കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീം ആപ്പ് പണം ഈടാക്കുന്നോ.. ടൈംസ് ഓഫ് ഇന്ത്യ കോപ്പിയടിച്ച പത്രമുത്തശ്ശി പറയുന്നത് പച്ചക്കള്ളം?

  • By Kishor
Google Oneindia Malayalam News

നീ പറിക്കുന്ന ആണിയെല്ലാം ആവശ്യമില്ലാത്തതായിരിക്കും എന്ന് ലാസറെളേപ്പന്‍ ചക്കച്ചാംപറമ്പില്‍ ജോയിയോട് പറഞ്ഞ പോലെയാണ് മോദിയുടെ കാര്യവും. മോദിഭീം ആപ്പ് തുടങ്ങിയാല്‍ പോലും ചിലര്‍ക്ക് സഹിക്കില്ല. കുറ്റം കണ്ടുപിടിച്ചിരിക്കും എന്ന് പറഞ്ഞാല്‍ അത് ചെയ്തിരിക്കും. ഭീം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവരുടെ പണം തട്ടുന്നു എന്നതാണ് പുതിയ പരാതി.

Read Also: ഇതാ മോദിയുടെ 'ഭീമന്‍ ആപ്പ്'... എന്ത്യേ മോദിയെ പേടിയെമ്മിന്റെ ഏജന്റെന്ന് വിളിച്ചവരൊക്കെ എന്ത്യേ?

ടൈംസ് ഓഫ് ഇന്ത്യ അടിച്ചുവിട്ട ഒരു വാര്‍ത്ത അതേപോലെ തന്നെ മലയാളത്തിലെ പത്രമുത്തശ്ശി അടക്കമുള്ള പലരും ഏറ്റുപിടിച്ചതോടെയാണ് ഭീം ആപ്പ് പണം തട്ടുന്നു എന്ന കഥ പരന്നത്. എങ്ങനെയാണ് ഭീം ആപ്പ് പണം തട്ടുന്നത് എന്നും കഥയിലുണ്ട് കേട്ടോ. ഫ്രീം ഭീം ആപ്പ് പണം ഈടാക്കുന്നു, നിരവധി പേര്‍ക്ക് പണം നഷ്ടമായി എന്ന് മുത്തശ്ശി തലക്കെട്ടിട്ട വാര്‍ത്തയുടെ സത്യാവസ്ഥ ഇതാ ഇങ്ങനെയാണ്...

വാര്‍ത്ത പറയുന്നത് ഇങ്ങനെ

വാര്‍ത്ത പറയുന്നത് ഇങ്ങനെ

ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഭീം ആപ്പിനെ കുറിച്ച് നിരവധി പരാതികള്‍ പ്രചരിക്കുന്നു. ഫ്രീ ആപ്പ് എന്ന് പറയുന്നുണ്ടെങ്കിലും ഭീം ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ മൊബൈല്‍ അക്കൗണ്ടില്‍ നിന്ന് പണം ഈടാക്കുന്നുണ്ട്. പണം ഈടാക്കുന്നുവെന്ന പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തി. - ഇങ്ങനെയാണ് വാര്‍ത്ത തുടങ്ങുന്നത്. ഇനി ആ പരാതിയെക്കുറിച്ച് നോക്കൂ.

തട്ടിയെടുത്ത ആ പണം ഇതാണ്

തട്ടിയെടുത്ത ആ പണം ഇതാണ്

ഫ്രീ ആപ്പ് ഭീം ഡൗണ്‍ലോഡ് യ്യുമ്പോള്‍ തന്നെ ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്നു 1 രൂപ 50 പൈസ ഈടാക്കുന്നുണ്ട്. പണം ഈടാക്കിയതായി കാണിച്ച് ടെലികോം കമ്പനികളില്‍ നിന്നുള്ള സന്ദേശവും ലഭിക്കുന്നുണ്ട്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഒരു വെരിഫിക്കേഷന്‍ കോഡ് ലഭിക്കും. തൊട്ടു പിന്നാലെ 1.50 രൂപ ഈടാക്കിയതായും നോട്ടിഫിക്കേഷന്‍ വരും.

ബാങ്ക് അക്കൗണ്ടില്‍ നിന്നല്ല

ബാങ്ക് അക്കൗണ്ടില്‍ നിന്നല്ല

ഇനി, ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പണം പോകുന്നു, നിരവധി പേരുടെ പണം പോയി എന്നൊക്കെ പറയുമ്പോള്‍ എങ്ങനെയാണ് പണം പോയത് എന്നും എവിടെ നിന്നാണ് പണം പോയത് എന്നും കൂടി പറയണ്ടേ. ബാങ്ക് അക്കൗണ്ടില്‍ നിന്നാണോ അല്ല. പിന്നെയോ, അത് മൊബൈല്‍ ഫോണിലെ ബാലന്‍സില്‍ നിന്നാണ്. അതായത് സ്റ്റാന്‍ഡേഡ് എസ് എം എസ് ചാര്‍ജ് കട്ടാകുകയാണെന്ന് അര്‍ഥം.

എന്തിന് വേണ്ടിയാണ് ഈ ഒന്നര രൂപ

എന്തിന് വേണ്ടിയാണ് ഈ ഒന്നര രൂപ

ഭീം ആപ്പ് ഡിവൈസും നമ്പറും വെരിഫൈ ചെയ്യുന്നതിന് മൊബൈല്‍ കമ്പനികള്‍ ഒരു എസ്എംഎസ് ചാര്‍ജ് ഈടാക്കുന്നുണ്ട്. അത് ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ്. അത് കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്നതല്ല. നരേന്ദ്ര മോദിയുടെ അക്കൗണ്ടിലേക്ക് പോകുന്നതുമല്ല. മൊബൈല്‍ കമ്പനികള്‍ ഈടാക്കുന്നതാണ്. എങ്കില്‍ എന്തിനാണ് ഈ എസ് എം എസ് എന്നല്ലേ സംശയം?

ഒന്നര രൂപയുടെ സുരക്ഷ

ഒന്നര രൂപയുടെ സുരക്ഷ

ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന ആളുടെ മൊബൈല്‍ ഫോണ്‍ നമ്പറും അയാള്‍ ബാങ്കില്‍ കൊടുത്തിരിക്കുന്ന മൊബൈല്‍ നമ്പറും ഒന്ന് തന്നെയാണോ എന്ന് വേരിഫൈ ചെയ്യുകയാണ് ഇവിടെ. ബാങ്കില്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ തന്നെയാണ് ആപ്പിലും ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടത് ബാങ്കിന്റെ കടമയാണ്. അതിനു വേണ്ടിയാണ് ആ സിം കാര്‍ഡ് എസ് എം എസ് വഴി വേരിഫൈ ചെയ്യുന്നത്.

എന്ന് വെച്ച് പരാതികളില്ലേ

എന്ന് വെച്ച് പരാതികളില്ലേ

ഇത്രയും പറഞ്ഞതിന് അര്‍ഥം ഭീം ആപ്പ് പരാതികളൊന്നുമില്ലാത്ത സംഭവമാണ് എന്നൊന്നും അല്ല. മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്തതിന് ശേഷവും ബാങ്ക് അക്കൗണ്ടുമായി കണക്റ്റ് ചെയ്യാന്‍ സാധിക്കാത്ത പ്രശ്‌നങ്ങളുണ്ട്. സ്വകാര്യ ഇ - പെയ്‌മെന്റ് ആപ്പുകളുടെ അത്രയും സൗകര്യപ്രദമല്ല ഭീം ആപ്പ് എന്നും പ്രതികരണങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ ഇതിലും ഗൗരവമായ പ്രശ്‌നങ്ങള്‍ വേറെയുണ്ട്.

ഓഫ് ലൈനായി പണി നടക്കുന്നില്ല

ഓഫ് ലൈനായി പണി നടക്കുന്നില്ല

ഓഫ് ലൈനായി എന്ന് വെച്ചാല്‍ ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ തന്നെ ഭീം ആപ്പിലൂടെ ഇടപാടുകള്‍ നടത്താനാകും എന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഓഫ് ലൈനായി ഇടപാടുകള്‍ നടക്കുന്നില്ലെന്ന് വലിയ തോതില്‍ പരാതി ഉയരുന്നുണ്ട്. ഉപഭോക്താക്കള്‍ കൂടിയതോടെ ആപ്പ് ഹാങ്ങാകുക, സ്ലോ ആകുക തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ട്.

സൂപ്പര്‍ ഹിറ്റായി ഭീം

സൂപ്പര്‍ ഹിറ്റായി ഭീം

ഡിജിറ്റല്‍ പേമെന്റിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി എന്ന ഭീം ആപ്ലിക്കേഷന്‍ വന്‍ഹിറ്റ്. ലോഞ്ച് ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ ഭീം ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഒന്നാമതെത്തി. പ്ലേ സ്റ്റോറിലെ സൗജന്യ ആപ്പുകളില്‍ ഒന്നാം സ്ഥാനത്താണ് ഭീം ഇപ്പോഴുള്ളത്. ദിവസങ്ങള്‍ കൊണ്ട് പത്ത് ലക്ഷത്തിലേറെ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടുകഴിഞ്ഞു ഭീം ആപ്പ്. ട്രെന്‍ഡിങ് ആപ്പുകളുടെ പട്ടികയിലും ഭീം തന്നെ ആണ് ഇപ്പോള്‍ ഒന്നാമത്.

തകരാറുകളുണ്ട്

തകരാറുകളുണ്ട്

സാങ്കേതിക തകരാര്‍ മൂലം ആദ്യ ദിവസങ്ങളില്‍ ഭീം ആപ്പ് ജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോയിരുന്നു. മൊബൈല്‍ നമ്പര്‍ രജിസ്ട്രേഷനപ്പുറത്തേയ്ക്ക് പോകാന്‍ കഴിയാത്തതായിരുന്നു പ്രധാന തടസ്സം. ഡിസംബര്‍ 30 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീം എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ രാജ്യത്തിന് മുന്നില്‍ അവതരിപ്പിച്ചത്. ഡിജിറ്റല്‍ പണം കൈമാറ്റത്തിനുള്ള സര്‍ക്കാര്‍ സേവനം ആണ് ഭീം.

 ചില്ലറക്കാര്യമല്ല.

ചില്ലറക്കാര്യമല്ല.

പത്ത് ലക്ഷത്തിലേറെ ഡൗണ്‍ ലോഡുകളുമായി വാട്സ് ആപ്പിനേയും ഫേസ്ബുക്കിനേയും പിന്തള്ളിയാണ് ഭീം ട്രെന്‍ഡിങായത്. മൈ ജിയോ, വാട്സ് ആപ്പ്, ഫേസ്ബുക്ക്, ഫേസ്ബുക്ക് മെസഞ്ചര്‍ എന്നിവയാണ് ഭീമിന് തൊട്ടുതാഴെ ഉള്ളത്. ഈ ആപ്പുകളെല്ലാം തന്നെ ദീര്‍ഘനാളുകളായി ആദ്യ പട്ടികയില്‍ ഉള്ളവയാണ് എന്നത് കൂടി ഓര്‍ക്കണേ.

മുന്നൊരുക്കങ്ങള്‍ കുറവ്

മുന്നൊരുക്കങ്ങള്‍ കുറവ്

വേണ്ടത്ര മുന്നൊരുക്കങ്ങളോടെ അല്ല ഭീം ആപ്പ് ലോഞ്ച് ചെയ്തത് എന്ന പരാതിയുമുണ്ട്. സാങ്കേതികമായ പല പരിമിതകളും ആദ്യ ദിവസങ്ങളില്‍ അനുഭവപ്പെട്ടിരുന്നു. ഇത് മാത്രമല്ല പല ദേശസാത്കൃത ബാങ്കുകളും ഭീമില്‍ ഇല്ലെന്ന ആരോപണവും വന്നിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉണ്ടെങ്കില്‍ അസോസിയേറ്റ് ബാങ്കുകളുടെ പട്ടിക ഉണ്ടായിരുന്നില്ല. ഇത് പലരിലും ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.

സര്‍ക്കാരിന് ചെയ്യാമായിരുന്നു

സര്‍ക്കാരിന് ചെയ്യാമായിരുന്നു

മറ്റ് രാജ്യങ്ങളില്‍ പലയിടങ്ങളിലും ഇത്തരത്തില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത് ഫ്രീയാണ്. ഇന്ത്യയിലും ഉണ്ട് ഒരുപാട് ആപ്പുകള്‍ ഇങ്ങനെ. മൊബൈല്‍ വേരിഫിക്കേഷന്‍ ആപ്പ് ഉണ്ടാക്കിയവരുടെ തലവേദനയാണ്. അതിന്റെ ചാര്‍ജ് ഡൗണ്‍ലോഡ് ചെയ്യുന്നവരല്ല കൊടുക്കേണ്ടത്. ബാങ്കുകളുമായും ടെലികോം ഓപ്പറേറ്റര്‍മാരുമായും ബന്ധപ്പെട്ട് സര്‍ക്കാരിന് ഈ എസ് എം എസ് ചാര്‍ജ്ജ് ഒഴിവാക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് സത്യം.

English summary
BHIM app charges Rs 1.50 after download, what is the truth?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X