ഭോജ്ശാലയില് വെള്ളിയാഴ്ച പൂജ നടത്താം എന്ന് സുപ്രീംകോടതി; ജുമുഅ നമസ്കാരത്തിനും അനുമതി
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഭോജ്ശാല-കമാല്‍ മൗല പള്ളി തര്‍ക്കത്തില്‍, ഇരുവിഭാഗങ്ങള്‍ക്കും പ്രാര്‍ഥനയ്ക്ക് അനുമതി നല്കി സുപ്രിംകോടതി. വെള്ളിയാഴ്ച രാവിലെ മുതല്‍ വൈകീട്ട് വരെ ഹിന്ദുക്കള്‍ക്കും ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണി വരെ മുസ്ലിങ്ങള്‍ക്കുമാണ് അനുമതി. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലാണ് വിവാദമായ സ്ഥലം.
കമാല്‍ മൗല പള്ളിയില്‍ മുസ്ലിങ്ങള്‍ നൂറ്റാണ്ടുകളായി പ്രാര്‍ഥന നടത്തുന്നു. എന്നാല്‍ 11ാം നൂറ്റാണ്ടില്‍ ഇവിടെയുണ്ടായിരുന്ന ക്ഷേത്രം പൊളിച്ചാണ് പള്ളി നിര്‍മിച്ചത് എന്ന വാദവുമായി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹിന്ദു വിഭാഗത്തിലെ ചിലര്‍ രംഗത്തുവന്നത്. പിന്നീട് കോടതി നടപടികളിലേക്ക് നീങ്ങി. മധ്യപ്രദേശ് ഹൈക്കോടതിയും കടന്ന് സുപ്രീംകോടതിയിലെത്തിയ കേസിലാണ് ഇന്ന് പ്രത്യേക ഉത്തരവ്.

2003 ഏപ്രിലില്‍ തര്‍ക്ക പരിഹാരത്തിന്റെ ഭാഗമായി ഇവിടെ ചില ക്രമീകരണം വരുത്തിയിരുന്നു. എല്ലാ ചൊവ്വാഴ്ചകളിലും ഹിന്ദുക്കള്‍ക്ക് പ്രാര്‍ഥന നടത്താമെന്നും വെള്ളിയാഴ്ചകളില്‍ മുസ്ലിങ്ങള്‍ക്ക് ജുമുഅ നടത്താമെന്നുമായിരുന്നു നിര്‍ദേശം. എന്നാല്‍ നാളെ വാസന്ത പഞ്ചമി ആയതിനാല്‍ പ്രാര്‍ഥനയ്ക്ക് അനുമതി വേണമെന്ന് ഹിന്ദു വിഭാഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തിലാണ് സുപ്രീംകോടതി ഉത്തരവ്.
ജുമുഅ നമസ്കാരത്തിന് പങ്കെടുക്കുന്ന മുസ്ലിങ്ങളുടെ പേര് വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറണം എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബഗ്ചി, വിപുല്‍ എം പഞ്ചോളി എന്നിവരാണ് ഹര്‍ജികള്‍ പരിഗണിച്ചത്. പരസ്പരം സഹകരിച്ച് മുന്നോട്ട് പോകണം എന്നാണ് ഇരുവിഭാഗത്തോടും കോടതി നിര്‍ദേശിച്ചത്.
ക്രമസമാധാന പ്രശ്നങ്ങളിലേക്ക് കാര്യങ്ങള്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന് കോടതി നിര്‍ദേശം നല്കി. 2016ല്‍ സമാനമായ ദിവസം സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പുരാവസ്തു വകുപ്പിന് കീഴിലാണ് ഈ പ്രദേശം. കഴിഞ്ഞ വര്‍ഷം പള്ളിയില്‍ സര്‍വ്വെ നടത്താന്‍ പുരാവസ്തു വകുപ്പിന് മധ്യപ്രദേശ് ഹൈക്കോടതി അനുമതി നല്‍കിയത് വിവാദമായിരുന്നു. ഇതിനെ സുപ്രീംകോടതി വിമര്‍ശിക്കുകയും ചെയ്തു.
സമാനമായ ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ ഉള്ളതിനാല്‍ കീഴ്ക്കോടതികള്‍ സര്‍വെകള്‍ക്ക് അനുമതി നല്‍കരുത് എന്ന നേരത്തെയുള്ള നിര്‍ദേശം ലംഘിക്കപ്പെട്ടതാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. പള്ളിക്കടിയില്‍ ക്ഷേത്ര അവശിഷ്ടമുണ്ട് എന്ന് സര്‍വ്വെയില്‍ കണ്ടെത്തി എന്ന് ഹിന്ദു വിഭാഗം പറഞ്ഞിരുന്നു. പ്രധാന ഹര്‍ജിയില്‍ രണ്ടാഴ്ച്ചയ്ക്കകം വാദം കേള്‍ക്കാന്‍ ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്കി. സര്‍വ്വെ റിപ്പോര്‍ട്ട് വൈകാതെ ഓപണ്‍ കോടതിയില്‍ വച്ച് തുറക്കും. എതിര്‍പ്പ് ഉള്ളവര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഉത്തര്‍ പ്രദേശിലെ മഥുര, കാശി, സംഭല്‍ തുടങ്ങിയ സ്ഥലങ്ങളിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ പള്ളികളിലും സമാനമായ രീതിയില്‍ സര്‍വെ നടത്തിയിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സമാനമായ ആവശ്യം വന്നതോടെയാണ് കീഴ്ക്കോടതികള്‍ ഇത്തരം അനുമതി നല്‍കരുത് എന്ന് 2024 ഡിസംബറില്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications