കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേഠിയില്‍ രാഹുലിന് കിട്ടിയ പണി!! അതേനാണയത്തില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസ്, പ്രഗ്യാ സിങിനെതിരെ നീക്കം

  • By Desk
Google Oneindia Malayalam News

ഭോപ്പാല്‍/ദില്ലി: 2014 മുതല്‍ തന്നെ ഉത്തര്‍ പ്രദേശിലെ അമേഠി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപിയും സ്മൃതി ഇറാനിയും അണിയറ നീക്കങ്ങള്‍ തുടങ്ങിയിരുന്നു. കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും ഓരോ പാളിച്ചകളും സജീവ ചര്‍ച്ചയാക്കുകയാണ് മണ്ഡലത്തില്‍ ബിജെപി ചെയ്തത്. ഇടക്കിടെ രാഹുല്‍ ഗാന്ധിയെ കാണാനില്ല എന്ന പോസ്റ്ററും മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടു.

അമേഠിയിലെ സര്‍ക്കാര്‍ ഓഫീസുകളുടെയും റോഡുകളുടെയും ശോച്യാവസ്ഥയും അടിസ്ഥാന സൗകര്യമേഖലയിലെ അഭാവങ്ങളും എടുത്തുകാട്ടി സ്മൃതി ഇറാനി നിറഞ്ഞുനിന്നു. ഇതിന്റെ ഫലമാണ് 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയെന്ന ഉരുക്കു കോട്ടയില്‍ രാഹുല്‍ ഗാന്ധിക്ക് അടിപതറിയത്. എന്നാല്‍ ഈ വീഴ്ചയില്‍ കോണ്‍ഗ്രസ് പാഠം പഠിച്ചു. മറ്റു പല മണ്ഡലങ്ങളിലും ഇതേ നീക്കം നടത്തുകയാണ് കോണ്‍ഗ്രസ്. വിശദാംശങ്ങള്‍ ....

തീപ്പൊരി നേതാവ് പ്രഗ്യ

തീപ്പൊരി നേതാവ് പ്രഗ്യ

മധ്യപ്രദേശിലെ ശ്രദ്ധേയമായ ലോക് സഭാ മണ്ഡലമാണ് ഭോപ്പാല്‍. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ് മല്‍സരിച്ച മണ്ഡലം. പക്ഷേ ദയനീയ തോല്‍വിയായിരുന്നു ഫലം. വിജയിച്ചത് ബിജെപിയുടെ തീപ്പൊരി നേതാവ് പ്രഗ്യസിങ് താക്കൂര്‍.

സ്‌ഫോടന കേസുകള്‍

സ്‌ഫോടന കേസുകള്‍

ഹിന്ദുത്വ സംഘങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സ്‌ഫോടനങ്ങളിലും അക്രമങ്ങളിലും ആരോപണ വിധേയയായിരുന്നു സന്യാസി പ്രഗ്യ. യുപിഎ ഭരണകാലത്ത് ഇവര്‍ക്കെതിരെ ഒട്ടേറെ സ്‌ഫോടന കേസുകള്‍ ചുമത്തിയിരുന്നു. മലേഗാവ് സ്‌ഫോടന കേസായിരുന്നു പ്രധാനപ്പെട്ടത്. പല കേസുകളിലും വെറുതെവിട്ടു.

ഏറെകാലം ജയിലില്‍

ഏറെകാലം ജയിലില്‍

ഏറെകാലം ജയിലില്‍ കഴിഞ്ഞ പ്രഗ്യ സിങിനെയാണ് ഭോപ്പാലില്‍ ബിജെപി മല്‍സരിപ്പിച്ചത്. പ്രഗ്യ ജയിക്കുമെന്ന് ബിജെപിക്ക് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ പ്രചാരണ വേളയിലും ശേഷവും പ്രഗ്യ നടത്തിയ പല പ്രസ്താവനകളും വിവാദമായി. ഇതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമര്‍ഷവുമുണ്ടായിരുന്നു.

എംപി എത്തുന്നില്ല

എംപി എത്തുന്നില്ല

കൊറോണ വൈറസ് രോഗം വ്യാപിച്ച വേളയില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. തലസ്ഥാനമായ ഭോപ്പാലിലും രോഗികള്‍ ഏറെയാണ്. എന്നാല്‍ മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കാന്‍ പ്രഗ്യ സിങ് താക്കൂര്‍ എത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

കോണ്‍ഗ്രസ് പ്രചാരണം

കോണ്‍ഗ്രസ് പ്രചാരണം

ഈ വേളയിലാണ് കോണ്‍ഗ്രസ് പ്രത്യേക പ്രചാരണത്തിന് തുടക്കമിട്ടത്. പ്രഗ്യ സിങ് എംപിയെ കാണാനില്ല എന്ന പോസ്റ്റര്‍ പ്രചാരണം തുടങ്ങി കോണ്‍ഗ്രസ്. കണ്ടെത്തുന്നതിന് സഹായിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഇതോടെയാണ് വിവാദം കനത്തത്.

മുന്‍ മന്ത്രി പിസി ശര്‍മ പറയുന്നത്...

മുന്‍ മന്ത്രി പിസി ശര്‍മ പറയുന്നത്...

വന്‍ ഭൂരിപക്ഷത്തിലാണ് പ്രഗ്യ സിങ് താക്കൂര്‍ തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ അവരെ ഇത്രയും സ്‌നേഹിച്ച ജനങ്ങള്‍ പ്രയാസപ്പെടുമ്പോള്‍ അവരെവിടെ. ജനങ്ങളുടെ ദുഃഖത്തില്‍ പങ്കാളിയാകാന്‍ പോലും കാണുന്നില്ല. ഇത് നിര്‍ഭാഗ്യകരമാണ് എന്നാണ് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പിസി ശര്‍മ പ്രതികരിച്ചത്.

പ്രഗ്യ ദില്ലിയില്‍ ആശുപത്രിയില്‍

പ്രഗ്യ ദില്ലിയില്‍ ആശുപത്രിയില്‍

ഒടുവില്‍ ബിജെപി പ്രസ്താവനയുമായി രംഗത്തുവന്നു. പ്രഗ്യക്ക് അസുഖമാണെന്നും അവര്‍ ദില്ലിയിലെ ആശുപത്രിയില്‍ ചികില്‍സയിലാണെന്നും ബിജെപി നേതാവ് അലോക് സഞ്ജാര്‍ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് വഴി ഭോപ്പാല്‍ മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി അവര്‍ സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് തന്നെ വെറുതെ വിടുന്നില്ല

കോണ്‍ഗ്രസ് തന്നെ വെറുതെ വിടുന്നില്ല

പക്ഷേ, കോണ്‍ഗ്രസ് പ്രചാരണം മണ്ഡലത്തില്‍ ഏറെ ചര്‍ച്ചയായി. തുടര്‍ന്ന് പ്രഗ്യ സിങ് നേരിട്ട് പ്രതികരണവുമായി രംഗത്തുവന്നു. വളരെ രൂക്ഷമായിട്ടായിരുന്നു അവരുടെ പ്രതികരണം. രോഗം ബാധിച്ച് കിടപ്പിലായിട്ടും കോണ്‍ഗ്രസ് തന്നെ വെറുതെ വിടുന്നില്ല, അത് കോണ്‍ഗ്രസിന്റെ മനോനിലയാണ് ഇവിടെ തെളിയിക്കുന്നത് എന്നായിരുന്നു പ്രഗ്യയുടെ വാക്കുകള്‍.

സന്യാസി വനിതകളെ...

സന്യാസി വനിതകളെ...

കോണ്‍ഗ്രസ് തനിക്കെതിരെ നടത്തിയ വ്യാജ പ്രചാരണങ്ങളുടെ ഭാഗമായിട്ടാണ് ശാരീരികമായി താന്‍ ക്ഷീണിച്ചതും രോഗങ്ങള്‍ക്ക് അടിമപ്പെട്ടതും. കോണ്‍ഗ്രസ് ഇപ്പോഴും സന്യാസി വനിതകളെയും രാജ്യസ്‌നേഹികളെയും അപമാനിക്കുകയാണ്. ബിജെപി നേതാക്കള്‍ അവര്‍ക്ക് കൃത്യമായ മറുപടി നല്‍കിയിട്ടുണ്ടെന്നും പ്രഗ്യ പറഞ്ഞു.

ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി കൂട്ടരാജി; നാല് പ്രമുഖ നേതാക്കള്‍ രാജിവച്ചു, ഒട്ടേറെ അണികളുംബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി കൂട്ടരാജി; നാല് പ്രമുഖ നേതാക്കള്‍ രാജിവച്ചു, ഒട്ടേറെ അണികളും

വിദ്വേഷ പ്രചാരണം നടത്തിയ ബിജെപി എംപി പെട്ടു!! പുറത്തുവിട്ടത് പഴയ നിസ്‌കാര വീഡിയോവിദ്വേഷ പ്രചാരണം നടത്തിയ ബിജെപി എംപി പെട്ടു!! പുറത്തുവിട്ടത് പഴയ നിസ്‌കാര വീഡിയോ

തൃശൂരില്‍ ക്വാറന്റൈന്‍ വിവാദം; എംഎല്‍എ ഓഫീസിലും മന്ത്രി വീട്ടിലും ക്വാറന്റൈനില്‍, പ്രതിഷേധംതൃശൂരില്‍ ക്വാറന്റൈന്‍ വിവാദം; എംഎല്‍എ ഓഫീസിലും മന്ത്രി വീട്ടിലും ക്വാറന്റൈനില്‍, പ്രതിഷേധം

English summary
Bhopal BJP MP Pragya Singh Thakur reply to Congress Missing Campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X