കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രശേഖര്‍ ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു; ആസാദ് സമാജ് പാര്‍ട്ടി, സ്ഥിരം ശത്രുക്കളില്ല

  • By Desk
Google Oneindia Malayalam News

ദില്ലി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ആസാദ് സമാജ് പാര്‍ട്ടി എന്നാണ് പേര്. ബിഎസ്പി സ്ഥാപകനും പ്രമുഖ ദളിത് നേതാവുമായ കാന്‍ഷി റാമിന്റെ 86ാം ജന്മദിനത്തിലാണ് പുതിയ പാര്‍ട്ടി ദില്ലിയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മായാവതിക്ക് കടുത്ത വെല്ലുവിളിയായിരിക്കും ആസാദിന്റെ പാര്‍ട്ടി. മാത്രമല്ല, യുപിയില്‍ ശക്തിയാര്‍ജിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസും അധികാരത്തിലിരിക്കുന്ന ബിജെപിയും ആശങ്കയോടെയാണ് ആസാദിന്റെ രാഷ്ട്രീയ നീക്കത്തെ കാണുന്നത്.

3

രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ചു. മായാവതിയുമായി ഭാവിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സാധ്യതയാണ് അദ്ദേഹം സൂചിപ്പിച്ചത്. മായാവതിക്ക് പൂര്‍ണമായി എല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിച്ചിട്ടില്ല. ഞങ്ങള്‍ ആ ദൗത്യം ഏറ്റെടുക്കുകയാണ്. മായാവതിയുടെ ആശിര്‍വാദത്തോടെയാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം സൂചിപ്പിച്ചു.

യുപി കോണ്‍ഗ്രസ് 'ചെങ്കൊടി'യേന്തുന്നു; പ്രിയങ്ക വന്ന ശേഷം വന്‍ മാറ്റം, നെറ്റിചുളിച്ച് നേതാക്കള്‍യുപി കോണ്‍ഗ്രസ് 'ചെങ്കൊടി'യേന്തുന്നു; പ്രിയങ്ക വന്ന ശേഷം വന്‍ മാറ്റം, നെറ്റിചുളിച്ച് നേതാക്കള്‍

ബിജെപിയുടെ കടുത്ത വിമര്‍ശകനാണ് ആസാദ്. സിഎഎ വിരുദ്ധ പരിപാടിക്കിടെ അദ്ദേഹത്തെ ദില്ലിയിലും ഹൈദരാബാദിലും അറസ്റ്റ് ചെയ്തിരുന്നു. സിഎഎ വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ആസാദ് കേരളത്തിലും വന്നിരുന്നു. യുപിയിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം. ഒട്ടേറെ ദളിത് പാര്‍ട്ടികളും നേതാക്കളും ആസാദിന്റെ പുതിയ പാര്‍ട്ടിയുമായി സഹകരിച്ചേക്കുമെന്നാണ് വിവരം.

മധ്യപ്രദേശില്‍ അവസാന ലാപ്പില്‍ കോണ്‍ഗ്രസ്; വിമതര്‍ നേതാക്കളെ വിളിച്ചു, ഇനി ഭയമില്ലെന്ന് റാവത്ത്മധ്യപ്രദേശില്‍ അവസാന ലാപ്പില്‍ കോണ്‍ഗ്രസ്; വിമതര്‍ നേതാക്കളെ വിളിച്ചു, ഇനി ഭയമില്ലെന്ന് റാവത്ത്

ഭീം ആര്‍മിയുടെ പ്രവര്‍ത്തന ഫലമായി ദേശീയ തലത്തില്‍ തന്നെ തിളങ്ങിനില്‍ക്കുന്ന ദളിത് നേതാവാണ് ആസാദ്. ദളിത്-മുസ്ലിം-പിന്നാക്ക ഐക്യമാണ് ആസാദ് മുന്നോട്ട് വയ്ക്കുന്നത്. ബിഎസ്പിയുടെ എംപിമാര്‍, എംഎല്‍എമാര്‍, എംഎല്‍സിമാര്‍ എന്നിവരെല്ലാം ആസാദുമായി ലഖ്‌നൗവില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നു. ബിഎസ്പിയില്‍ മായാവതിയോട് അതൃപ്തിയുള്ള ഒട്ടേറെ നേതാക്കളുണ്ട്. അഖിലേഷ് യാദവിന്റെ എസ്പിയിലോ ബിജെപിയിലോ അംഗമാകാന്‍ ഇവര്‍ക്ക് താല്‍പ്പര്യമില്ല. എല്ലാവരും ആസാദിനൊപ്പം നില്‍ക്കുമെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഞങ്ങളെ അവര്‍ കൊല്ലുകയാണ്; ഇടപെടണം... നരേന്ദ്ര മോദിക്ക് ഇറാന്‍ പ്രസിഡന്റിന്റെ കത്ത്ഞങ്ങളെ അവര്‍ കൊല്ലുകയാണ്; ഇടപെടണം... നരേന്ദ്ര മോദിക്ക് ഇറാന്‍ പ്രസിഡന്റിന്റെ കത്ത്

മുസ്ലിങ്ങള്‍ ആസാദിനൊപ്പം നില്‍ക്കുമെന്ന് അദ്ദേഹത്തിന് ഉറച്ച വിശ്വാസമുണ്ട്. മറ്റു പാര്‍ട്ടികളിലെ അസംതൃപ്തരെ കൂടി അദ്ദേഹം കൂടെ ചേര്‍ക്കും. ആസാദിന്റെ വരവോടെ ഒരു പക്ഷേ ബിഎസ്പിയുടെ പതനം പൂര്‍ണമാകും. ബിഎസ്പി ട്വിറ്ററില്‍ മാത്രമാണുള്ളതെന്ന് ദളിത് എഴുത്തുകാരന്‍ ആര്‍കെ ഗൗതം അഭിപ്രായപ്പെട്ടു.

English summary
Bhim Army chief Chandrashekhar Azad launches political party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X