കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ ലോക്‌സഭ കാണിക്കില്ല; ബിജെപിക്കെതിരെ പടയൊരുക്കി ഭീം ആര്‍മി; മാറുന്ന യുപി രാഷ്ട്രീയം!!

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശ് രാഷ്ട്രീയമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യം ഉറ്റുനോക്കുന്നത്. ഇവിടെ ആരാണ് മുന്നിട്ടു നില്‍ക്കുന്നത് എന്ന്. പ്രതിപക്ഷ ഐക്യത്തിന് നീക്കം നടക്കുന്ന യുപിയില്‍ ബിജെപിക്ക് പുതിയ തിരിച്ചടികൂടി വന്നിരിക്കുന്നു. ബിജെപി എന്നതിലുപരി മോദിക്ക് തിരിച്ചടി എന്ന് പറയുന്നതാകും കൂടുതല്‍ ശരി. കാരണം, മോദിയെ പരാജയപ്പെടുത്താന്‍ തയ്യാറെടുക്കുകയാണ് ഭീം ആര്‍മി.

മോദിയെയും മോദിയെ ആരാധ്യ വ്യക്തിത്വമായി കാണുന്ന സ്മൃതി ഇറാനിയെയും ലോക്‌സഭ കാണിക്കില്ലെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പറയുന്നു. ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള ആസാദിന്റെ ബിജെപി വിരുദ്ധ നിലപാടുകള്‍ കോണ്‍ഗ്രസിനും എസ്പി-ബിഎസ്പി സഖ്യത്തിനും ഗുണം ചെയ്യുമെന്ന് ഉറപ്പിക്കാം.....

തുടര്‍ച്ചയായ തിരിച്ചടികള്‍

തുടര്‍ച്ചയായ തിരിച്ചടികള്‍

ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് തുടര്‍ച്ചയായ തിരിച്ചടികളാണ് ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ആരംഭിച്ച വേളയില്‍ തന്നെ എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കിയതായിരുന്നു ആദ്യ തിരിച്ചടി. ഇപ്പോള്‍ കോണ്‍ഗ്രസും സഖ്യത്തില്‍ ചേരുമെന്നാണ് വാര്‍ത്തകള്‍.

 എന്തുവില കൊടുത്തും പരാജയപ്പെടുത്തും

എന്തുവില കൊടുത്തും പരാജയപ്പെടുത്തും

പുല്‍വാമ ആക്രമണത്തിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂലമായിട്ടുണ്ടെന്നാണ് അഭിപ്രായ സര്‍വ്വെകള്‍. എന്നാല്‍ ഈ സാഹചര്യം മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്പി-ബിഎസ്പി സഖ്യം കോണ്‍ഗ്രസുമായി സഖ്യചര്‍ച്ച ആരംഭിച്ചിരിക്കുന്നത്. ബിജെപിയെ എന്തുവില കൊടുത്തും പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മറ്റൊരു വിഭാഗം.

 ആസാദാണ് ബിജെപിക്കെതിരെ

ആസാദാണ് ബിജെപിക്കെതിരെ

ഉത്തര്‍ പ്രദേശിലെ പ്രമുഖ ദളിത് നേതാവായ ചന്ദ്രശേഖര്‍ ആസാദാണ് ബിജെപിക്കെതിരെ പട തുടങ്ങിയിരിക്കുന്നത്. ബിജെപിയെ എന്തുവില കൊടുത്തും പരാജയപ്പെടുത്തുമെന്ന് ആസാദ് പ്രഖ്യാപിച്ചു. തന്റെ ഭീം ആര്‍മി അതിന് വേണ്ടി പരിശ്രമിക്കുമെന്നും ആസാദ് പറഞ്ഞു.

 ശക്തമായ സ്വാധീനമുള്ള നേതാവ്

ശക്തമായ സ്വാധീനമുള്ള നേതാവ്

ഉത്തര്‍ പ്രദേശില്‍ ദളിതുകള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് ചന്ദ്രശേഖര്‍ ആസാദ്. ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്കെതിരെ എന്നതാണ് ഇത്തവണ തങ്ങള്‍ സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ നിലപാടെന്ന് ആസാദ് പറഞ്ഞു.

 മോദിക്കെതിരെ ആര് മല്‍സരിച്ചാലും

മോദിക്കെതിരെ ആര് മല്‍സരിച്ചാലും

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആര് മല്‍സരിച്ചാലും പിന്തുണയ്ക്കുമെന്ന് ആസാദ് പറഞ്ഞു. മോദി, ബിജെപി, സ്മൃതി ഇറാനി എന്നിവയാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. മോദിയെയും സ്മൃതി ഇറാനിയെയും ഇത്തവണ ലോക്‌സഭ കാണിക്കില്ലെന്നും ആസാദ് പറഞ്ഞു.

 മോദി വാരണാസിയില്‍

മോദി വാരണാസിയില്‍

നരേന്ദ്ര മോദി വാരണാസി മണ്ഡലത്തിലാണ് മല്‍സരിക്കുന്നത്. കഴിഞ്ഞ തവണ വന്‍ ഭൂരിപക്ഷത്തില്‍ മോദി വിജയിച്ച മണ്ഡലമാണിത്. കോണ്‍ഗ്രസ് പ്രിയങ്കാ ഗാന്ധിക്ക് ചുമതല നല്‍കിയ കിഴക്കന്‍ ഉത്തര്‍ പ്രദേശിലാണ് വാരണാസി മണ്ഡലം ഉള്‍പ്പെടുക.

 പിന്തുണ പ്രതിപക്ഷത്തിന്

പിന്തുണ പ്രതിപക്ഷത്തിന്

പ്രിയങ്ക ഗാന്ധി ലക്ഷ്യമിടുന്നതും മോദിയുടെ പരാജയമാണ്. സമാനമായ ലക്ഷ്യത്തോടെയാണ് ഭീം ആര്‍മിയും രംഗത്തെത്തുന്നത്. എസ്പി-ബിഎസ്പി സഖ്യത്തിന് പിന്തുണ നല്‍കുമെന്ന് ചന്ദ്രശേഖര്‍ ആസാദ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം വിശാലമായ കാഴ്ചപ്പാട് പ്രഖ്യാപിച്ചിരിക്കുകയാണ്.

 മോദിക്കെതിരെ മൂന്ന് കാര്യങ്ങള്‍

മോദിക്കെതിരെ മൂന്ന് കാര്യങ്ങള്‍

ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യം. കൂടാതെ മോദിയെയും സ്മൃതി ഇറാനിയെയും പരാജയപ്പെടുത്തലും പ്രധാന ലക്ഷ്യമാണെന്നും ആസാദ് പറയുന്നു. റാഫേല്‍ ഫയലുകള്‍ മോഷ്ടിച്ച, തൊഴില്ലായ്മ വര്‍ധിപ്പിച്ച, പണപ്പെരുപ്പ നിരക്ക് കൂട്ടിയ പ്രധാനമന്ത്രി ഇനി വേണ്ട എന്നും ആസാദ് പറഞ്ഞു.

രോഹിത് വെമുലയുടെ മരണം

രോഹിത് വെമുലയുടെ മരണം

സ്മൃതി ഇറാനിക്കെതിരെ ശക്തനായ സ്ഥാനാര്‍ഥി ആരാണോ അവരെ പിന്തുണയ്ക്കും. അങ്ങനെ ഒരു സ്ഥാനാര്‍ഥി ഇല്ലെങ്കില്‍ ഭീം ആര്‍മി സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കും. രോഹിത് വെമുലയുടെ മരണത്തിന് ഉത്തരവാദിയാണ് ഇറാനി. ലോക്‌സഭയില്‍ അവരെത്താന്‍ പാടില്ലെന്നും ആസാദ് പറഞ്ഞു.

 സ്മൃതി ഇറാനി ചെയ്തത്

സ്മൃതി ഇറാനി ചെയ്തത്

ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ കാര്യങ്ങളാണ് മാനവ വിഭവ ശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനി പറഞ്ഞിരുന്നത്. ഇതില്‍ പ്രതിഷേധിച്ച് സര്‍വകലാശാലയിലെ 10 ദളിത് അധ്യാപകര്‍ രാജിവച്ചിരുന്നു. സ്മൃതി ഇറാനിക്കെതിരെ രോഹിതിന്റെ അമ്മയും രംഗത്തുവന്നിരുന്നു.

 മോദിയെ പിന്തുണച്ച എസ്പി

മോദിയെ പിന്തുണച്ച എസ്പി

എസ്പി നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. മോദിയെ പിന്തുണച്ചാണ് പാര്‍ലമെന്റില്‍ മുലായം സിങ് യാദവ് സംസാരിച്ചത്. ഇതില്‍ അഖിലേഷിന്റെ നിലപാട് എന്താണ്. മോദിയെ പിന്തുണയ്ക്കാനാണ് എസ്പിയുടെ നീക്കമെങ്കില്‍ ദളിത് സമൂഹം എസ്പിക്ക് വോട്ട് ചെയ്യില്ലെന്നും ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കി.

സഹാറന്‍പൂര്‍ കേന്ദ്രം

സഹാറന്‍പൂര്‍ കേന്ദ്രം

യുപിയിലെ സഹാറന്‍പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് ഭീം ആര്‍മി. മായവതിയുമായി സഖ്യം പ്രഖ്യാപിച്ച എസ്പിയെ പിന്തുണയ്ക്കുമെന്നാണ് ഭീം ആര്‍മി അറിയിച്ചത്. എന്നാല്‍ ദളിത് സംവരണ വിഷയത്തില്‍ എസ്പിയുടെ ചില നേതാക്കള്‍ എടുക്കുന്ന നിലപാടിനോട് യോജിക്കില്ലെന്ന് ആസാദ് പറഞ്ഞു.

ആസാദ് റാലി തുടങ്ങുന്നു

ആസാദ് റാലി തുടങ്ങുന്നു

മാര്‍ച്ച് 11ന് സഹാറന്‍പൂരില്‍ നിന്ന് ആസാദ് റാലി തുടങ്ങുകയാണ്. 15ന് ദില്ലിയില്‍ അവസാനിക്കും. 11 ആവശ്യങ്ങളാണ് ഭീം ആര്‍മി മുന്നോട്ട് വെക്കുന്നത്. പുല്‍വാമയില്‍ കൊല്ലപ്പെട്ട ഭടന്‍മാര്‍ക്ക് രക്തസാക്ഷി പദവി നല്‍കുക, ദളിത്-ഒബിസി സംവരണം നടപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.

പാകിസ്താന് സന്ദേശവുമായി സൗദി; പിന്നാലെ മന്ത്രി ഇന്ത്യയിലേക്ക്, വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍പാകിസ്താന് സന്ദേശവുമായി സൗദി; പിന്നാലെ മന്ത്രി ഇന്ത്യയിലേക്ക്, വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

English summary
Bhim Army Will Support Candidates Up Against PM Modi, Smriti Irani: Chandrashekhar Azad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X