കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി ചന്ദ്രശേഖര്‍ ആസാദ്; രാഷ്ട്രീയമണ്ഡലം നഷ്ടപ്പെടുന്ന ഭയത്തില്‍ മായാവതി

Google Oneindia Malayalam News

ലഖ്നൗ: ദില്ലിയില്‍ പൗരത്വഭേദഗതി നിയമത്തിനെ പ്രക്ഷോഭം കത്തിപടരുമ്പോള്‍ അതിന്റെ നേതൃനിരയിലേക്ക് എത്തിയ വ്യക്തിയായിരുന്നു ചന്ദ്രശേഖര്‍ ആസാദ്. എന്നാല്‍ പൗരത്വപ്രക്ഷോഭത്തോടൊപ്പം മാത്രം ചേര്‍ത്ത് വായിക്കേണ്ട പേരല്ല ചന്ദ്ര ശേഖര്‍ ആസാദ്. ഇന്ത്യയുടെ ദളിത് രാഷ്ട്രീയത്തിന്റെ മുഖമായി തന്നെ ചന്ദ്രശേഖര്‍ ആസാദ് മാറിയേക്കാം. അതിനുള്ള ശ്രമങ്ങളും അദ്ദേഹം ആരംഭിച്ച് കഴിഞ്ഞു.

ദളിത് സമൂഹത്തെ വിദ്യഭ്യാസ മേഖലയില്‍ ഉയര്‍ത്തികൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഭീം ആര്‍മിയുടെ തലവനായ ചന്ദ്രശേഖര്‍ ആസാദ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമത്തിലാണ്. പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഞായറാഴ്ച്ച ദില്ലിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉണ്ടാവും. പാര്‍ട്ടിയുടെ പേര് തീരുമാനിച്ചിട്ടില്ല. പ്രകടന പത്രികയും ഞായറാഴ്ച്ച പുറത്തിറക്കും.

പുതിയ പാര്‍ട്ടി

പുതിയ പാര്‍ട്ടി

ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഞായറാഴ്ച്ചയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ സ്ഥാപകനായ കാന്‍ഷി റാമിന്റെ ജന്മദിനം കൂടിയാണന്ന്. ദളിത് സമൂഹത്തിന്റെ ഉന്നമനത്തിനായി ചന്ദ്രശേഖര്‍ ആസാദിനെ പോലുള്ള ഊര്‍ജ്ജസ്വലനായ യുവ നേതൃത്വം പുതിയ രാഷ്ട്രീയ പാര്‍ട്ടി എന്ന ആശയം മുന്നോട്ട് വെക്കുമ്പോള്‍ ഏറെ പ്രതീക്ഷിക്കാം.

പേര്

പേര്

പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് ആസാദ് ബഹുജന്‍ പാര്‍ട്ടി, ബഹുജന്‍ ആവാം പാര്‍ട്ടി, ആസാദ് സമാജ് പാര്‍ട്ടി എന്നിവയില്‍ ഏതെങ്കിലും ആയിരിക്കുമെന്നാണ് ഭീം ആര്‍മി വക്താക്കളുടെ പ്രതികരണം. ആസാദ് ബഹുജന്‍ എന്ന് പേരാണ് നേതാക്കളില്‍ പലരും മുന്നാട്ട് വെച്ചത്. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കിയാല്‍ മാത്രമേ പാര്‍ട്ടിയുടെ പേര് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.

പ്രകടന പത്രിക

പ്രകടന പത്രിക

പാര്‍ട്ടി പ്രഖ്യാപനത്തിനോടൊപ്പം തന്നെ പാര്‍ട്ടിയുടെ പ്രകടന പത്രികയും പുറത്തിറക്കും. ഒപ്പം പാര്‍ട്ടിയിലേക്ക് അംഗങ്ങളെ ചേര്‍ക്കുന്നതിനായുള്ള കാമ്പയിനും അന്ന് തന്നെ തുടക്കം കുറിക്കും. നേരത്തെ തന്ന ഭീം ആര്‍മി സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ആവശ്യകതയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചുമാണ് പ്രധാനമായും സോഷ്യല്‍ മീഡിയ പ്രചരണം.ഭീം ആര്‍മി നേരത്തെ തന്നെ ഭീം ആര്‍മി സ്റ്റൂഡന്‍സ് ഫെഡറേഷന്‍ എന്ന പേരില്‍ അവരുടെ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചിട്ടുണ്ട്.

മായാവതി

മായാവതി

ഉത്തര്‍പ്രദേശിലെ ദളിത് രാഷ്ട്രീയത്തിന്റെ മുഖ്യവക്താവാണ് ബിഎസിപിയും മായാവതിയും. ചന്ദ്രശേഖര്‍ ആസാദ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ മായാവതി ഭയത്തിലാണ്. തന്റെ സ്വാധീനമണ്ഡലവും വോട്ട് ബാങ്കും ഇല്ലാതാവുമോയെന്നതാണ് മായാവതിയെ അലട്ടുന്ന കാര്യം. അതുകൊണ്ടാണ് മായാവതി പലപ്പോഴും ബിജെപിയേക്കാള്‍ ചന്ദ്ര ശേഖര്‍ ആസാദിനെ വിമര്‍ശിക്കുന്നതും. ഭീം ആര്‍മി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മായാവതി ഏപ്രിലില്‍ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

വോട്ട് ബാങ്ക്

വോട്ട് ബാങ്ക്

ബിഎസ്പി മുന്നോട്ട് വെക്കുന്ന ദളിത് രാഷ്ട്രീയം തന്നെയാണ് ചന്ദ്രശേഖര്‍ ആസാദും ഉയര്‍ത്തുന്നത്. ഉത്തര്‍പ്രദേശിലെ ബിഎസ്പിയുടെ വോട്ട് ബാങ്ക് തന്നെയാണ് തങ്ങളും ലക്ഷ്യമിടുന്നതെന്ന് ഭീംആര്‍മി വൃത്തങ്ങള്‍ വ്യക്തമാക്കി. ഒബിസി വോട്ടുകള്‍ ലക്ഷ്യം വെച്ച ചന്ദ്രശേഖര്‍ ആസാദ് ഒബിസി നേതാവും എസ്ബിഎസ്പി നേതാവുമായ ഓം പ്രകാശ് രാജ്ബറുമായി ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

 ചന്ദ്രശേഖര്‍ ആസാദ്

ചന്ദ്രശേഖര്‍ ആസാദ്

ബിഎസ്പിയുമായി സഹകരിക്കാനില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. മായാവതിക്ക് ദിശതെറ്റിയെന്നും പ്രസംഗം കൊണ്ട് മാത്രം ദളിതരുടെ പ്രശ്‌നങ്ങള്‍ക്ക്് പരിഹാരമാവില്ലെന്നുമായിരുന്നു ചന്ദ്രശേഖര്‍ ആസാദ് വിമര്‍ശനം. ബിഎസ്പിയുടെ അടിത്തറ തങ്ങളെ ബാധിക്കില്ല,
ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും താത്പര്യം സംരക്ഷിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ദളിതര്‍ക്ക് രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പ് വരുത്തുക എന്നതാണ് പ്രധാന ലക്ഷ്യവും. 2022ലെ തെരഞ്ഞെടുപ്പ് നേരിടുമ്പോള്‍ ഒരു പാര്‍ട്ടിയുമായും സഹകരിക്കാനുള്ള ആലോചനകള്‍ ഇപ്പോള്‍ ഇല്ലെന്നുമായിരുന്നു ചന്ദ്രശേഖര്‍ ആസാദിന്റെ നിലപാട്

English summary
Army chief Chandra Shekhar will announce his new political party at a programme in Delhi on Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X