• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചന്ദ്രശേഖര്‍ ആസാദ് ഹത്രാസിലേക്ക്; പ്രതിഷേധം കനക്കും, ഇരയുടെ വീട്ടില്‍ അന്വേഷണ സംഘമെത്തി

ദില്ലി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഹത്രാസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ പുറപ്പെട്ടു. നേരത്തെ കുടുംബത്തോടൊപ്പം ദില്ലിയില്‍ നിന്ന് ഹത്രാസിലേക്ക് തിരിച്ച ആസാദിനെ യുപി പോലീസ് സഹാറന്‍പൂരിലെ വീട്ടുതടങ്കലിലാക്കിയിരുന്നു. ശനിയാഴ്ച മുതല്‍ പോലീസ് ഇളവ് നല്‍കിയതിനെ തുടര്‍ന്നാണ് ആസാദ് ഹത്രാസിലേക്ക് തിരിച്ചത്. സംഭവത്തില്‍ തുടക്കം മുതല്‍ പ്രതിഷേധവുമായി രംഗത്തെത്തിയ നേതാവാണ് ആസാദ്. ദില്ലിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചത് മുതല്‍ ആസാദും സഹപ്രവര്‍ത്തകരും അവിടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

മൃതദേഹം പോലീസ് നിര്‍ബന്ധിച്ച് ദഹിപ്പിച്ചതിന് ശേഷം കുടുംബം നാട്ടിലേക്ക് തിരിക്കവെ ആസാദും അനുഗമിച്ചു. എന്നാല്‍ യുപി അതിര്‍ത്തി കടന്ന ഉടനെ ആസാദിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും വീട്ടുതടങ്കലിലാക്കുകയും ചെയ്തുവെന്നാണ് ഭീം ആര്‍മി പ്രവര്‍ത്തകര്‍ അറിയിച്ചത്. ബുധനാഴ്ചയായിരുന്നു ഈ സംഭവം. വ്യാഴാഴ്ച രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രാസിലേക്ക് പുറപ്പെട്ടെങ്കിലും യുപി പോലീസ് തടഞ്ഞത് വിവാദമായി. അറസ്റ്റ് രേഖപ്പെടുത്തി തിരിച്ചയച്ച രാഹുലും പ്രിയങ്കയും ശനിയാഴ്ച വീണ്ടും ഹത്രാസിലേക്ക് എത്തി. കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ പോലീസ് ബാരിക്കേഡുകള്‍ മാറ്റാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു.

കോണ്‍ഗ്രസ് വീണ്ടും ഉണരുന്നു; കാലിനടിയിലെ മണ്ണ് നഷ്ടമായി ബിജെപി, യോഗി തീരുമാനം മാറ്റാന്‍ കാരണം?

ഗ്രാമത്തിലെ പോലീസ് നിയന്ത്രണങ്ങള്‍ നീക്കിയിട്ടുണ്ട്. അതേസമയം, ശക്തമായ നിരീക്ഷണം തുടരുകയാണ്. ഈ വേളയിലാണ് ദളിത് നേതാവായ ആസാദിന്റെ വരവ്. പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുമെന്നാണ് യുപി പോലീസിന്റെ ആശങ്ക.

ബാരിക്കേഡ് ചാടിക്കടന്ന് പ്രിയങ്ക ഗാന്ധി; ലാത്തിയടിക്കിടെ പ്രവര്‍ത്തകന് രക്ഷയൊരുക്കി, പോലീസിനെ തടഞ്ഞു

അതേസമയം, യുപി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഹത്രാസിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. അന്വേഷണം പ്രഖ്യാപിച്ചിട്ട് ദിവസങ്ങളായെങ്കിലും ഉദ്യോഗസ്ഥര്‍ ഇതുവരെ ഇരയുടെ വീട്ടിലെത്താത്തത് വിവാദമായിരുന്നു. അന്വേഷണ സംഘം പ്രതികളുമായി ഒത്തുകളിക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നു. തുടര്‍ന്നാണ് യോഗി ആദിത്യനാഥ് അന്വേഷണം സിബിഐക്ക് കൈമാറുകയാണ് എന്ന് അറിയിച്ചത്. സിബിഐ അന്വേഷണമല്ല, സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്നു കുടുംബം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളല്ല, നീതിയാണ് ആവശ്യമെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.

ഇതു പറയാന്‍ വേണ്ടി മാത്രം വന്നതാണ്... ഇനിയും വരാതിരിക്കാന്‍ ശ്രമിക്കും... വീണ്ടും ഭാഗ്യലക്ഷ്മി

യോഗി ആദിത്യനാഥ് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നിടത്തോളം കാലം നീതി ലഭിക്കില്ലെന്നാണ് ആസാദിന്റെ കുറ്റപ്പെടുത്തല്‍. യുപിയില്‍ നടക്കുന്ന അക്രമങ്ങള്‍ സംബന്ധിച്ചും മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണ്. പ്രധാനമന്ത്രി തിരഞ്ഞെടുക്കപ്പെട്ടത് ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍ നിന്നാണെന്ന കാര്യവും ആസാദ് ചൂണ്ടിക്കാട്ടി.

English summary
Bhim Army leader Chandrashekhar Azad To Meet Hathras Victim's Family today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X