'ഭീമനും പാഞ്ചാലിയും' ബിജെപിയില്‍?
കൊല്‍ക്കത്ത: വിഖ്യാത ബംഗാളി നടി രൂപ ഗാംഗുലി കേന്ദ്രം ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ സാന്നിധ്യത്തിലാണ് രൂപ ബി ജെ പിയില്‍ ചേര്‍ന്നത്. മഹാഭാരതം സീരിയലില്‍ പാഞ്ചാലിയുടെ വേഷം ചെയ്തിരുന്നത് രൂപ ഗാംഗുലിയാണ്. ബി ആര് ചോപ്ര സംവിധാനം ചെയ്ത മഹാഭാരതം സീരിയല്‍ 1980 കളിലെ വന്‍ ഹിറ്റായിരുന്നു.

മഹാഭാരതം സീരിയലിന്റെ ഭാഗമായിരുന്ന പ്രവീണ്‍ കുമാര്‍ നേരത്തെ ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. സീരിയലില്‍ ഭീമന്റെ വേഷത്തിലായിരുന്നു പ്രവീണ്‍ കുമാര്‍ അഭിനയിച്ചത്. ഭീമന് പിന്നാലെ പാണ്ഡവ പത്നിയായ പാഞ്ചാലിയും പാര്‍ട്ടിയിലെത്തിയത് വംഗദേശത്ത് ബി ജെ പിക്ക് ഗുണം ചെയ്യും. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് പ്രവീണ്‍ കുമാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്.

തങ്ങളുടെ പാര്‍ട്ടി പാണ്ഡവരാണ് എന്നും കൗരവരെ തോല്‍പ്പിക്കലാണ് ലക്ഷ്യമെന്നും ബി ജെ പിയില്‍ ചേര്‍ന്നുകൊണ്ട് പ്രവീണ്‍ കുമാര്‍ പറഞ്ഞിരുന്നു. ആം ആദ്മി പാര്‍ട്ടിയിലൂടെയാണ് പ്രവീണ്‍ കുമാര്‍ രാഷ്ട്രീയത്തിലെത്തിയത്. എന്നാല്‍ ദില്ലി തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥിയോട് പ്രവീണ്‍ തോറ്റു. പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് എ എ പി വിട്ട പ്രവീണ്‍ കുമാര്‍ പിന്നീട് ബി ജെ പിയിലെത്തുകയായിരുന്നു.

പുരാണ സീരിയലിലെ താരങ്ങള്‍ ബംഗാള്‍ രാഷ്ട്രീയത്തിലെത്തുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. 2011 ല്‍ ദേബശ്രീ റോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. മെഗാ സീരിയലില്‍ സത്യവതിയെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് ദേബശ്രീ റോയ്. ദേഗാംഗ മണ്ഡലത്തില്‍ മത്സരിച്ച റോയ് വിജയിക്കുകയും ചെയ്തു. മഹാഭാരതത്തില്‍ കൃഷ്ണനായിരുന്ന നിതീഷ് ഭരദ്വാജ് ബി ജെ പിയില്‍ ചേര്‍ന്ന് ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചിട്ടുണ്ട്.

-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല'












Click it and Unblock the Notifications