കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രശേഖര്‍ ആസാദിനെ യുപി പൊലീസ് തടഞ്ഞു; ആസാദും ഭീം ആര്‍മി നേതാക്കളും കാല്‍നടയായി ഹത്രസിലേക്ക്

Google Oneindia Malayalam News

ദില്ലി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ യുപി പൊലീസ് തടഞ്ഞു. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാ മധ്യേയാണ് യുപി പൊലീസ് തടഞ്ഞത്. പ്രതിഷേധക്കാര്‍ക്കൊപ്പം വെളുത്ത കുര്‍ത്തയണിഞ്ഞ് ചന്ദ്രശേഖര്‍ ആസാദ് ഹത്രാസിലേക്ക് നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പ്രതിഷേധക്കാര്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയാണ് മുന്നോട്ടേക്ക് പോകുന്നത്.

azad

ഹത്രാസില്‍ നിന്നും 20 കിലോ മീറ്റര്‍ അകലെയാണ് ചന്ദ്രശേഖര്‍ ആസാദിന്റെ കാര്‍ തടഞ്ഞത്. നേരത്തെ കോണ്‍ഗ്രസ് നേതാക്കളായ രഹുല്‍ഗാന്ധിയേയും പ്രിയങ്കാഗാന്ധിയേയും തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രെയിനേയും ഉത്തര്‍പ്രദേശ് പൊലീസ് തടയുകയുണ്ടായി. രാഹുലിനെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെയാണ് സമാന സംഭവം ഇന്നും ആവര്‍ത്തിക്കുന്നത്.

ദളിതര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ നേരിടാന്‍ ആയുധം കൈവശം വെക്കാന്‍ അനുമതി വേണമെന്ന് ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടു. സ്വയം പ്രതിരോധത്തിനായി ദളിതര്‍ക്ക് ആയുധം ഉപയോഗിക്കാന്‍ ലൈസന്‍സ് നല്‍കണമെന്നും തോക്കും പിസ്റ്റലുകളും വാങ്ങിക്കാന്‍ സര്‍ക്കാര്‍ 50 ശതമാനം സബ്‌സിഡി നല്‍കണമെന്നും ആസാദ് വ്യക്തമാക്കി.

പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ ആശുപത്രിക്ക് മുന്നില്‍ ശക്തമായ പ്രതിഷേധം നടന്നിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ പൊലീസ് വീട്ടുതടങ്കലില്‍ വെച്ചു. എന്നാല്‍ ഇതിന് പിന്നാലെ വെള്ളിയാഴച്ച ദില്ലിയിലെ ജന്തര്‍മന്ദറില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനം രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് അപകടമാണെന്ന് ചന്ദ്രശേഖര്‍ ആസാദ് പ്രതികരിച്ചു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും യോഗി ആദിത്യനാഥ് രാജിവെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഹത്രാസിലെത്തി പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ടിരുന്നു.

പെണ്‍കുട്ടികളെ സംസ്‌കാരമുള്ളവരാക്കി വളര്‍ത്തൂ, ഭരണംകൊണ്ട് പീഡനം തടയാനാവിലെന്ന് ബിജെപി എംഎല്‍എപെണ്‍കുട്ടികളെ സംസ്‌കാരമുള്ളവരാക്കി വളര്‍ത്തൂ, ഭരണംകൊണ്ട് പീഡനം തടയാനാവിലെന്ന് ബിജെപി എംഎല്‍എ

English summary
Bhim Army leader Chandrasekhar Azad stopped by UP police; Marches To Meet victim's family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X