ഭോജ്ശാല-കമാല്‍ മൗല മസ്ജിദ് വിവാദം; തര്‍ക്ക ഭൂമിക്ക് തൊട്ടടുത്ത് നമസ്‌കരിക്കാം എന്ന് സുപ്രീംകോടതി

മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ഭോജ്ശാല-കമാല്‍ മൗല മസ്ജിദ് വിവാദത്തില്‍ സുപ്രീംകോടതി ഇടപെടല്‍. മന്ദിരം ഹിന്ദു ക്ഷേത്രമാക്കി പ്രഖ്യാപിച്ച മധ്യപ്രദേശ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. എന്നാല്‍ മുസ്ലിങ്ങള്‍ക്ക് തര്‍ക്ക മന്ദിരത്തിന് തൊട്ടടുത്ത് വെള്ളിയാഴ്ച പ്രാര്‍ഥന നടത്താന്‍ സൗകര്യം ഒരുക്കുന്നതിന് പുരാവസ്തു വകുപ്പിന് കോടതി നിര്‍ദേശം നല്‍കി. ഹൈക്കോടതി വിധിക്കെതിരെ പള്ളി കമ്മിറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഹര്‍ജി അടിയന്തരമായി കേള്‍ക്കുമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് വിഷയം പരിഗണിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയം പ്രാര്‍ഥന നടത്താന്‍ മുസ്ലിങ്ങള്‍ക്ക് മന്ദിരത്തിന് അടുത്ത് സ്ഥലം ഒരുക്കാനാണ് നിര്‍ദേശം. ഹൈക്കോടതി വിധി റദ്ദാക്കണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം പക്ഷേ, സുപ്രീംകോടതി അംഗീകരിച്ചില്ല.

bhojshala mosqu temple supreme court-

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ കോടതി അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നതു വരെയാകും പുതിയ മാറ്റം നിലനില്‍ക്കുക. ഇതൊരു വൈകാരിക വിഷയമാണെന്നും ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചാല്‍ ക്രമസമാധാനത്തെ ബാധിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മൂന്നാഴ്ചക്കകം അന്തിമ വാദം കേള്‍ക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുമെന്നും കോടതി വ്യക്തമാക്കി.

നിലവിലുള്ള മന്ദിരത്തില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ പാടില്ല എന്ന് പുരാവസ്തു വകുപ്പിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. കോടതിയുടെ അനുമതിയില്ലാതെ യാതൊരു ജോലികളും അവിടെ നടക്കാന്‍ പാടില്ലെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി വന്ന പിന്നാലെ ഇവിടെ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു.

എന്താണ് ഭോജ്ശാല-കമാല്‍ മൗല മസ്ജിദ് വിവാദം

11ാം നൂറ്റാണ്ടില്‍ ഭരണം നടത്തിയിരുന്ന രാജ ഭോജന്‍ ഇവിടെ സരസ്വതി ദേവി ക്ഷേത്രം നിര്‍മിച്ചിരുന്നു എന്നാണ് ഹിന്ദു വിഭാഗത്തിന്റെ വാദം. എന്നാല്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലഘട്ടത്തില്‍ നിര്‍മിച്ച കമാല്‍ മൗല മസ്ജിദ് ആണ് ഇവിടെയുള്ളത് എന്ന് മുസ്ലിം വിഭാഗം പറയുന്നു. ഹസ്രത്ത് മൗലാന കമാലുദ്ദീന്‍ ചിഷ്തി എന്ന സൂഫിവര്യന്റെ ഖബറിടവും ഇവിടെയുണ്ട്. പുരാവസ്തു വകുപ്പിന് കീഴിലാണ് ഈ മന്ദിരം.

ചൊവ്വാഴ്ചകളില്‍ ഹിന്ദുക്കള്‍ക്കും വെള്ളിയാഴ്ചകളില്‍ മുസ്ലിങ്ങള്‍ക്കും പ്രാര്‍ഥന നടത്താനും ബാക്കി ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനും സാധിക്കുംവിധം ചില ക്രമീകരണം 2003ല്‍ പുരാവസ്തു വകുപ്പ് കൊണ്ടുവന്നിരുന്നു. എന്നാല്‍ മധ്യപ്രദേശ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ശാസ്ത്രീയ സര്‍വ്വെ നടത്തിയ പുരാവസ്തു വകുപ്പ് മന്ദിരത്തിന് താഴെ ക്ഷേത്ര അവിശിഷ്ടമുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് കഴിഞ്ഞ മെയ് മാസം ഹൈക്കോടതി ഇത് ഭോജ്ശാല ക്ഷേത്രമാണെന്ന് പ്രഖ്യാപിച്ചു. 2003ലെ ക്രമീകരണം കോടതി റദ്ദാക്കി. ഹിന്ദുക്കള്‍ക്ക് പ്രാര്‍ഥന നടത്താന്‍ പൂര്‍ണമായും വിട്ടുനല്‍കുകയും ചെയ്തു. ഇതിനെതിരെയാണ് പള്ളി കമ്മിറ്റി സുപ്രീംകോടതിയില്‍ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+