അടിയന്തിരാവസ്ഥയില്‍ പോലും ഇത് നടക്കില്ല; ഹാനി ബാബുവിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ജെന്നി
ദില്ലി: ഭീമ-കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസമായിരുന്നു മലയാളിയും ദില്ലി സര്‍വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസര്‍ കൂടിയായി ബാനി ബാബുവിനെ അറസ്റ്റ് ചെയ്യുന്നത്. നക്‌സലേറ്റ്, മാവേയിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് മുംബൈയില്‍ വെച്ചായിരുന്നു ഹാനി ബാബുവിനെ അറസ്റ്റ് ചെയ്യുന്നത്.
ഭീമ കൊറേഗാവ് യുദ്ധ വിജയത്തിന്റെ ഇരുന്നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് 2018 ജനുവരി ഒന്നിന് നടന്ന ദളിത് മാവോവാദി ബന്ധമുണ്ടെന്നാണ് സംഘത്തിന്റെ ആരോപണം. എന്നാല്‍ അറസ്റ്റിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഹാനി ബാബുവിന്റെ ഭാര്യ ജെന്നി.

ഭീമ കൊറേഗാവ്
ഭീമ കൊറേഗാവ് കേസില്‍ ഒരാഴ്ച്ചയായി ഹാനി ബാബുവിനെ മുംബൈയില്‍വെച്ച് എന്‍ഐഎ ചോദ്യം ചെയ്ത് വരികയായിരുന്നു. നീണ്ട ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച്ചയായിരുന്നു ഹാനി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം 12 ആയി.

എന്‍ഐഎ അറസ്റ്റ്
എന്നാല്‍ ഹാനി ബാബുവിന് എല്‍ഗര്‍ പരിഷത്ത് സംഘടിപ്പിച്ചതുമായി ബന്ധമില്ലെന്ന് ഭാര്യ പറയുന്നു. തെളിവെടുപ്പിന് വിളിച്ച് കൊണ്ട് പോയ ശേഷം എന്‍ഐഎ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ജെന്നി പ്രതികരിച്ചു.

ജെന്നി പറയുന്നത്
പിടിച്ചുകൊണ്ട് പോയ കംപ്യൂട്ടറില രേഖകളാണ് ഹാനി ബാബുവിനെതിരായ തെളിവുകളെന്നാണ് എന്‍ഐഎ വിശദീകരിക്കുന്നത്. എന്നാല്‍ നിരോധിച്ച രേഖകളോ പുസ്തകങ്ങളോ പിടിച്ചിട്ടില്ലെന്നാണ് ജെന്നി പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ജെന്നിയുടെ പ്രതികരണം.

സായിബാബയ്ക്ക് വേണ്ടി
ദില്ലി സര്‍വ്വകലാശാല പ്രൊഫസര്‍ ജിഎന്‍ സായിബാബയ്ക്ക് വേണ്ടി സംസാരിച്ചതിന് പീഡിപ്പിക്കുന്നുവെന്നാണ് ജെന്നി ആരോപിക്കുന്നത്. അടിയന്തിരാവസ്ഥയില്‍ പോലും ഇത് നടക്കില്ലെന്നും ജെന്നി പറഞ്ഞു. ജൂലൈ 12 നായിരുന്നു ഹാനി ബാബുവിനെ എന്‍ഐഎ മുംബൈയിലേക്ക് വിളിപ്പിച്ചത്.
Recommended Video

കോണ്‍ഗ്രസ്
ഹാനി ബാബുവിന്റെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും രംഗത്തെത്തിയിരുന്നു. പ്രൊഫസര്‍ നക്‌സലുകളും, വെടിവെക്കാന്‍ മുദ്രാവാക്യം വിളിച്ചവര്‍ ദേശസ്‌നേഹികളും ആവുന്നസാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നായിരുന്നു കബില്‍ സിബലിന്റെ പ്രതികരണം.

കോടതിയില്‍
ഹാനി ബാബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 2019 ല്‍ കേസുമായി ബന്ധപ്പെട്ട് പൂനെ പൊലീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഹാനി ബാബുവിന്റെ നോയിഡയിലെ വീട്ടില്‍ തിരച്ചില്‍ നടത്തുകയും ലാപ്‌ടോപും മൊബൈല്‍ ഫോണും അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.ഗൗതം നവ്‌ലഖ, തെലുങ്ക് കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവരറാവു, സന്നദ്ധ പ്രവര്‍ത്തകരായ അരുണ്‍ ഫെരേര, വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അഭിഭാഷക സുധ ഭരദ്വാജ് എന്നിവരാണ് ഇതുവരെ കേസില്‍ അറസ്റ്റിലാവുന്നത്.












Click it and Unblock the Notifications