ഇന്‍സ്റ്റഗ്രാമില്‍ പുതിയ വീഡിയോ; മണിക്കൂറുകള്‍ക്കുള്ളില്‍ നടി മരിച്ചനിലയില്‍, ഞെട്ടലില്‍ ആരാധകര്‍
വാരാണസി: ഭോജ്പൂരി നടി ആകാംക്ഷ ഡുബേ മരിച്ചനിലയില്‍. വാരാണസിയിലെ ഹോട്ടല്‍ മുറിയിലാണ് താരം മരിച്ചനിലയില്‍ കണ്ടെത്തിയത്. പുതിയ ചിത്രീകരണത്തിന് വേണ്ടിയാണ് വാരാണസിയില്‍ എത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഒരു വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മരണം.

യേ ആരാം കഭി ഹരാ നഹീ എന്ന് തുടങ്ങുന്ന തന്റെ ഏറ്റവും പുതിയ ഗാനം പുറത്തുവന്നതിന് പിന്നാലെയാണ് നടി മരണപ്പെട്ടത്. ഭോജപൂരിയില്‍ നിരവധി ആരാധകരുള്ള നടിയാണ് ആകാംക്ഷ. ഭോത്പൂരി താപം പവന്‍ സിംഗിനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ താരം ശനിയാഴ്ച സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകരെ ദുഖത്തിലാഴ്ത്തി നടിയുടെ മരണ വാര്‍ത്ത പുറത്തുവന്നത്.
ഭോജ്പൂരി സിനിമയിലെ ഡ്രീം ഗേള്‍ എന്നാണ് ആകാംക്ഷയെ അറിയപ്പെടുന്നത്. മിര്‍സാപുരിലെ വിന്ധ്യാചലാണ് നാട്. മകളെ ഒരു ഐപിഎസ് ഉദ്യോഗസ്ഥയാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. എന്നാല്‍ സിനിമയെന്ന സ്വപ്‌നമായിരുന്നു ആകാംക്ഷയ്ക്കുണ്ടായത്. മേരി ജങ് മേരാ ഫെസ്സ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.മുജ്സെ ഷാദി കരോഗി വീരോണ്‍ കെ വീര്‍, ഫൈറ്റര്‍ കിംഗ് എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ചെറുപ്പത്തില്‍ തന്നെ അഭിനയ മികവ് കൊണ്ട് ഇന്‍ഡസ്ട്രിയില്‍ ഇടം നേടാന്‍ ആകാന്‍ക്ഷയ്ക്ക് കഴിഞ്ഞിരുന്നു.












Click it and Unblock the Notifications