കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍... വീര്യം ചോരാതെ ഭീം ആര്‍മി, ജോര്‍ബാഗില്‍ വമ്പന്‍ പ്രതിഷേധം!!

Google Oneindia Malayalam News

ദില്ലി: പൗരത്വ നിമയത്തില്‍ ഒരടി പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഭീം ആര്‍മി. പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ് ജുഡീഷ്യല്‍ കസ്റ്റഡിയിലായിട്ടും പ്രതിഷേധത്തിന് വീര്യം ചോര്‍ന്നിട്ടില്ല. ദില്ലിയിലെ ജോര്‍ബാഗിലാണ് വമ്പന്‍ പ്രതിഷേധം നടക്കുന്നത്. കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ദില്ലിയിലെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധം അലയടിക്കുകയാണ്. രണ്ട് ദിവസത്തിന് ശേഷം തലസ്ഥാന നഗരി ശക്തമായ പ്രതിഷേധ പ്രകടനത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.

1

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കരുതെന്ന് പോലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ദില്ലി ജമാ മസ്ജിദ് സമീപം പോലീസ് വന്‍ സന്നാഹം ഒരുക്കിയിട്ടുണ്ട്. ഇവിടെ കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാമ്പ, മുന്‍ ദില്ലി എംഎല്‍എ ഷോയിബ് ഇഖ്ബാല്‍ എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. തൊഴിലില്ലായ്മയാണ് ഈ രാജ്യത്തെ യഥാര്‍ത്ഥ പ്രശ്‌നം. എന്നാല്‍ പ്രധാനമന്ത്രി ജനങ്ങളെ എന്‍ആര്‍സിയുടെ പേരില്‍ ക്യൂവില്‍ നിര്‍ത്തുകയാണ്. നോട്ടുനിരോധനത്തിന് സമയത്തും ഇങ്ങനെ സംഭവിച്ചിരുന്നുവെന്ന് അല്‍ക്ക ലാമ്പ പറഞ്ഞു.

ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് വൈകീട്ട് യുപി ഭവന് സമീപം ഒത്തുചേരും. പ്രതിഷേധക്കാര്‍ക്കെതിരെ വെടിവെപ്പ് നടത്തിയ പോലീസിനെതിരെയാണ് പ്രതിഷേധം. യുപി ഭവന് സമീപം പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ പ്രതിഷേധത്തില്‍ പങ്കെടുത്ത നോര്‍വീജിയന്‍ വനിതാ സഞ്ചാരിയോട് സ്വന്തം നാട്ടിലേക്ക് മടങ്ങി പോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇവര്‍ വിസാചട്ടങ്ങള്‍ ലംഘിച്ചെന്നാണ് ആരോപണം.

Recommended Video

cmsvideo
Chandrashekhar Azad's viral words before surrendering to police | Oneindia Malayalam

പ്രതിഷേധത്തില്‍ നോര്‍വീജിയന്‍ യുവതി പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. മുംബൈയിലും ഇന്ന് പ്രതിഷേധം നടക്കുന്നുണ്ട്. മുംബൈയില്‍ വൈകീട്ട് മൂന്ന് മണിക്കാണ് പ്രതിഷേധ പ്രകടനം. ഇതിനിടെ യുപിയിലെ പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ അക്രമസംഭവങ്ങള്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതിന് ഉത്തരവിട്ടു.

 ബോളിവുഡ് താരം കുശാല്‍ പഞ്ചാബി ആത്മഹത്യ ചെയ്തു, സംഭവം മുംബൈയിലെ വസതിയില്‍ ബോളിവുഡ് താരം കുശാല്‍ പഞ്ചാബി ആത്മഹത്യ ചെയ്തു, സംഭവം മുംബൈയിലെ വസതിയില്‍

English summary
bheem army begins anti caa protest at jorbagh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X