം വര്‍ധനവാണ് ഉണ്ടാവുക. പ്രീപെയ്ഡ് ഉപഭോക്താക്കളിലാണ് ഇത് ആദ്യം നിലവില്‍ വരിക.

1

നിലവിലെ അണ്‍ലിമിറ്റഡ് കാറ്റഗറിയില്‍ ലഭിച്ച് കൊണ്ടിരുന്ന പ്ലാനിലാണ് 42 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടാവുക. ദിവസം 50 പൈസ എന്ന നിരക്കിലാണ് ഈ മാറ്റം. അതോടെ മൊത്തം നിരക്ക 2.85 ആയി മാറും. ഇതിലൂടെ ഡാറ്റയും കോള്‍ സൗകര്യങ്ങളും ലഭ്യമാകും. അതേസമയം എയര്‍ടെല്‍ താങ്ക്‌സ് പ്ലാറ്റ്‌ഫോം വഴി നിരവധി ഓഫറുകള്‍ ലഭ്യമാക്കുന്നുണ്ടെന്ന് എയര്‍ടെല്‍ പറഞ്ഞു.

അതേസമയം എയര്‍ടെല്‍ എക്‌സ്ട്രീം വഴി പ്രീമിയം കണ്ടന്റുകളും ലഭിക്കുാനുള്ള വഴികളാണ് കമ്പനി ഒരുക്കുന്നത്. നേരത്തെ വോഡഫോണ്‍-ഐഡിയയും നഷ്ടത്തെ തുടര്‍ന്ന് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. പ്രീപെയിഡ് നിരക്കുകള്‍ക്ക് പുതിയ പ്ലാനുകളും പ്രഖ്യാപിച്ചിരുന്നു. 2, 28, 84, 365 ദിവസങ്ങളിലായിട്ടാണ് ഈ പ്ലാനുകള്‍. ഈ പ്ലാനുകളെല്ലാം 42 ശതമാനം വര്‍ധനവ് തന്നെയാണ് വരുന്നത്.

റിലയന്‍സ് ജിയോയുടെ വരവോടെ മൊബൈല്‍ സര്‍വീസ് മേഖലയില്‍ നഷ്ടം വര്‍ധിച്ച് വരുന്നതായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ജിയോക്ക് കുറഞ്ഞ നിരക്കില്‍ ഡാറ്റകളും കോള്‍ സൗകര്യങ്ങളും നല്‍കുന്നത് മറ്റ് കമ്പനികളെ ബാധിക്കുന്നുവെന്ന് നേരത്തെ പരാതിയും ഉയര്‍ന്നിരുന്നു. ഏകപക്ഷീയമായി റിലയന്‍സിന് നിരക്കുകളുടെ കാര്യം തീരുമാനിക്കാനാവില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു.

ഉള്ളിവില കുതിച്ചുയരുന്നു; തുര്‍ക്കിയുടെ സഹായം തേടി ഇന്ത്യ, എത്തുന്നത് 11000 മെട്രിക് ടണ്‍ഉള്ളിവില കുതിച്ചുയരുന്നു; തുര്‍ക്കിയുടെ സഹായം തേടി ഇന്ത്യ, എത്തുന്നത് 11000 മെട്രിക് ടണ്‍

English summary
bharati airtel to raise call data charges by 42 percentage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X