കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിന് പിന്തുണ പിൻവലിച്ച് ഭാരതീയ ട്രൈബല്‍ പാര്‍ട്ടി! പുതിയ പ്രതിസന്ധി

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തലവേദന ഒഴിയുന്നില്ല. അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനുളള പിന്തുണ പ്രാദേശിക പാര്‍ട്ടിയായ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി പിന്‍വലിച്ചതായി റിപ്പോര്‍ട്ടുകള്‍. രണ്ട് എംഎല്‍എമാരാണ് ബിടിഎസിന് രാജസ്ഥാനില്‍ ഉളളത്. ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം വരികയാണ് എങ്കില്‍ ആര്‍ക്കും വോട്ട് ചെയ്യേണ്ടതില്ല എന്നാണ് പാര്‍ട്ടി നിര്‍ദേശിച്ചിരിക്കുന്നത്.

ബിടിപി അധ്യക്ഷന്‍ മഹേഷ് ഭായി വാസവ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ രണ്ട് ബിടിഎസ് എംഎല്‍എമാരും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം റിസോര്‍ട്ടിലാണുളളത്. അട്ടിമറി നീക്കം തടയുന്നതിന് വേണ്ടിയാണ് ഗെഹ്ലോട്ട് തനിക്കൊപ്പമുളള എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുന്നത്.

Congress

അതേസമയം തങ്ങള്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് ഒപ്പമാണ് എന്നാണ് ബിടിപി എംഎല്‍എമാര്‍ വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ ചില ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ സര്‍ക്കാരിനൊപ്പമാണ്. പക്ഷേ പാര്‍ട്ടി നേതൃത്വത്തോട് ചര്‍ച്ച ചെയ്ത് മാത്രമേ തങ്ങള്‍ അന്തിമ തീരുമാനം എടുക്കുകയുളളൂ എന്നും എംഎല്‍എമാര്‍ വ്യക്തമാക്കി. 102 എംഎല്‍എമാരുടെ പിന്തുണ ഉണ്ട് എന്നാണ് ഗെഹ്ലോട്ട് ക്യാംപ് അവകാശപ്പെടുന്നത്.

രാജസ്ഥാനിൽ പ്രിയങ്ക ഗാന്ധിയെ കളത്തിലിറക്കി കോൺഗ്രസ്! കളി മാറുന്നു, പൈലറ്റിനെ തിരിച്ചെത്തിക്കും!രാജസ്ഥാനിൽ പ്രിയങ്ക ഗാന്ധിയെ കളത്തിലിറക്കി കോൺഗ്രസ്! കളി മാറുന്നു, പൈലറ്റിനെ തിരിച്ചെത്തിക്കും!

ചൊവ്വാഴ്ച രാവിലെ 10.30ന് ഗെഹ്ലോട്ട് വീണ്ടുമൊരു നിയമസഭാ കക്ഷി യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ഇതില്‍ പങ്കെടുക്കാന്‍ സച്ചിന്‍ പൈലറ്റിനോടും മറ്റ് വിമത എംഎല്‍എമാരോടും ആവശ്യപ്പെട്ടിരിക്കുകയാണ്. 30 എംഎല്‍എമാരുടെ പിന്തുണയുണ്ട് എന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെടുന്നത്. താന്‍ ബിജെപിയില്‍ ചേരില്ല എന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് സച്ചിന്‍ പൈലറ്റിന്റെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി സച്ചിന്‍ പൈലറ്റ് രൂപീകരിക്കും എന്നാണ് സൂചന.

200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷം 101 ആണ്. 107 കോണ്‍ഗ്രസ് എംഎല്‍എമാരടക്കം 120 പേരുടെ പിന്തുണയാണ് ഗെഹ്ലോട്ട് സര്‍ക്കാരിന് ഉണ്ടായിരുന്നത്. ബിജെപിയുടെ 72 എംഎല്‍എമാര്‍ അടക്കം 75 പേരുടെ പിന്തുണയാണ് പ്രതിപക്ഷത്തിന്.

സച്ചിൻ പൈലറ്റിനെ കാണാൻ കൂട്ടാക്കാതെ രാഹുലും സോണിയയും! ദില്ലിയിൽ കാത്തിരുന്നിട്ടും പടി കടത്തിയില്ല! സച്ചിൻ പൈലറ്റിനെ കാണാൻ കൂട്ടാക്കാതെ രാഹുലും സോണിയയും! ദില്ലിയിൽ കാത്തിരുന്നിട്ടും പടി കടത്തിയില്ല!

വീണ്ടും ഗെഹ്ലോട്ട് മാജിക്, പൈലറ്റ് ക്യാംപിനെ പിളർത്തി! ഗെഹ്ലോട്ടിന് പിന്നിൽ അണിനിരന്ന് 102 എംഎൽഎമാർ!വീണ്ടും ഗെഹ്ലോട്ട് മാജിക്, പൈലറ്റ് ക്യാംപിനെ പിളർത്തി! ഗെഹ്ലോട്ടിന് പിന്നിൽ അണിനിരന്ന് 102 എംഎൽഎമാർ!

English summary
Bharatiya Tribal Party to withdraw support to Rajasthan Congress government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X