ഭീമ കൊറേഗാവ് കേസ്: മലയാളി അധ്യാപകനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
ദില്ലി: ഭീമ-കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ മലയാളി അധ്യാപകന്‍ അറസ്റ്റില്‍. ദില്ലി സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ടമെന്റിലെ അസിസ്റ്റന്റ് പ്രൊഫസ്സര്‍ ഹനി ബാബുവിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇയാള്‍ നക്‌സല്‍, മാവോയിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായാണ് ദേശീയ അന്വേഷണ ഏജന്‍സി ആരോപിക്കുന്നത്. മുംബൈയില്‍ വെച്ചായിരുന്നു അറസ്റ്റ്.

Recommended Video
ഭീമ കൊറേഗാവ് കേസില്‍ കഴിഞ്ഞ ഓരാഴ്ചയായി ഇദ്ദേഹത്തെ എന്‍ഐഎ മുംബൈയില്‍ വെച്ച് ചോദ്യം ചെയ്ത് വരികയായിരുന്നു. വിശദമായ ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍ അന്വേഷണം സംഘം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം 12 ആയി. ഭീമ കൊറേഗാവ് കേസിലെ പ്രതിയായ റോണാ വിത്സനുമായി ഹനി ബാബുവിനും ഭാര്യ ജെന്നി റൊവേനക്കുമുള്ള അടത്ത ബന്ധമാണ് അറസറ്റിന് പ്രധാന കാരണമെന്നാണ് സൂചന. 2019 സെപ്റ്റംബറില്‍ നോയിഡയിലുള്ള ഹനി ബാബുവിന്റെ വസതിയില്‍ റെയ്ഡ് നടത്തിയ പുനൈ പോലീസ് ലാപ്ടോപ്പും ഫോണുകളും പിടിച്ചെടുത്തിരുന്നു.
ഭീമ കോറേഗാവ് യുദ്ധവിജയത്തിന്‍റെ ഇരുന്നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് 2018 ജനുവരി ഒന്നിന് നടന്ന ദളിത് സംഗമത്തിന് മാവോവാദി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ ആരോപണം. ദളിത് സംഗമത്തിലും ഇതിനു മുന്നോടിയായി നടന്ന യോഗത്തിലും പങ്കെടുത്തതിനാണ് ഗൗതം നവ്ലഖ, തെലുങ്ക് കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവരറാവു, സന്നദ്ധ പ്രവര്‍ത്തകരായ അരുണ്‍ ഫെരേര, വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അഭിഭാഷക സുധ ഭരദ്വാജ് എന്നിവര്‍ക്കെതിരെ പോലീസ് കേസ് എടുത്തത്.












Click it and Unblock the Notifications