കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭോപ്പാലില്‍ ബിജെപി മുന്നിലേക്ക്, ദിഗ്‌വിജയ് സിംഗിനെതിരെ മുന്‍തൂക്കം, ഹിന്ദുവോട്ടുകളില്‍ ഏകീകരണം

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശിലെ അഭിമാന പോരാട്ടം നടക്കുന്ന ഭോപ്പാലില്‍ ബിജെപി മുന്‍തൂക്കം നേടുന്നു. എന്നാല്‍ വലിയ രീതിയിലുള്ള മുന്നേറ്റം ബിജെപിക്കുണ്ടായിട്ടില്ല. ദിഗ്വിജയ് സിംഗ് ശക്തമായ പോരാട്ടം കാഴ്ച്ചവെക്കുന്നുണ്ട്. എന്നാല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വോട്ട് മറിയുമോ എന്ന ഭീഷണിയിലാണ് ബിജെപി. ദിഗ്വിജയ് സിംഗിന്റെ ഹിന്ദുത്വ മുഖമാണ് ബിജെപിക്ക് ഭീഷണിയാവുന്നത്.

അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് താക്കൂറിന് കാര്യമായ നേട്ടം മണ്ഡലത്തില്‍ ഇല്ല. അവര്‍ ഇപ്പോഴും ജനപ്രിയയല്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ആര്‍എസ്എസിന്റെ മികവുറ്റ പ്രവര്‍ത്തനമാണ് അവരുടെ രക്ഷയ്‌ക്കെത്തിയത്. എന്നാല്‍ ഇത് അടുത്ത രണ്ട് ദിവസം കൂടി നിലനില്‍ക്കുമോ എന്ന ആശങ്കയും ബിജെപിക്കുണ്ട്.

ഭോപ്പാലിലെ പോരാട്ടം

ഭോപ്പാലിലെ പോരാട്ടം

ഭോപ്പാലില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള പോരാട്ടമാണ് നടന്ന് കൊണ്ടിരിക്കുന്നത്. ബിജെപി 30 വര്‍ഷത്തോളമായി കൈവശം വെച്ചിരിക്കുന്ന സീറ്റാണിത്. എന്നാല്‍ ഇത്തവണ ദിഗ്വിജയ് സിംഗ് എത്തിയതോടെ വോട്ടുകള്‍ മാറി മറിയുമെന്ന് ഉറപ്പാണ്. അതേസമയം ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് താക്കുറിനുള്ള നെഗറ്റീവ് പ്രതിച്ഛായ ബിജെപിക്ക് പ്രചാരണത്തില്‍ വലിയ ഭീഷണിയാവുന്നുണ്ട്. എന്നാല്‍ സംഘടനാ മികവിലാണ് ബിജെപി മുന്നില്‍ നില്‍ക്കുന്നത്.

നേട്ടം ഇങ്ങനെ

നേട്ടം ഇങ്ങനെ

ബിജെപി മികച്ച സംഘടനാ പ്രവര്‍ത്തനമാണ് നടത്തിയത്. ഉമാ ഭാരതിയും ശിവരാജ് സിംഗ് ചൗഹാനും പ്രഗ്യാ സിംഗിനെ വിജയിപ്പിക്കാനുള്ള ചുമതല നല്‍കുകയും ചെയ്തു. ഇവര്‍ക്ക് നേതൃത്വത്തോടുള്ള അഭിപ്രായ വ്യത്യാസം ഇതോടെ ഇല്ലാതാവുകയും ചെയ്തു. അതേസമയം ദിഗ്വിജയ് സിംഗ് ഹിന്ദു വോട്ടര്‍മാരെയും മുസ്ലീം വോട്ടര്‍മാരെയും ഒരുപോലെ ആകര്‍ഷിക്കുന്നുണ്ട്. ഇവര്‍ക്കിടയില്‍ ബാലന്‍സ് ചെയ്തിട്ടുള്ള പ്രചാരണമാണ് അദ്ദേഹം നടത്തിയത്.

വോട്ടര്‍മാര്‍ എത്ര

വോട്ടര്‍മാര്‍ എത്ര

ഭോപ്പാലില്‍ 20.53 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 4.5 ലക്ഷം മുസ്ലീങ്ങളാണ് ഉള്ളത്. ഈ മണ്ഡലം 1989 മുതല്‍ ബിജെപി കൈവശം വെക്കുന്നതാണ്. 1993 മുതല്‍ 2003 വരെയുള്ള ദിഗ്വിജയ് സിംഗിന്റെ ഭരണമാണ് അദ്ദേഹത്തിനുള്ള ഏറ്റവും വലിയ തിരിച്ചടി. സര്‍ക്കാര്‍ ജോലിക്കാരെ മുഴുവന്‍ അദ്ദേഹം കോണ്‍ഗ്രസിനെതിരായിക്കിയിരുന്നു. നേരത്തെ ഭോപ്പാലിലെ അയ്യപ്പ ക്ഷേത്രത്തില്‍ പ്രചാരണം നടത്താനുള്ള ദിഗ്വിജയ് സിംഗിന്റെ അഭ്യര്‍ത്ഥനയും ഇവര്‍ തള്ളിയിരുന്നു.

കോണ്‍ഗ്രസും ശക്തം

കോണ്‍ഗ്രസും ശക്തം

പ്രഗ്യാ സിംഗിന് മണ്ഡലത്തില്‍ വലിയ സ്വാധീനമില്ലാത്തത് മാത്രമാണ് ബിജെപിക്കുള്ള തലവേദന. ഇതിനെ ശിവരാജ് സിംഗ് ചൗഹാന്റെ വ്യക്തിപ്രഭാവത്തിലാണ് ബിജെപി മറികടന്നത്. അതേസമയം ദിഗ്വിജയ് സിംഗ് ക്ഷേത്ര സന്ദര്‍ശനങ്ങള്‍ വഴി പോരായ്മകള്‍ പരിഹരിച്ചിട്ടുണ്ട്. മുസ്ലീങ്ങള്‍ സിംഗിന് വോട്ട് ചെയ്യുമെന്ന് ഉറപ്പിച്ച് പറയുന്നു. ഭീം നഗറിലെ വോട്ട് മുഴുവന്‍ കോണ്‍ഗ്രസിന് ലഭിച്ചേക്കും. മുസ്ലീങ്ങളെ കൊലപ്പെടുത്തിയ സ്ഥാനാര്‍ത്ഥിയെന്ന പ്രചാരണവും പ്രഗ്യക്കെതിരെ നടക്കുന്നുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

യുപിയില്‍ 5 ഘട്ടത്തില്‍ മുന്നിലെത്തി ബിജെപി.... 40 സീറ്റിലേക്ക് കുതിപ്പ്, രണ്ട് ഘട്ടം നിര്‍ണായകംയുപിയില്‍ 5 ഘട്ടത്തില്‍ മുന്നിലെത്തി ബിജെപി.... 40 സീറ്റിലേക്ക് കുതിപ്പ്, രണ്ട് ഘട്ടം നിര്‍ണായകം

English summary
bhopal have a tight contest bjp may win
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X