കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥി ക്ഷാമം.... ആദ്യ പ്രതിസന്ധി തെലങ്കാനയില്‍!!

Google Oneindia Malayalam News

ഹൈദരാബാദ്: ചരിത്രത്തില്‍ ഇതേ വരെ ഇല്ലാത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ ബിജെപി നേരിടുന്നത്. മത്സരിക്കാനായി സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടിയില്‍ ഇല്ല എന്നതാണ് നേതൃത്വത്തെ ഞെട്ടിക്കുന്നത്. തെലങ്കാനയിലാണ് ഇതിന്റെ ആദ്യ പ്രതിസന്ധി തുടങ്ങിയിരിക്കുന്നത്. ദേശീയ നേതൃത്വം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ നിര്‍ദേശിച്ചെങ്കിലും ഒന്നുമെത്താത്ത അവസ്ഥയിലാണ് ബിജെപി നേതൃത്വം.

അതേസമയം കെ ചന്ദ്രശേഖര റാവുവിനെ പോലുള്ള ഒരു നേതാവിനെ എതിര്‍ക്കാനുള്ള ശക്തിയും ബിജെപിക്കില്ലെന്നാണ് വിലയിരുത്തല്‍. തെലങ്കാനയില്‍ മാത്രമല്ല തമിഴ്‌നാട്ടിലും കേരളത്തിലും പ്രതിസന്ധിയുണ്ട്. വെറുതെ സ്ഥാനാര്‍ത്ഥിയല്ല, മറിച്ച് കുറച്ചെങ്കിലും വിജയസാധ്യത ഉള്ള നേതാവിനെയാണ് ബിജെപി ലക്ഷ്യമിടുന്നത്. പക്ഷേ ഇപ്പോള്‍ മത്സരിക്കാന്‍ തന്നെ നേതാക്കളെ കിട്ടാത്ത അവസ്ഥയിലാണ് പാര്‍ട്ടി. ദക്ഷിണേന്ത്യയില്‍ നിന്ന് 50 സീറ്റുകള്‍ ബിജെപി ലക്ഷ്യമിടുന്നുണ്ട്.

തെലങ്കാനയില്‍ തലവേദന

തെലങ്കാനയില്‍ തലവേദന

തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ തിരിച്ചടിയാണ് ബിജെപി നേരിട്ടത്. ഈ പേരുദോഷം മാറ്റാന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. എന്നാല്‍ പല നേതാക്കളും ബിജെപിയോട് പുറം തിരിഞ്ഞ് നില്‍ക്കുകയാണ്. നിലവില്‍ പാര്‍ട്ടിയില്‍ ഉള്ള പകുതി പേര്‍ പോലും മത്സരിക്കാന്‍ യോഗ്യരല്ല. ബാക്കിയുള്ളവര്‍ക്ക് മത്സരിക്കാനും താല്‍പര്യമില്ല. ഇത്തവണയും തെലങ്കാനയില്‍ നിന്ന് ഒരു സീറ്റ് പോലും ബിജെപിക്ക് ലഭിക്കില്ലെന്നാണ് വ്യക്തമാകുന്നത്.

എന്തുകൊണ്ട് പ്രതിസന്ധി

എന്തുകൊണ്ട് പ്രതിസന്ധി

കെ ചന്ദ്രശേഖര റാവുവിന് ഇവിടെ എതിരാളികളില്ലാതായിരിക്കുകയാണ്. ബിജെപിയില്‍ നിന്ന് മികച്ച നേതാക്കളെല്ലാം ടിആര്‍എസ്സിലേക്ക് കൊഴിഞ്ഞുപോകുകയാണ്. ബിജെപിക്ക് ഇവിടെ നല്ലൊരു നേതൃത്വമില്ല എന്നതും പ്രതിസന്ധിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും വന്ന് മുസ്ലീങ്ങളെ സംരക്ഷിക്കുന്ന യാതൊരു പ്രസ്താവനകള്‍ നടത്താതിരുന്നതും ബിജെപിക്ക് തിരിച്ചടിയായി. ബിജെപിയില്‍ ചേര്‍ന്നാല്‍ അത് മതേതര പ്രതിച്ഛായ ഇല്ലാതാക്കുമെന്നാണ് പ്രമുഖ നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

പത്ത് സീറ്റിലും സ്ഥാനാര്‍ത്ഥിയില്ല

പത്ത് സീറ്റിലും സ്ഥാനാര്‍ത്ഥിയില്ല

തെലങ്കാനയില്‍ പത്ത് സീറ്റില്‍ പോലും മത്സരിക്കാന്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥികളെ കിട്ടുന്നില്ലെന്ന് സംസ്ഥാന നേതൃത്വം പറയുന്നു. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചു. അതേസമയം ബൂത്ത് തലത്തില്‍ ക്യാമ്പ് നടത്തി മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാണ് നിര്‍ദേശം. എന്നാല്‍ ബൂത്ത് തലം മുതല്‍ മികച്ച നേതാക്കള്‍ ടിആര്‍എസ്സിലേക്കും കോണ്‍ഗ്രസിലേക്കും പോവുകയാണ്. അതേസമയം ദേശീയ തലത്തില്‍ ബിജെപി മികച്ച പ്രകടനം നടത്തുമെന്നും ഇവര്‍ പറയുന്നു.

കേരളവും തമിഴ്‌നാടും

കേരളവും തമിഴ്‌നാടും

തമിഴ്‌നാട്ടില്‍ പെരിയാര്‍ അടക്കമുള്ളവര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനാല്‍ ബിജെപിക്കെതിരെ വന്‍ വികാരം നിലനില്‍ക്കുന്നുണ്ട്. പലരും സീറ്റ് ഉറപ്പ് നല്‍കിയിട്ടും വേണ്ടെന്നാണ് പറയുന്നത്. കേരളത്തില്‍ ശബരിമല വിഷയത്തില്‍ പ്രമുഖ നേതാക്കള്‍ ബിജെപിയുമായി അകന്നിരിക്കുകയാണ്. കേരളത്തില്‍ 20 സീറ്റും തമിഴ്‌നാട്ടില്‍ 39 സീറ്റുകളുമുണ്ട്. തമിഴ്‌നാട്ടില്‍ 15 സീറ്റും കേരളത്തില്‍ 10 സീറ്റുമാണ് ബിജെപി ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ ഇവിടെയുള്ള നേതാക്കള്‍ ഒട്ടും ജനപ്രീതി ഇല്ലാത്തവരാണെന്ന് ബിജെപിയുടെ സര്‍വേയില്‍ സൂചിപ്പിക്കുന്നുണ്ട്.

ആന്ധ്രയിലും പ്രതിസന്ധി

ആന്ധ്രയിലും പ്രതിസന്ധി

ആന്ധ്രയില്‍ ടിഡിപി സഖ്യം വിട്ടതോടെ സ്ഥാനാര്‍ത്ഥികളെ കിട്ടാന്‍ ബുദ്ധിമുട്ടിലാണ് ബിജെപി നേതൃത്വം. 2014ല്‍ വെറും ഒരു സീറ്റാണ് ബിജെപി ആന്ധ്രയില്‍ നേടിയത്. അതേസമയം ഇത്തവണ 17 സീറ്റില്‍ മത്സരിക്കാനാണ് ബിജെപിയുടെ നീക്കം. പക്ഷേ ഇത്രയും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനായിട്ടില്ല. ആന്ധ്രയില്‍ പരമാവധി തെലുങ്ക് വികാരം ആളിക്കത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. പക്ഷേ നിലവിലുള്ള നേതാക്കള്‍ ഇത്തവണ മത്സരിക്കാനുള്ള താല്‍പര്യം അറിയിച്ചിട്ടില്ല. സംഘടനാ അടിത്തറയില്ലാത്തതാണ് ബിജെപിക്ക് ആന്ധ്രയിലുള്ള പ്രതിസന്ധി.

കെട്ടിവെച്ച കാശ് പോയി

കെട്ടിവെച്ച കാശ് പോയി

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി ചേരാന്‍ പോലും പലര്‍ക്കും തെലങ്കാനയില്‍ താല്‍പര്യമില്ല. ചെറുകക്ഷികളെ പിന്തുണയ്ക്കാമെന്ന് പറഞ്ഞെങ്കിലും അവരും കൈയ്യൊഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 104 മണ്ഡലങ്ങളില്‍ കെട്ടിവെച്ച് കാശ് നഷ്ടമായിരുന്നു. 2014ല്‍ എട്ട് പ്രമുഖ നേതാക്കളെ ബിജെപി മത്സരിപ്പിച്ചിരുന്നു. ബണ്ഡാരു ദത്താത്രേയയെ പോലുള്ള നേതാക്കള്‍ ഇങ്ങനെയാണ് മന്ത്രിയായത്. പക്ഷേ ഈ നേതാക്കളൊക്കെ കടുത്ത ജനവികാരമാണ് ഇപ്പോള്‍ നേരിടുന്നത്.

തോറ്റവരെ തന്നെ ഇറക്കും

തോറ്റവരെ തന്നെ ഇറക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റവരെ തന്നെ ലോക്‌സഭയിലേക്ക് മത്സരിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. സെക്കന്താരാബാദില്‍ ജി കൃഷ്ണ റെഡ്ഡി, കെ ലക്ഷ്മണ്‍, ബണ്ഡാരു ദത്താത്രേയ എന്നിവര്‍ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ചെവല്ലയില്‍ ജനാര്‍ദന്‍ റെഡ്ഡിയും ബദാം ബാല്‍റെഡ്ഡിയും സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ നിസാമാബാദ്, സെക്കന്തരാബാദ്, ഹൈദരാബാദ്, മാല്‍ക്കംഗിരി, ചെവല്ല, എന്നീ മണ്ഡലങ്ങളില്‍ മാത്രമാണ് ബിജെപിക്ക് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ സാധിച്ചത്. സംവരണ മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തത്.

1200 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുംഭമേളയ്‌ക്കെത്തും..... സേവാദളിന് നിര്‍ദേശങ്ങളുമായി രാഹുല്‍ ഗാന്ധി1200 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുംഭമേളയ്‌ക്കെത്തും..... സേവാദളിന് നിര്‍ദേശങ്ങളുമായി രാഹുല്‍ ഗാന്ധി

English summary
bharatiya janata party faces shortage of candidates in 2019 elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X