കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീമ കൊറേഗാവ് കേസ്:ഹാനി ബാബുവിനെ അടുത്ത മാസം നാല് വരെ കസ്റ്റഡിയില്‍ വിട്ടു

Google Oneindia Malayalam News

ദില്ലി: ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ദില്ലി സര്‍വ്വകലാശാല മലയാളി അധ്യാപകന്‍ ഹാനി ബാബുവിനെ അടുത്ത മാസം നാല് വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. നീണ്ട ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച്ചയായിരുന്നു ഹാനി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം 12 ആയി. കേസില്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെ മലയാളിയാണ് ഹാനി ബാബു. നക്‌സലേറ്റ്, മാവേയിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ചാണ് ഹാനി ബാബുവിനെ അറസ്റ്റ് ചെയ്യുന്നത്.

hany babu

ജൂലൈ 12 നായിരുന്നു ഹാനി ബാബുവിനെ എന്‍ഐഎ മുംബൈയിലേക്ക് വിളിപ്പിച്ചത്. ഗൗതം നവ്‌ലഖ, തെലുങ്ക് കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവരറാവു, സന്നദ്ധ പ്രവര്‍ത്തകരായ അരുണ്‍ ഫെരേര, വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അഭിഭാഷക സുധ ഭരദ്വാജ് എന്നിവരാണ് ഇതുവരെ കേസില്‍ അറസ്റ്റിലാവുന്നത്.

Recommended Video

cmsvideo
Heavy Rain Alert In Kerala | Oneindia Malayalam

2019 ല്‍ കേസുമായി ബന്ധപ്പെട്ട് പൂനെ പൊലീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഹാനി ബാബുവിന്റെ നോയിഡയിലെ വീട്ടില്‍ തിരച്ചില്‍ നടത്തുകയും ലാപ്‌ടോപും മൊബൈല്‍ ഫോണും അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഹാനി ബാബുവിന് എല്‍ഗര്‍ പരിഷത്ത് സംഘടിപ്പിച്ചതുമായി ബന്ധമില്ലെന്ന് ഭാര്യ പറയുന്നു.

തെളിവെടുപ്പിന് വിളിച്ച് കൊണ്ട് പോയ ശേഷം എന്‍ഐഎ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ജെന്നി പ്രതികരിച്ചു. പിടിച്ചുകൊണ്ട് പോയ കംപ്യൂട്ടറില രേഖകളാണ് ഹാനി ബാബുവിനെതിരായ തെളിവുകളെന്നാണ് എന്‍ഐഎ വിശദീകരിക്കുന്നത്. എന്നാല്‍ നിരോധിച്ച രേഖകളോ പുസ്തകങ്ങളോ പിടിച്ചിട്ടില്ലെന്നാണ് ജെന്നി പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ജെന്നിയുടെ പ്രതികരണം.

ദില്ലി സര്‍വ്വകലാശാല പ്രൊഫസര്‍ ജിഎന്‍ സായിബാബയ്ക്ക് വേണ്ടി സംസാരിച്ചതിന് പീഡിപ്പിക്കുന്നുവെന്നാണ് ജെന്നി ആരോപിക്കുന്നത്. അടിയന്തിരാവസ്ഥയില്‍ പോലും ഇത് നടക്കില്ലെന്നും ജെന്നി പറഞ്ഞു. ജൂലൈ 12 നായിരുന്നു ഹാനി ബാബുവിനെ എന്‍ഐഎ മുംബൈയിലേക്ക് വിളിപ്പിച്ചത്. ഹാനി ബാബുവിന്റെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും രംഗത്തെത്തിയിരുന്നു. പ്രൊഫസര്‍ നക്‌സലുകളും, വെടിവെക്കാന്‍ മുദ്രാവാക്യം വിളിച്ചവര്‍ ദേശസ്‌നേഹികളും ആവുന്നസാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നായിരുന്നു കബില്‍ സിബലിന്റെ പ്രതികരണം.

 വിദ്യാഭ്യാസ നയത്തില്‍ വന്‍ മാറ്റങ്ങള്‍; 10+2 രീതിയില്‍ നിന്നും 5+3+3+4 ലേക്ക് ചുവട് മാറ്റം വിദ്യാഭ്യാസ നയത്തില്‍ വന്‍ മാറ്റങ്ങള്‍; 10+2 രീതിയില്‍ നിന്നും 5+3+3+4 ലേക്ക് ചുവട് മാറ്റം

മതേതര ജാതി വിരുദ്ധ മുതലാളിത്ത വിരുദ്ധ രാഷ്ട്രീയം ഹിന്ദു ഫാസിസത്തിന് ഭീഷണി: അരുന്ധതി റോയ്മതേതര ജാതി വിരുദ്ധ മുതലാളിത്ത വിരുദ്ധ രാഷ്ട്രീയം ഹിന്ദു ഫാസിസത്തിന് ഭീഷണി: അരുന്ധതി റോയ്

ആലപ്പുഴയില്‍ ഇന്ന് 35 പേര്‍ക്ക് കൊവിഡ്; 32 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെആലപ്പുഴയില്‍ ഇന്ന് 35 പേര്‍ക്ക് കൊവിഡ്; 32 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

English summary
Bhima koregaon case: Hany Babu has been remanded in NIA custody till august 4
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X