കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ കോണ്‍ഗ്രസിന് പുതിയ സഖ്യകക്ഷി..... ഭീം ആര്‍മി സഹാരണ്‍പൂരില്‍ കോണ്‍ഗ്രസിനൊപ്പം

Google Oneindia Malayalam News

Recommended Video

cmsvideo
യുപിയില്‍ കോണ്‍ഗ്രസിന് പുതിയ സഖ്യകക്ഷി | Oneindia Malayalam

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മായാവതിക്കും മഹാസഖ്യത്തിനും വന്‍ തിരിച്ചടി. കോണ്‍ഗ്രസിന് അപ്രതീക്ഷിത പിന്തുണയുമായി എത്തിയിരിക്കുകയാണ് ചന്ദ്രശേഖര്‍ ആസാദിന്റെ പാര്‍ട്ടിയായ ഭീം ആര്‍മി. യുപിയില്‍ മായാവതിയേക്കാള്‍ ശക്തമായ വോട്ടുബാങ്ക് ചന്ദ്രശേഖര്‍ ആസാദിനൊപ്പമുണ്ട്. ഇത് മഹാസഖ്യത്തിനും ബിജെപിക്കും ഒരുപോലെ തിരിച്ചടിയാണ്.

അതേസമയം മായാവതിയുമായി ഇടഞ്ഞാണ് ആസാദ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ബിജെപിയുടെ ഏജന്റെന്നാണ് മായാവതി ചന്ദ്രശേഖര്‍ ആസാദിനെ വിളിച്ചത്. ഇതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് കൂടുതല്‍ ശക്തമായിരിക്കുകയാണ്. നേരത്തെ ചന്ദ്രശേഖര്‍ ആസാദിനെ പ്രിയങ്ക ഗാന്ധി നേരിട്ട് കണ്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്ന് അന്ന് പറഞ്ഞ ആസാദ് കളം മാറിയിരിക്കുകയാണ്.

സഹാരണ്‍പൂരില്‍ പോരാട്ടം

സഹാരണ്‍പൂരില്‍ പോരാട്ടം

സഹാരണ്‍പൂര്‍ ദളിത് മുസ്ലീം വോട്ടുകള്‍ ഏറെയുള്ള മണ്ഡലമാണ്. ഇവിടെ കോണ്‍ഗ്രസിനെ പിന്തുണച്ചിരിക്കുകയാണ് ഭീം ആര്‍മി. മായാവതിയെ കടത്തിവെട്ടിയിരിക്കുകയാണ് ഇവിടെ ചന്ദ്രശേഖര്‍ ആസാദ്. മായാവതിയുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ ആസാദ് പല ശ്രമങ്ങളും നടത്തിയിരുന്നു. എന്നാല്‍ ബിജെപിയുടെ ഏജന്റ് എന്ന് വിളിച്ച് മായാവതി അധിക്ഷേപിച്ചതോടെയാണ് ചന്ദ്രശേഖര്‍ ആസാദ് കോണ്‍ഗ്രസിനൊപ്പം ചേരാന്‍ തീരുമാനിച്ചത്.

സ്ഥാനാര്‍ത്ഥി ആരാണ്?

സ്ഥാനാര്‍ത്ഥി ആരാണ്?

കോണ്‍ഗ്രസിന് ഇവിടെ ഇമ്രാന്‍ മസൂദാണ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ ദിവസം മഹാസഖ്യത്തിന്റെ റാലിയില്‍ ഇവിടെ മുസ്ലീം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതില്‍ മായാവതി കോണ്‍ഗ്രസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിലൂടെ വോട്ടു ചോരുമെന്ന ഭീഷണി മായാവതി നേരിടുന്നു എന്ന് വ്യക്തമായിരുന്നു. നേരത്തെ മഹാസഖ്യത്തിന് ഭീം ആര്‍മിയുടെ പിന്തുണയുണ്ടെന്നായിരുന്നു അഖിലേഷ് പ്രഖ്യാപിച്ചത്.

ഭീം ആര്‍മിയുടെ നീക്കം

ഭീം ആര്‍മിയുടെ നീക്കം

മായാവതിയെ വീഴ്ത്താനുള്ള തന്ത്രങ്ങളാണ് ഭീം ആര്‍മി പയറ്റുന്നത്. ഭീം ആര്‍മിയുടെ ജില്ലാ അധ്യക്ഷന്‍ കമല്‍ വാലിയ ഇമ്രാന്‍ മസൂദിനെ നേരിട്ട് കണ്ടാണ് സഖ്യം ഉറപ്പിച്ചത്. അതേസമയം ഇത് മറ്റ് മണ്ഡലങ്ങളിലേക്കും നീങ്ങാനുള്ള സാധ്യതയുണ്ട്. അതേസമയം ദളിതുകളും മുസ്ലീങ്ങളും ചന്ദ്രശേഖര്‍ ആസാദിന് കീഴില്‍ വന്‍ തോതില്‍ അണിനിരക്കുന്നുണ്ട്. അദ്ദേഹം മായാവതിയെ കടത്തിവെട്ടുമെന്നാണ് വ്യക്തമാകുന്നത്.

പ്രിയങ്കയുടെ റോള്‍

പ്രിയങ്കയുടെ റോള്‍

ചന്ദ്രശേഖര്‍ ആസാദിന്റെ പിന്തുണയ്ക്ക് പിന്നില്‍ പ്രിയങ്കയുടെ നീക്കങ്ങളാണ് ഉള്ളത്. നേരത്തെ ആസാദിനെ ആശുപത്രിയിലെത്തി കണ്ടിരുന്നു അവര്‍. ഇത് വലിയ സ്വാധീനം ചെലുത്തിയിരുന്നു. എന്നാല്‍ മായാവതിയെ പിണക്കേണ്ടെന്ന് കരുതി അദ്ദേഹം കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നില്ല. പക്ഷേ മായാവതി തുടര്‍ന്നും ആസാദിനെ വിമര്‍ശിക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ മാറുകയായിരുന്നു. പ്രിയങ്കയുടെ റാലിയില്‍ വെച്ച് ഭീം ആര്‍മിയുടെ പിന്തുണയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് തൂത്തുവാരും

കോണ്‍ഗ്രസ് തൂത്തുവാരും

ഇമ്രാന്‍ മസൂദ് സഹാരണ്‍പൂരില്‍ കടുത്ത വെല്ലുവിളിയുയര്‍ത്തുന്ന സ്ഥാനാര്‍ത്ഥിയാണ്. അതിന് പുറമേ ഭീം ആര്‍മിയുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് തൂത്തുവാരല്‍ ഉണ്ടാവുമെന്നാണ് വ്യക്തമാകുന്നത്. 2014ല്‍ 4 ലക്ഷം വോട്ടുകള്‍ ഇമ്രാന്‍ മസൂദ് ഇവിടെ നിന്ന് നേടിയിരുന്നു. വെറും 65000 വോട്ടിനായിരുന്നു ബിജെപിയുടെ രാഘവ് ലഖന്‍പാലിന്റെ വിജയം. ഇത്തവണ മഹാസഖ്യം ഹാജി ഫസ്ലുര്‍ റെഹ്മാനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

എസ്പിക്കും ബിഎസ്പിക്കും വന്‍ തിരിച്ചടി, മുന്‍ മന്ത്രിയടക്കം 21 നേതാക്കള്‍ കോണ്‍ഗ്രസില്‍എസ്പിക്കും ബിഎസ്പിക്കും വന്‍ തിരിച്ചടി, മുന്‍ മന്ത്രിയടക്കം 21 നേതാക്കള്‍ കോണ്‍ഗ്രസില്‍

English summary
bhim army supports congress snub to mayawati
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X