കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിക്ക് വെല്ലുവിളിയായി ആസാദ്; എംപിമാരും എംഎല്‍എമാരും കളം മാറുന്നു, പുതിയ പാര്‍ട്ടി 15ന്

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ സുപ്രധാന രാഷ്ട്രീയ നീക്കവുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. പുതിയ പാര്‍ട്ടി ഈ മാസം 15ന് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഒട്ടേറെ എംപിമാരും എംഎല്‍എമാരും എംഎല്‍സിമാരും ആസാദിന്റെ പാര്‍ട്ടിയില്‍ ചേരുമെന്നാണ് വിവരം.

ആസാദിന്റെ രാഷ്ട്രീയ രംഗത്തേക്കുള്ള ചുവടുവയ്പ് ഏറ്റവും കൂടുതല്‍ തിരിച്ചടിയാകുക ബിഎസ്പി അധ്യക്ഷ മായാവതിക്കാണ്. പിന്നെ എതിരാളികളില്ലാതെ വിലസുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും. ശക്തനായ ഒരു നേതാവ് വന്നാല്‍ യുപിയില്‍ വന്‍ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

 തികഞ്ഞ ആസൂത്രണം

തികഞ്ഞ ആസൂത്രണം

തികഞ്ഞ ആസൂത്രണത്തോടെയാണ് ചന്ദ്രശേഖര്‍ ആസാദ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത്. ഭീം ആര്‍മിയുടെ പ്രവര്‍ത്തന ഫലമായി ദേശീയ തലത്തില്‍ തന്നെ തിളങ്ങിനില്‍ക്കുന്ന നേതാവായി മാറി അദ്ദേഹം. ആസാദിന്റെ ഓരോ നീക്കവും രാഷ്ട്രീയ ഇന്ത്യ ഏറെ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.

ഈ മാസം 15ന്

ഈ മാസം 15ന്

ഈ മാസം 15ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ആസാദ് പറഞ്ഞു. ബിഎസ്പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ജന്മവാര്‍ഷികത്തിലാണ് പാര്‍ട്ടി പ്രഖ്യാപിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ കൂട്ടത്തോടെ ആസാദിന്റെ പാര്‍ട്ടിയില്‍ ചേരുമെന്നാണ് വിവരം.

ദളിത്-മുസ്ലിം-പിന്നാക്ക ഐക്യം

ദളിത്-മുസ്ലിം-പിന്നാക്ക ഐക്യം

ദളിത്-മുസ്ലിം-പിന്നാക്ക ഐക്യമാണ് ആസാദ് മുന്നോട്ട് വയ്ക്കുന്നത്. ബിഎസ്പിയില്‍ നിന്ന് ഒട്ടേറെ ജനപ്രതിനിധികള്‍ ആസാദിന്റെ പാര്‍ട്ടിയില്‍ ചേരുമെന്നാണ് വിവരം. ബിഎസ്പിയുടെ എംപിമാര്‍, എംഎല്‍എമാര്‍, എംഎല്‍സിമാര്‍ എന്നിവരെല്ലാം ആസാദുമായി ലഖ്‌നൗവില്‍ വച്ച് കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു.

മായാവതിയോട് അതൃപ്തി

മായാവതിയോട് അതൃപ്തി

ബിഎസ്പിയില്‍ മായാവതിയോട് അതൃപ്തിയുള്ള ഒട്ടേറെ നേതാക്കളുണ്ട്. അഖിലേഷ് യാദവിന്റെ എസ്പിയിലോ ബിജെപിയിലോ അംഗമാകാന്‍ ഇവര്‍ക്ക് താല്‍പ്പര്യമില്ല. ഈ സാഹചര്യത്തിലാണ് ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ പോകുന്നത്. എല്ലാവരും ആസാദിനൊപ്പം നില്‍ക്കുമെന്ന അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

പുതിയ പാര്‍ട്ടിയുടെ പേര്

പുതിയ പാര്‍ട്ടിയുടെ പേര്

പുതിയ പാര്‍ട്ടിയുടെ പേര് എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഭീം ആര്‍മി എന്ന് തന്നെയാകാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ആസാദ് അടുത്തിടെ മാധ്യമങ്ങള്‍ക്ക് സൂചന നല്‍കിയിരുന്നു. ഇപ്പോള്‍ ആദ്യമായിട്ടാണ് പ്രഖ്യാപന തിയ്യതി അറിയിക്കുന്നത്.

ഭീം ആര്‍മി എന്തിന്

ഭീം ആര്‍മി എന്തിന്

ദളിത് വിഭാഗത്തില്‍പ്പെട്ടവരുടെ വിദ്യാഭ്യാസം, ജാതി വിവേചനത്തിന് എതിരായ പോരാട്ടം തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ആസാദ് ഭീം ആര്‍മി രൂപീകരിച്ചത്. പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും തീരുമാനിച്ചതായി ആസാദ് പറഞ്ഞു. 2022ലാണ് യുപിയില്‍ തിരഞ്ഞെടുപ്പ്.

ബിജെപി സഖ്യകക്ഷികളും...

ബിജെപി സഖ്യകക്ഷികളും...

ബിജെപിയില്‍ നിന്നും ചില നേതാക്കള്‍ ആസാദിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ബിജെപിയുമായി നേരത്തെ അടുപ്പമുണ്ടായിരുന്ന എസ്ബിഎസ്പി പോലുള്ള ചില കക്ഷികളും ആസാദിനൊപ്പം നില്‍ക്കും. എസ്ബിഎസ്പി നേതാക്കള്‍ കഴിഞ്ഞദിവസം ആസാദുമായി ചര്‍ച്ച നടത്തിയിരുന്നു.

യോഗിക്ക് വെല്ലുവിളി

യോഗിക്ക് വെല്ലുവിളി

യുപിയില്‍ ശക്തനായ പ്രതിപക്ഷ നേതാവില്ല. പ്രിയങ്ക ഗാന്ധിയെ ഇറക്കി പാര്‍ട്ടി ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കമാണ് കോണ്‍ഗ്രസിന് തടസം. അഖിലേഷിന്റെ പാര്‍ട്ടിയിലും പോര് രൂക്ഷമാണ്. മുഖ്യമന്ത്രി യോഗിക്കും ബിജെപിക്കും ആശങ്കയില്ലാത്തതും പ്രതിപക്ഷ നിരയിലെ ഈ ഭിന്നതയാണ്. ഈ സാഹചര്യത്തിലാണ് ആസാദിന്റെ വരവ്.

ഡിസംബറില്‍ ആലോചിച്ചു

ഡിസംബറില്‍ ആലോചിച്ചു

കഴിഞ്ഞ ഡിസംബറില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനായിരുന്നു ആസാദിന്റെ തീരുമാനം. എന്നാല്‍ അപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ പൗരത്വ ഭേദഗതി നിയമം (സിഎഎ) കൊണ്ടുവന്നത്. പിന്നീട് രാഷ്ട്രീയ സാഹചര്യം മാറി. അതാണ് പ്രഖ്യാപനം വൈകിയത്. ഈ മാസം 15ന് പ്രഖ്യാപിക്കുമെന്നും ആസാദ് പറഞ്ഞു.

സിഎഎക്കെതിരായ പോരാട്ടം

സിഎഎക്കെതിരായ പോരാട്ടം

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനേക്കാള്‍ പ്രധാനമാണ് സിഎഎക്കെതിരായ പോരാട്ടം. ബിഎസ്പി നേതാക്കളായ ഇസ്ഹാറുല്‍ ഹഖ്, അശോക് ചൗധരി എന്നിവര്‍ ഭീം ആര്‍മി അംഗത്വം എടുത്തു. കഴിഞ്ഞ രണ്ടുദിവസം ആസാദ് ലഖ്്‌നൗവിലുണ്ടായിരുന്നു. വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ ഇദ്ദേഹവുമായി ലഖ്‌നൗവില്‍ ചര്‍ച്ച നടത്തി.

മുസ്ലിങ്ങള്‍ ആസാദിനൊപ്പം

മുസ്ലിങ്ങള്‍ ആസാദിനൊപ്പം

മുസ്ലിങ്ങള്‍ ആസാദിനൊപ്പം നില്‍ക്കുമെന്ന് അദ്ദേഹത്തിന് ഉറച്ച വിശ്വാസമുണ്ട്. മറ്റു പാര്‍ട്ടികളിലെ അസംതൃപ്തരെ കൂടി അദ്ദേഹം കൂടെ ചേര്‍ക്കും. ആസാദിന്റെ വരവോടെ ഒരു പക്ഷേ ബിഎസ്പിയുടെ പതനം പൂര്‍ണമാകും. ബിഎസ്പി ട്വിറ്ററില്‍ മാത്രമാണുള്ളതെന്ന് ദളിത് എഴുത്തുകാരന്‍ ആര്‍കെ ഗൗതം അഭിപ്രായപ്പെട്ടു.

ബിഎസ്പിക്ക് വഴിതെറ്റി

ബിഎസ്പിക്ക് വഴിതെറ്റി

ബ്രാഹ്മണ്‍ വിഭാഗത്തില്‍പ്പെട്ട റിതേഷ് പാണ്ഡെ, സതീഷ് ചന്ദ്ര മിശ്ര എന്നിവരെ പാര്‍ലമെന്റിലേക്ക് അയച്ചത് ബിഎസ്പി പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് പിന്‍മാറിയതിന് തെളിവാണെന്ന് ആര്‍കെ ഗൗതം പറയുന്നു. ഇതില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അതൃപ്തിയുണ്ട്. മാത്രമല്ല, ദളിത് യുവാക്കള്‍ക്കിടയില്‍ തരംഗമാണ് 35കാരനായ ആസാദ് എന്നും അദ്ദേഹം പറഞ്ഞു.

അര്‍ധരാത്രിയിലെ അറസ്റ്റ്

അര്‍ധരാത്രിയിലെ അറസ്റ്റ്

സിഎഎ വിരുദ്ധ സമരത്തിന്റെ ഭാഗമായി രാജ്യമാകെ സഞ്ചരിക്കുകയാണ് ആസാദ്. കേരളത്തിലും അദ്ദേഹം വന്നിരുന്നു. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവ ഒഴിവാക്കണമെന്നാണ് ആസാദിന്റെ നിലപാട്. ദില്ലി ജുമാമസ്ജിദില്‍ വച്ച് ആസാദിനെ അര്‍ധരാത്രി ദില്ലി പോലീസ് അറസ്റ്റ് ചെയ്തത് ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു.

English summary
Bhim Army Chief Chandra Shekhar Aazad to declare Political Party on March 15
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X