കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊട്ടതെല്ലാം പൊന്ന്; മോദിയുടെ 'ഭീം' ആപ്പ് റെക്കോര്‍ഡുമായി ഓടുന്നു

അഞ്ച് ലക്ഷം ഇടപാടുകളും ഭീം ആപ്പില്‍ നടന്നതായി നീതി ആയോഗ് സിഇഒ അമിതാഭ് കാന്താണ് വ്യക്തമാക്കിയത്

Google Oneindia Malayalam News

ദില്ലി: ഗൂഗിള്‍ പ്ലേസ്റ്റോറിലെ മികച്ച ആപ്പ് ആയതിന് പിന്നാലെ വീണ്ടും റെക്കോര്‍ഡുമായി കേന്ദ്രസര്‍ക്കാരിന്റെ ഭീം ആപ്പ്. ഔദ്യോഗികമായി ആരംഭിച്ച് നാല് ദിവസത്തിനുള്ളില്‍ മുപ്പത് ലക്ഷം പേരാണ് ഭിം ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ഇതിന് പുറമേ അഞ്ച് ലക്ഷം ഇടപാടുകളും ഈ കാലയളവിനിടെ ഭീം ആപ്പില്‍ നടന്നതായി നീതി ആയോഗ് സിഇഒ അമിതാഭ് കാന്താണ് വ്യക്തമാക്കിയത്.

ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ലഭ്യമായിട്ടുള്ള ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ശേഷം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ വഴി രജിസ്റ്റര്‍ ചെയ്ത ശേഷം പണമിടപാടുകള്‍ നടത്താന്‍ കഴിയും. ഭീം ആപ്പ് കൂടുതല്‍ ഭാഷകളില്‍ ഉടന്‍ ലഭ്യമാവുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

 ഇടപാടുകളില്‍ വര്‍ധന

ഇടപാടുകളില്‍ വര്‍ധന

നാല് ദിവസത്തിനുള്ളില്‍ അഞ്ച് ലക്ഷം ഇടപാടുകളാണ് ഭീം ആപ്പില്‍ നടന്നതെന്നും മുപ്പത് ലക്ഷം പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെന്നും നീതി ആയോഗ് സിഇഒ അമിതാഭ് കാന്താണ് വ്യക്തമാക്കിയത്.

ക്യാഷ്‌ലെസ്സാവാന്‍ ഭീം

ക്യാഷ്‌ലെസ്സാവാന്‍ ഭീം

ക്യാഷ്‌ലെസ് പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 30നാണ് ഭീം മൊബൈല്‍ ആപ്പ് ഔദ്യേൗഗികമായി പുറത്തിറക്കുന്നത്.

 പ്ലേസ്റ്റോറിലും നമ്പര്‍ വണ്‍

പ്ലേസ്റ്റോറിലും നമ്പര്‍ വണ്‍

ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച ആപ്ലിക്കേഷന്‍ ജനുവരി രണ്ടോടെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നമ്പര്‍ വണ്‍ ആപ്ലിക്കേഷനായി ഇടം പിടിയ്ക്കുകയും ചെയ്തു. ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന സൗജന്യ ആപ്പുകളിലും ഭീമാണ് മുന്നില്‍.

ആദരവ് പ്രകടിപ്പിച്ച്

ആദരവ് പ്രകടിപ്പിച്ച്

ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പിയായ ബിആര്‍ അംബേദ്കറിനോടുള്ള ആദരസൂചകമായാണ് ഭീം എന്ന പേര് ആപ്പിനായി നിര്‍ദേശിച്ചത്. ഭാരത് ഇന്റര്‍ഫേസ് മണി എന്നാണ് ഭീമിന്റെ പൂര്‍ണ്ണരൂപം.

ഇടപാട് എങ്ങനെ

ഇടപാട് എങ്ങനെ

ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ലഭ്യമായിട്ടുള്ള ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ശേഷം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ വഴി രജിസ്റ്റര്‍ ചെയ്ത ശേഷം പണമിടപാടുകള്‍ നടത്താന്‍ കഴിയും. ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് മറ്റൊരു അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിയ്ക്കാനും സ്വീകരിക്കാനും ആപ്പ് സഹായിക്കുന്നു.

 പണി കിട്ടിയത് വാലറ്റുകള്‍ക്ക്

പണി കിട്ടിയത് വാലറ്റുകള്‍ക്ക്

മണി വാലറ്റ് സര്‍വ്വീസുകളായ പേടിഎമ്മിനും, റീച്ചാര്‍ജ്ജ് സര്‍വ്വീസുകളായ ഫ്രീചാര്‍ജ്ജ്, മൊബിക്വിക്ക് എന്നിവയ്ക്കുമാണ് ഭീം ആപ്പിന്റെ വക പണികിട്ടുന്നത്. മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷനില്ലാതെ ഒറ്റക്ലിക്കില്‍ പണമിടപാട് നടത്താമെന്നതാണ് ഭീമിനെ വേറിട്ടുനിര്‍ത്തുന്നത്.

English summary
In just four days since its launch, digital payments app BHIM has become the top app on Google Play Store in India and users have made over 5 lakh transactions so far, Niti Ayog CEO Amitabh Kant said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X