കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംവരണം: സുപ്രീം കോടതി വിധിക്കെതിരെ ചന്ദ്രശേഖര്‍ ആസാദ്, പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചു!!

Google Oneindia Malayalam News

ദില്ലി:ജോലിയിലെ സംവരണം മൗലികാവകാശമല്ലന്ന സുപ്രീം കോടതി വിധിക്കെതിരെ ചന്ദ്രശേഖര്‍ ആസാദ്. ഫെബ്രുവരി ഏഴിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിലാണ് ഭീം ആര്‍മി തലവന്‍ പുനപരിശോധന ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. തൊഴിലിലെ സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ജോലിയിലെയും സ്ഥാനക്കയറ്റത്തിലേയും സംവരണം സര്‍ക്കാരുകളുടെ വിവേചനാധികാരത്തില്‍ അധിഷ്ഠിതമാണെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. സുപ്രീം കോടതി വിധി ഭരണഘടനാ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും ആസാദ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ദില്ലിയില്‍ നാണം കെട്ട് കോണ്‍ഗ്രസ്; മത്സരിച്ച 66 സീറ്റില്‍ 63 ഇടത്തും കെട്ടിവച്ച കാശ് ലഭിച്ചില്ലദില്ലിയില്‍ നാണം കെട്ട് കോണ്‍ഗ്രസ്; മത്സരിച്ച 66 സീറ്റില്‍ 63 ഇടത്തും കെട്ടിവച്ച കാശ് ലഭിച്ചില്ല

പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിക്കായോ സ്ഥാനക്കയറ്റത്തിനായോ പട്ടിക ജാതി- പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ കോടതികള്‍ക്ക് കഴിയില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ചന്ദ്രശേഖര്‍ ആസാദ് പുനപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.

chandra-shekhar-1552

സുപ്രീം കോടതി വിധിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എല്‍ജെപി പ്രസിഡന്റും എംപിയുമായ ചിരാഗ് പാസ്വാന്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ ജോലികളിലെയും സ്ഥാനക്കയറ്റത്തിലെയും സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധി തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും കേന്ദ്രം ഈ വിഷയത്തില്‍ ഇടപെടണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതിയില്‍ നിന്നുണ്ടായിട്ടുള്ളത് ഏറ്റവും നിര്‍ഭാഗ്യകരമായ തീരുമാനമാണെന്നാണ് അപ്ന ദളിന്റെ അനുപ്രിയ പട്ടേലിന്റെ പ്രതികരണം.

സര്‍ക്കാര്‍ ജോലികളില്‍ എസ് സി, എസ്ടി സംവരണമില്ലാതെ ഒഴിവുള്ള തസ്തികകള്‍ നികത്താനുള്ള ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ നീക്കത്തെ ബഹുമാനിച്ചുകൊണ്ടാണ് സുപ്രീംകോടതി ഈ വിഷയത്തില്‍ വിധി പുറപ്പെടുവിച്ചത്.

English summary
Bhim Army's Chandra Sekhar Azad files review petition SC verdict on reservation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X