കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡലിനെ ബന്ദിയാക്കിയ യുവാവിന് കണക്കിന് കിട്ടി; മോഹം തീര്‍ത്ത് സ്ത്രീകള്‍, കൈത്തരിപ്പ് തീര്‍ത്തു

Google Oneindia Malayalam News

ഭോപ്പാല്‍: ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ബന്ദിവിവാദത്തിന് തിരശ്ശീല. തന്നെ നിര്‍ബന്ധമായും വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് മോഡലിനെ ബന്ദിയാക്കിയ രോഹിത് സിങ് എന്ന 30 കാരനെ പോലീസ് പിടികൂടി. 12 മണിക്കൂറിന് ശേഷം മോഡലിനെ രക്ഷിച്ച പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് നന്നായി പെരുമാറി. പിന്നീട് തെരുവിലൂടെ നടത്തി.

പ്രതിയെ കൊണ്ടുപോകുന്നത് കാണാന്‍ തടിച്ചുകൂടിയവര്‍ക്കിടയിലേക്ക് അല്‍പ്പനേരം പ്രതിയെ വിട്ടുകൊടുത്തു പോലീസ്. കിട്ടിയ അവസരം അവര്‍ നന്നായി മുതലെടുത്ത സ്ത്രീകള്‍ അവരുടെ കൈത്തരിപ്പ് തീര്‍ക്കുകയും ചെയ്തു. വിവരങ്ങള്‍ ഇങ്ങനെ...

12 മണിക്കൂറോളം

12 മണിക്കൂറോളം

12 മണിക്കൂറോളമാണ് മോഡലിനെ യുവാവ് ഫ്‌ളാറ്റിലെ അഞ്ചാം നിലയില്‍ തടഞ്ഞുവച്ചത്. തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു രോഹിത് സിങിന്റെ ആവശ്യം. മോഡല്‍ ഇക്കാര്യം നിരസിച്ചു. തുടര്‍ന്നാണ് ഫ്്‌ളാറ്റില്‍ അതിക്രമിച്ച് കടന്ന് കിടപ്പുമുറിയില്‍ മോഡലിനെ ബന്ദിയാക്കിയതും വീഡിയോ എടുത്തതും.

മുദ്രപേപ്പറില്‍ എഴുതിവാങ്ങിച്ചു

മുദ്രപേപ്പറില്‍ എഴുതിവാങ്ങിച്ചു

വെള്ളിയാഴ്ച വൈകീട്ട് മോഡലിനെ പ്രതി വിട്ടയച്ചു. തന്നെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്ന് മുദ്രപേപ്പറില്‍ എഴുതിവാങ്ങിയത്രെ. എന്നിട്ടാണ് വിട്ടയച്ചത്. രക്ഷപ്പെട്ട മോഡല്‍, ഒരിക്കലും അയാളെ വിവാഹം ചെയ്യില്ലെന്ന് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ഏറെ നാളായി ശല്യം ചെയ്യുന്നുവെന്നും യുവതി പറഞ്ഞു.

നഗരത്തിലൂടെ നടത്തി

നഗരത്തിലൂടെ നടത്തി

പ്രതിയെ ജയിലിലടയ്ക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഇനിയും തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്നും മോഡല്‍ പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് വിശദമായി ചോദ്യം ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി. നഗരത്തിലൂടെ നടത്തിയാണ് കോടതിയിലേക്ക് കൊണ്ടുപോയത്.

സ്ത്രീകളുടെ മര്‍ദ്ദനം

സ്ത്രീകളുടെ മര്‍ദ്ദനം

മിസ്രോദ് റോഡിലൂടെ പ്രതിയെ കൊണ്ടുപോകുമ്പോള്‍ ഇരുവശത്തും ജനം തിങ്ങിനിറഞ്ഞിരുന്നു. ഒരു ദിവസത്തോളം നഗരത്തെ മുള്‍മുനയില്‍ നിറുത്തിയ വ്യക്തിയെ കാണാന്‍ എല്ലാവരും തിടുക്കംകൂട്ടി. ഈ സമയമാണ് ചില സ്ത്രീകള്‍ പ്രതിക്കെതിരെ തിരിഞ്ഞത്. പിന്നീട് ഒട്ടേറെ സ്ത്രീകള്‍ ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു.

മോഡലിനെ പരിക്കേല്‍പ്പിച്ചു

മോഡലിനെ പരിക്കേല്‍പ്പിച്ചു

കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതി ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. പോലീസ് വിശദമായി ചോദ്യം ചെയ്യല്‍ തുടരുകയാണ്. ബന്ദിയാക്കിയ വേളയില്‍ പ്രതി മോഡലിനെ പരിക്കേല്‍പ്പിച്ചിട്ടുണ്ട്.

നവംബര്‍ മുതല്‍ ശല്യം

നവംബര്‍ മുതല്‍ ശല്യം

മോഡല്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. നിസാര പരിക്കുകള്‍ അവരുടെ ദേഹത്തുണ്ട്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് മോഡല്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ നവംബര്‍ മുതല്‍ ഇയാള്‍ തന്റെ പിന്നാലെയുണ്ടെന്ന് യുവതി പറയുന്നു. മുംബൈയില്‍ വച്ചാണ് ആദ്യം ശല്യം ചെയ്യാന്‍ തുടങ്ങിയതെന്നും ഇപ്പോഴും തുടരുകയാണെന്നും മോഡല്‍ പറഞ്ഞു.

സിഗരറ്റ് വച്ച് കുത്തി

സിഗരറ്റ് വച്ച് കുത്തി

സിഗരറ്റ് വച്ച് യുവതിയുടെ കഴുത്തില്‍ പൊള്ളിച്ചിട്ടുണ്ട്. തന്നെ വിവാഹം ചെയ്തില്ലെങ്കില്‍ യുവതിയെ കൊന്ന് ആത്മഹത്യ ചെയ്യുമെന്ന് പ്രതി പോലീസിനോട് പറഞ്ഞു. മോഡലിനെ മോചിപ്പിക്കുന്നതിന് മുമ്പ് ജനലിലൂടെ പ്രതിയും പോലീസും ചര്‍ച്ച നടത്തിയിരുന്നു. മോഡലിനെ വിടണമെന്നും താങ്കള്‍ക്കെതിരെ നടപടിയെടുക്കില്ലെന്നും വിശ്വസിപ്പിച്ചാണ് പോലീസ് തന്ത്രം മെനഞ്ഞത്.

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

വെള്ളിയാഴ്ച രാവിലെ മോഡലിന്റെ പിതാവ് പുറത്തേക്കിറങ്ങിയ വേളയിലാണ് രോഹിത് സിങ് യുവതിയുടെ വീട്ടില്‍ കടന്നത്. കിടപ്പുമുറിയില്‍ ബന്ദിയാക്കിയ ശേഷം വീഡിയോ ദൃശ്യങ്ങള്‍ ചാനലുകള്‍ക്കും പോലീസിനും അയച്ചുകൊടുക്കുകയായിരുന്നു. തന്നെ വിവാഹം ചെയ്തില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. യുവാവ് ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് മോഡലിന്റെ വീട്ടുകാര്‍ നേരത്തെ പോലീസില്‍ പരാതിപ്പെട്ടിരുന്നു.

ജസ്‌ന കയറിയ ബസിനെ വട്ടംനിന്നത് ജെയിംസിന്റെ കാര്‍; രണ്ടുമിനുറ്റില്‍ സംഭവിച്ചത്... കൈവശം 2500 രൂപജസ്‌ന കയറിയ ബസിനെ വട്ടംനിന്നത് ജെയിംസിന്റെ കാര്‍; രണ്ടുമിനുറ്റില്‍ സംഭവിച്ചത്... കൈവശം 2500 രൂപ

English summary
Bhopal hostage accused paraded by cops; women thrash him with slippers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X