കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തർപ്രദേശിൽ ബിജെപിക്ക് വീണ്ടും താരത്തിളക്കം; ഭോജ്പൂരി സൂപ്പർ സ്റ്റാർ ബിജെപിയിൽ ചേർന്നു

Google Oneindia Malayalam News

ലക്നൗ: രാജ്യം നിർണായകമായ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോൾ സിനിമാ- ക്രിക്കറ്റ് ലോകത്തെ പല പ്രമുഖരും തങ്ങളുടെ രാഷ്ട്രീയ നിലപാട് ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. സെലിബ്രിറ്റികളെ പാർട്ടിയിലേക്കടുപ്പിക്കുന്നതിൽ ബിജെപിക്കാണ് മേൽക്കൈ.

ഗൗതം ഗംഭീറും ജയപ്രദയും ഉൾപ്പെടുള്ള താരങ്ങൾ ഇതിനോടകം ബിജെപിയിൽ എത്തിക്കഴിഞ്ഞു. ഏറ്റവും ഒടുവിലായി പ്രശസ്ത ഭോജ്പൂരി നടനും ഗായകനുമായ ദിനേഷ് ലാൽ യാദവാണ് ബിജെപിയിൽ ചേർന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചേക്കുമെന്നാണ് സൂചന.

Read More: Lok Sabha Election 2019:ഉത്തർപ്രദേശിലെ ലോക്സഭ മണ്ഡലങ്ങളെക്കുറിച്ച് അറിയാനുള്ളതെല്ലാം....

 ബിജെപിയിൽ

ബിജെപിയിൽ

ലഖ്നൊവിലെ വസതിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നടന് രവി കിഷന്റെയും സാന്നിധ്യത്തിലാണ് ദിനേശ് ലാൽ യാദവ് ബിജെപിയിൽ ചേർന്നത്. രവി കിഷനും
ദിനേശ് ലാലും ഉൾപ്പെടെയുള്ള സെലിബ്രിറ്റികളെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

വിധിയെഴുതും

വിധിയെഴുതും

നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് പാർട്ടിയിൽ ചേർന്ന ശേഷം ദിനേശ് ലാൽ യാദവ് പ്രതികരിച്ചു. പാർട്ടിയാണ് ഇനി തന്റെ വിധി തീരുമാനിക്കുമെന്നും പാർട്ടി നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സരിക്കും

ലോക്സഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് നടൻ രവി കിഷനും വ്യക്തമാക്കിയിട്ടുണ്ട്. എവിടെ നിന്ന് മത്സരിക്കും എന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല. ബിജെപിക്ക് അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്നും എവിടെ നിന്ന് മത്സരിച്ചാലും താൻ വിജയിക്കുമെന്നും രവി കിഷൻ കൂട്ടിച്ചേർത്തു.

2014ൽ

2014ൽ

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിലാണ് രവി കിഷൻ മത്സരിച്ചത്. ജോൺപൂർ മണ്ഡലത്തിൽ നിന്നുമാണ് താരം ജനവിധി തേടിയത്. 2017ഓടെ കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിൽ എത്തുകയായിരുന്നു.

സ്വാധീന മേഖല

സ്വാധീന മേഖല

ഉത്തർപ്രദേശിലെ പൂർവാഞ്ചൽ മേഖലയിൽ സ്വാധീനമുള്ള താരങ്ങളാണ് ദിനേശ് ലാൽ യാദവും രവി കിഷനും. രവി കിഷൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിൽ നിന്നും ദിനേശ് ലാൽ യാദവ് അസംഗഡിൽ നിന്നും മത്സരിച്ചേക്കുമെന്നാണ് സൂചന. 2018ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഗൊരഖ്പൂർ മണ്ഡലം ബിജെപിയെ കൈവിട്ടിരുന്നു. സമാജ്വാദി പാർട്ടി നേതാവ് പ്രവീൺ കുമാർ നിഷാദാണ് നിലവിൽ ഗൊരഖ്പൂർ എംപി.

ജനപ്രിയ താരം

ജനപ്രിയ താരം

ഭോജ്പൂരി സിനിമകളിലൂടെയും ഗാനങ്ങളിലൂടെയും നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ദിനേശ് ലാൽ യാദവ്. ഗായകനും ദില്ലി ബിജെപി അധ്യക്ഷനുമായ മനോജ് തിവാരിയുമായുള്ള സൗഹൃദമാണ് ദിനേശ് യാദവിനെ ബിജെപിയിലേക്ക് അടുപ്പിച്ചതെന്നാണ് സൂചന.

ജയപ്രദയും

ജയപ്രദയും

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി ജയപ്രദ ബിജെപിയിൽ ചേർന്നത്. രണ്ട് വട്ടം സമാജ്വാദി പാർട്ടി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച രാംപൂരിൽ നിന്നാണ് ജയപ്രദ വീണ്ടും ജനവിധി തേടുന്നത്. ജയപ്രദയുടെ മുഖ്യശത്രുവായ അസംഖാനാണ് രാംപൂരിൽ എതിരാളി. മറ്റൊരു പ്രശസ്ത ബോളിവുഡ് നടി ഊർമിള മതോണ്ട്കർ കോൺഗ്രസിൽ ചേർന്നിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Bhojpuri superstar Dinesh Lal Yadav joined bjp in the presence of actor Ravi Kishan and Yogi Adithya nath, He my contrst from Up's Azamgarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X