കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ഭീം ആപ്പില്‍ സുരക്ഷാ വീഴ്ച? അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ പണി പാളും...

ഗൂഗില്‍ പ്ലേ സ്റ്റോറില്‍ ഒന്നാമതെത്തിയ ഭീം ആപ്പിന്റെ അപ്‌ഡേറ്റ് ചെയ്ത വെര്‍ഷന്‍ ഇപ്പോള്‍ ലഭ്യമാണ്.

  • By Afeef Musthafa
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് നടത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഭീം ആപ്പില്‍ വന്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ടുകള്‍. പുറത്തിറക്കി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഹിറ്റായ ആപ്പിനെ സംബന്ധിച്ച് പരാതികള്‍ വ്യാപകമായതോടെയാണ് ഭീമിലെ സുരക്ഷ വീഴ്ച ബോധ്യപ്പെട്ടത്.

പതിനായിരം രൂപയ്ക്ക് ഐഫോണ്‍ 6, ഞെട്ടിപ്പിക്കുന്ന ഓഫറുമായി ഫ്ളിപ്കാര്‍ട്ട്.....പതിനായിരം രൂപയ്ക്ക് ഐഫോണ്‍ 6, ഞെട്ടിപ്പിക്കുന്ന ഓഫറുമായി ഫ്ളിപ്കാര്‍ട്ട്.....

ആപ്പില്‍ സ്പാം പേയ്‌മെന്റ് റിക്വസ്റ്റുകള്‍ വരുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇത് അക്കൗണ്ടിലെ പണം നഷ്ടപ്പെടാന്‍ വരെ കാരണമായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് നിരവധി ഉപഭോക്താക്കള്‍ പരാതി ഉന്നയിച്ചതോടെയാണ് പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഗൂഗില്‍ പ്ലേ സ്റ്റോറില്‍ ഒന്നാമതെത്തിയ ഭീം ആപ്പിന്റെ അപ്‌ഡേറ്റ് ചെയ്ത വെര്‍ഷന്‍ ഇപ്പോള്‍ ലഭ്യമാണ്. സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിച്ച പുതിയ വെര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്ത് ഉപയോഗിക്കാനാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഡിജിറ്റല്‍ പണമിടപാടിനായി ഭീം...

ഡിജിറ്റല്‍ പണമിടപാടിനായി ഭീം...

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനായി ഡിസംബര്‍ 30നാണ് പ്രധാനമന്ത്രി ഭീം ആപ്പ് അവതരിപ്പിച്ചത്. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഭീം.

പ്ലേ സ്റ്റോറില്‍ ഒന്നാമത്...

പ്ലേ സ്റ്റോറില്‍ ഒന്നാമത്...

പുറത്തിറക്കി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗൂഗില്‍ പ്ലേ സ്റ്റോറില്‍ ഭീം ഒന്നാമതെത്തിയിരുന്നു. ഇതുവരെ അഞ്ചു മില്യണ്‍ ഉപഭോക്താക്കള്‍ ഭീം ഉപയോഗിക്കുന്നതായും, ഏഴു ലക്ഷത്തിലധികം ഇടപാടുകള്‍ ഭീം വഴി നടന്നതായുമാണ് നിധി ആയോഗ് സിഇഒ അമിതാബ് കാന്ത് അറിയിച്ചത്.

ഒട്ടേറെ പരാതികള്‍...

ഒട്ടേറെ പരാതികള്‍...

ഭീമിന്റെ പ്രവര്‍ത്തനത്തില്‍ നിരവധി പ്രശ്‌നങ്ങളുണ്ടെന്ന പരാതികളും ഉയര്‍ന്നിരുന്നു. അനാവശ്യമായി പേയ്‌മെന്റ് റിക്വസ്റ്റുകള്‍ വരുന്നതായും, ഒന്നിലേറെ തവണ ഒടിപി പാസ് വേര്‍ഡ് ലഭിക്കുന്നതായും തുടങ്ങിയ ഒട്ടേറെ പരാതിളാണുണ്ടായിരുന്നത്.

സുരക്ഷാ പരിശോധന നടത്തിയില്ലെന്ന് പരാതി...

സുരക്ഷാ പരിശോധന നടത്തിയില്ലെന്ന് പരാതി...

ഭീം പുറത്തിറക്കുന്നതിന് മുന്‍പ് മതിയായ സുരക്ഷാ പരിശോധന നടത്തിയില്ലെന്ന ആക്ഷേപങ്ങളും ഒട്ടേറെ ഉപഭോക്താക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

അപ്‌ഡേറ്റ് ഓപ്ഷന്‍ നിലവില്‍ വന്നു...

അപ്‌ഡേറ്റ് ഓപ്ഷന്‍ നിലവില്‍ വന്നു...

സുരക്ഷാ വീഴ്ച ശ്രദ്ധയില്‍പ്പെട്ടതിന് ശേഷം ഭീമിലെ എല്ലാ ബഗുകളും പരിഹരിച്ച ശേഷം പുതിയ വെര്‍ഷന്‍ ഇപ്പോള്‍ പുറത്തിറക്കിയിട്ടുണ്ട്. നിലിവില്‍ ഡൗണ്‍ലോഡ് ചെയ്തവരോട് ഭീം അപ്‌ഡേറ്റ് ചെയ്യാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

English summary
Within less than a week of its launch, the users of BHIM, have started raising concerns about its security features.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X